Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രോളുകളെക്കുറിച്ച് മേഘ്നയ്ക്ക് പറയാനുള്ളത്!

Meghna Vincent says on wedding promo video

ചന്ദനമഴ എന്ന ഒറ്റ സീരിയലിലൂടെ അമൃത ദേശായിയായി മാറിയ മലയാളികളുടെ പ്രിയതാരം മേഘ്ന വിന്‍സെന്‍റെ് പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത് അമൃത എന്ന കഥാപാത്രമായി തന്നെയാണ്. കൃഷ്ണപക്ഷകിളികള്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് ബാലതാരമായാണ് മേഘ്നയുടെ അഭിനയത്തിലേക്കുളള കടന്നു വരവ്. നടി ഡിബിംളിൻറെ സഹോദരന്‍ ഡോണ്‍ ടോം മേഘ്നയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയതിൽപ്പിന്നെ അഭിനയ ജീവിതത്തില്‍ നിന്ന് കുറച്ച് കാലത്തേക്ക് ചെറിയൊരു  ബ്രേയ്ക്ക് എടുത്തിരിക്കുകയാണ് മേഘ്ന.  ഈയിടെ മേഘ്ന പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത് തന്‍റെ വിവാഹത്തോടനുബന്ധിച്ച് സമൂഹമാധ്യമത്തില്‍ പോസ്ററ് ചെയ്ത പ്രൊമോ വീഡിയോയ്ക്ക് കിട്ടിയ ട്രോള്‍ വഴിയാണ്. തന്‍റെ പുതിയ വിശേഷങ്ങളെ കുറിച്ചും ട്രോളുകളെ കുറിച്ചും മേഘ്ന സംസാരിക്കുന്നു.

മേഘ്നയുടെ പുതിയ വിശേഷങ്ങള്‍ എന്തൊക്കെയാണ്?

വിവാഹം കഴിഞ്ഞു. ഇപ്പോള്‍ ചെന്നെയില്‍ ഒരു ടെലിവിഷന്‍ അവാര്‍ഡ് ഉണ്ടായിരുന്നു. നോമിനേഷനില്‍പ്പെട്ടിരുന്നു. അത് അറ്റന്‍റെ് ചെയ്തു. കൂടാതെ അതില്‍ തന്നെ ഒരു ഡാന്‍സ് പെര്‍ഫോമൻസ് ഉണ്ടായിരുന്നു. എല്ലാം കഴിഞ്ഞ് ഇപ്പോള്‍ നാട്ടില്‍ തിരിച്ചെത്തി. ഇപ്പോള്‍ കുടുംബം, സ്വസ്ഥം.

Meghna Vincent says on wedding promo video

ഡോണ്‍ ടോമുമൊത്തുളള പുതിയൊരു ജീവിതത്തെക്കുറിച്ച് ?

നല്ലൊരു ലൈഫ് തന്നെയാണ്. ഹസ്ബന്‍റിന്‍റെ  പേര് ഡോണ്‍ ടോം എന്നാണ്. ഡ്രീം കളക്ഷന്‍സ് എന്ന കമ്പനിയിലാണ് ജോലി ചെയ്യുന്നത്. പക്കാ അറേഞ്ച്ഡ് മാരേജായിരുന്നു. ഹസ്ബന്‍റന്‍റെ വീട് തൃശ്ശൂര്‍ ആണ്, വളരെ ലൗവിങ് ആണ്, കെയറിംങ് ആണ്. അക്കാര്യത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. ഹസ്ബന്‍റിന്‍റെ മനസ്സിലെ ഭാര്യാ സങ്കല്‍പ്പത്തില്‍ ജീവിക്കാന്‍ ഞാനും പരാമവധി ശ്രമിക്കും.

വിവാഹശേഷം ചെറിയൊരു ബ്രേക്ക്.  ഒരു തിരിച്ചു വരവ് എപ്പോഴുണ്ടാകും?

കുറച്ച് നാളിലേക്ക് ഒരു ചെറിയ ബ്രേക്ക് എടുത്തു. അത് കഴിഞ്ഞിട്ട് നോക്കാം ബാക്കി. പിന്നെ ഹസ്ബന്‍റ് ആണെങ്കിലും അവരുടെ കുടുംബമാണെങ്കിലും എല്ലാം വളരെ സപ്പോര്‍ട്ടീവ് ആണ്. അഭിനയിക്കരുത് എന്നൊന്നും പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അഭിനയ ജീവിതവുമായി മുന്നോട്ട്  പോകാമെന്ന് തന്നെയാണ് തീരുമാനിച്ചിരുന്നത്. പിന്നെ വിവാഹം കഴിഞ്ഞു, അതിന്‍റെ വിരുന്നും മറ്റുമായി ചെറിയ തിരക്കിലാണ് ഇപ്പോള്‍.

ഡോണ്‍ ടോമിന്‍റെ സഹോദരി ഡിംബിള്‍ റോസുമൊത്തുളള നിമിഷങ്ങള്‍?

ഡിംബിംള്‍ റോസുമായി അടിച്ച് പൊളിക്കുക തന്നെയാണ്. പരസ്പരം കാണാന്‍ പറ്റുന്ന, ഒത്തുകൂടാന്‍ പറ്റുന്ന ദിവസങ്ങളിലെല്ലാം ഒത്തു കൂടും. ഞങ്ങള്‍ ആദ്യമേ സുഹൃത്തുക്കളായിരുന്നു. കുട്ടിക്കാലത്ത് കൃഷ്ണപക്ഷ കിളികള്‍ എന്ന ഒരു സിനിമയില്‍ ബാലതാരങ്ങളായി ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ആ സൗഹൃദം കൂടുതല്‍ ദൃഢമായിരിക്കുന്നു.

കലാജീവിതം, കലാകുടുംബം..മേഘ്ന സന്തുഷ്ടയാണല്ലേ?

തീര്‍ച്ചയായും, എന്‍റെ കുഞ്ഞുനാള് തൊട്ടേ ഞാന്‍ ഡാന്‍സ് കളിച്ച് തുടങ്ങിയതാണ്. ആദ്യമായി കളിക്കുമ്പോ എനിക്ക് മൂന്ന് മൂന്നര വയസ്സാണ്. പിന്നെ അഞ്ച് വയസ്സില്‍ വിമലാ നാരായണന്‍ എന്ന ടീച്ചറിന്‍റെ അടുത്ത് നൃത്തത്തില്‍ ശിശ്യത്വം സ്വീകരിച്ചു. ആറാം വയസ്സിലാണ് അരങ്ങേറ്റം. അന്ന് മുതല്‍ ദൈവമായി കണ്ട് എന്‍റെ നൃത്തത്തെയും ചിലങ്കയെയും ആരാധിക്കാന്‍ തുടങ്ങിയതാണ് ഞാന്‍. മുമ്പോട്ട് അതു പോലെ പോകണമെന്നാണാഗ്രഹം. എന്‍റെ അഭിനയ ജീവിതത്തിലെ സൗഭാഗ്യങ്ങള്‍ വരുന്നതും ഇതേ നൃത്തം വഴിയാണ്. ഏഷ്യാനെറ്റിലെ മഞ്ച് സ്ററാര്‍സ് റിയാലിറ്റി ഷോയിലെ ജഡ്ജായിരുന്ന സുധാ ചന്ദ്രന്‍ ആണ് ചന്ദമഴയിലെ ഇപ്പോഴത്തെ ഊര്‍മ്മിളാ ഉണ്ണിയായി അന്ന് തമിഴില്‍ ചെയ്തിരുന്നത്. എന്നെ കണ്ടപ്പൊ കഥാപാത്രത്തിന് യോജിക്കുമെന്ന തോന്നലില്‍ അവരാണ് പ്രൊഡ്യൂസറിന് എന്നെ റെക്കമെന്‍റെ് ചെയ്യുന്നത്. അങ്ങനെയാണ് ചന്ദനമഴയുടെ തമിഴ്പതിപ്പായ ദൈവം തന്തവീടില്‍ ഞാനെത്തുന്നത്. അതില്‍ നിന്നാണ് മലയാളത്തിലെ ചന്ദനമഴയിലേക്ക് വരുന്നത്. ഇപ്പോള്‍ കലാകുടുംബത്തില്‍ തന്നെ എത്തിപ്പെട്ടു എന്നത് സന്തോഷമാണ്

അമൃത ഒരുപാട് സൗഭാഗ്യങ്ങള്‍ തന്ന കഥാപാത്രമാണല്ലേ?

അതൊരു നല്ല ഒരു ഫീലിംങായിരുന്നു. ആരായാലും പറയുന്ന ഒന്നാണ് നമുക്കൊരിക്കലും സ്നേഹം പിടിച്ചു വാങ്ങാന്‍ പറ്റില്ലെന്ന്. അപ്പോൽ  ലോകമെമ്പാടുമുളള ഇത്രയും ജനങ്ങളുടെ പ്രാര്‍ത്ഥനയും സ്നേഹവും എന്‍റെ കൂടെ ഉണ്ടെന്ന് പറയുമ്പോള്‍ അതൊരു വലിയ ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. അമൃതയില്‍ കൂടിയാണെങ്കില്‍ കൂടെയും അവര്‍ എന്നെ സ്നേഹിക്കുന്നുണ്ട്. സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അവരുടെ വീട്ടിലെ ഒരംഗത്തെ പോലെ. അതാണ് അമൃതയിലൂടെ എനിക്ക് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യം എന്ന് പറയാവുന്നത്.

യഥാര്‍ഥ ജീവിതത്തിലെ മേഘ്നയും അമൃതയും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

റിയല്‍ ലൈഫില് അമൃതയും മേഘ്നയും തമ്മില്‍ സാമ്യമൊന്നുമില്ല. രണ്ടും രണ്ട് തന്നെയാണ്. പരസ്പരം യാതൊരു സാദൃശ്യവുമില്ലാത്ത രണ്ട് കഥാപാത്രങ്ങള്‍

ഭര്‍ത്താവും, കുടുംബവും ചന്ദനമഴയിലെ അമൃതയെ കാണാറുണ്ടോ?

ഇടക്കൊക്കെ കാണാറുണ്ടെന്ന് പറയാറുണ്ട്. ഇവിടെയാണെങ്കില്‍ അമൃത മേഘ്ന എന്ന കൺസപ്റ്റ് ഒന്നുമില്ല. ഭര്‍ത്താവ്, അദ്ദേഹത്തിന്‍റെ അമ്മ അച്ഛന്‍, ഞാന്‍ എല്ലാവരും ഒന്നിച്ച് താമസിക്കുന്നു. അവര്‍ക്കെല്ലാം ഞാന്‍ എപ്പോഴും പിങ്കിയാണ്. അവരുടെ കുഞ്ഞുമോളാണ്.

വിദ്യാഭ്യാസം

ഞാന്‍ ബി കോം കംപ്ലീററ് ചെയ്തു.ഇപ്പോള്‍ എം.ബി.എ സെക്കന്‍റെ് ഇയറാണ്. ഡിസ്ററന്‍റായി ചെയ്യുന്നു.

meghna3

സോഷ്യല്‍മീഡിയയില്‍ മേഘ്നയുടെ വിവാഹ പ്രൊമോ വീഡിയോടനുബന്ധിച്ചുളള ട്രോളുകളോട്‍ എങ്ങനെ വിലയിരുത്തുന്നു?

ചിരിച്ച് കൊണ്ട് തന്നെയാണ് ട്രോള്സിനെ അഭിമുഖീകരിക്കുന്നത്. ട്രോളേര്‍സിനെ ഇഷ്ടമാണ്. വായിക്കാറുണ്ട്, വായിച്ച് ചിരിക്കാറുണ്ട്, അതിനപ്പുറത്തേക്കുളള മാനസിക വിഷമങ്ങള്‍ ഒന്നുമില്ല. വായിക്കും, ചിരിക്കും.