Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓരോ ശരി ഉത്തരങ്ങൾക്കും ഉടനടി പണം, കാശു നിറച്ച എടിഎമ്മുമായി മാത്തുക്കുട്ടിയും രാജ് കലേഷും

udan-panam ഒരു പിടി ചോദ്യങ്ങളും നിറയെ കാശുമായിയാണ് കേരളത്തിൽ ഉടനീളം സഞ്ചരിക്കുന്ന ഈ എടിഎം മെഷീൻ പ്രേക്ഷകർക്കിടയിലേക്ക് എത്തുന്നത്.

മലയാളം ടെലിവിഷനിലാദ്യമായി ഒരു എടിഎം മെഷീൻ ശ്രദ്ധാകേന്ദ്രമാകുന്ന പുതുപുത്തൻ ഗെയിം ഷോയ്ക്ക് മഴവിൽ മനോരമയിൽ തുടക്കമായി. 'ഉടൻ പണം'. 'ഓരോ ശരി ഉത്തരങ്ങൾക്കും ഉടനടി പണം'... 

ഒരു പിടി ചോദ്യങ്ങളും നിറയെ കാശുമായാണ് കാന്റർ വാനിൽ കേരളത്തിൽ ഉടനീളം സഞ്ചരിക്കുന്ന ഈ എടിഎം മെഷീൻ പ്രേക്ഷകർക്കിടയിലേക്കു എത്തുന്നത്. കോളജ്, മാളുകൾ, ബീച്ച്, ബസ് സ്റ്റാൻഡ് തുടങ്ങി ജനത്തിരക്കുള്ള സ്ഥലങ്ങൾ ലക്ഷ്യമിട്ടാണ് ഈ    എടിഎം മെഷീനിന്റെ യാത്ര.

ആൾക്കൂട്ടത്തിൽ നിന്നും മത്സരിക്കാനായി മുന്നിട്ടിറങ്ങുന്നവരെ കാത്തിരിക്കുന്നത് ആയിരം മുതൽ അഞ്ച് ലക്ഷം രൂപവരെ ലഭ്യമാകുന്ന ചോദ്യങ്ങളാണ്. മത്സരിക്കുന്നവർക്കായി രണ്ട്‌ ലൈഫ് ലൈനുമുണ്ട്.  മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ആർ ജെ മാത്തുക്കുട്ടിയും, രാജ് കലേഷും ചേർന്നാണ് കാശുനിറച്ച ഈ എടിഎമ്മുമായി പ്രേക്ഷകർക്കിടയിലേക്കു എത്തുന്നത്. 

പ്രേക്ഷകർക്ക് കൈനിറയെ കാശ് സമ്മാനിക്കാനായി എത്തുന്ന ഈ എടിഎം മെഷീന്റെ ലൊക്കേഷൻ മഴവിൽ മനോരമ ഫേസ്ബുക്ക് പേജിലൂടെ മുൻകൂട്ടി അറിയുവാൻ സാധിക്കുന്നതാണ്. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ ഉത്സവ ലഹരിയിൽ നിന്നും മേളഗംഭീരമായ തലയെടുപ്പോടെ ആരംഭിച്ച 'ഉടൻ പണം' സംപ്രേഷണം എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി 9 മണിക്ക് മഴവിൽ മനോരമയിൽ.