Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

 131ാം  പിറന്നാൾ ആഘോഷിച്ച മുത്തശ്ശിയുടെ ആരോഗ്യ രഹസ്യം കേട്ടു കണ്ണുതള്ളി ലോകം!

Alimiah ആലിമിഹാൻ സെയ്തി

ന്യൂഡിൽസ് നിർമാണ കമ്പനികൾക്ക് ഇനി ഇതിൽപ്പരം പരസ്യം വേറെന്തു ലഭിക്കാനാണ്. 131ാംപിറന്നാൾ ആഘോഷിച്ച ലോകത്തെ തന്നെ ഏറ്റവും പ്രായം ചെന്ന വനിതയായിരിക്കുന്ന ചൈനയിലെ ആലിമിഹാൻ സെയ്തി പറയുന്നത് തന്റെ ആരോഗ്യ രഹസ്യം സിംപിൾ ഡയറ്റും ലോങ്ങ് ന്യൂഡിൽസും ആണെന്നാണ്. തിരിച്ചറിയൽ രേഖകൾ പ്രകാരം 1886  ജൂണിലാണ് സെയ്തിയുടെ ജനനം. 5  തലമുറയിൽപ്പെട്ട പേരക്കുട്ടികൾ അടക്കം 56  പേർക്കൊപ്പമാണ് ഈ ലോക മുത്തശ്ശി പിറന്നാൾ ആഘോഷിച്ചത്. 

വളരെ ചെറിയ പിറന്നാൾ ആഘോഷ പരിപാടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഈ പിറന്നാളോടെ സെയ്തി ലോകമുത്തശ്ശിയായി മാറി എന്നതാണു വാസ്തവം. പിറന്നാൾ ദിനത്തിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബ്രോസ്റ്റെഡ് ബണ്ണും ലോങ്ങ് ന്യൂഡിൽസുമാണ് സെയ്തി കഴിച്ചത്. പിറന്നാൾ ദിനത്തിൽ ദീർഘായുസ്സിനായി നീളമുള്ള ന്യൂഡിൽസ് സമ്മാനിക്കുക എന്നതു ചൈനയിലെ രീതിയാണ്. അതുപ്രകാരം ലോകമുത്തശ്ശിക്കു സമ്മാനമായി ഏറെ പ്രിയപ്പെട്ട ന്യൂഡിൽസ് കിട്ടി. 

പിറന്നാളിന്റെ ഭാഗമായി ഡോക്ടർ വന്നു മുത്തശ്ശിയുടെ ആരോഗ്യ നില പരിശോധിച്ചു. ഷുഗറും പ്രേഷറും ഉൾപ്പെടെ എല്ലാം തൃപ്തികരം. പ്രായം ശരീരത്തെ അലട്ടിത്തുടങ്ങിയില്ല എന്നു സാരം. വിശപ്പിനും ദഹനത്തിനും കുറവൊന്നുമില്ല. മകളാണ് സെയ്തി മുത്തശ്ശിക്കു മുടി ചീകിക്കൊടുക്കുന്നതും ഭക്ഷണം നൽകുന്നതുമെല്ലാം. പ്രായം ഏറെ ആയെങ്കിലും അതിന്റെ യാതൊരു വിധ ക്ഷീണവും ഇല്ലാത്ത മുത്തശ്ശിയുടെ പ്രിയപ്പെട്ട വിനോദം പ്രണയഗാനങ്ങൾ പാടുക എന്നതാണ്. അതും തന്റെ ചെറുപ്പകാലത്ത് താൻ കേട്ടു ശീലിച്ച ഗാനങ്ങൾ. 

കൂടുതലും വെജിറ്റേറിയൻ ഭക്ഷണമാണ് മുത്തശ്ശിക്ക് ഇഷ്ടം. എന്നാൽ ആഴ്ചയിൽ ഒരിക്കൽ മാത്രം ഇറച്ചി വിഭവങ്ങൾ കഴിക്കും. നടക്കുമ്പോൾ ഒരു ധൈര്യത്തിന് ഊന്നുവടി കൈയ്യിൽ ഉണ്ട് എന്നതൊഴിച്ചാൽ ലോകമുത്തശ്ശി ഇപ്പോഴും സൂപ്പർ കൂൾ 

Read more: Viral News in Malayalam, Trending Malayalam News, Beauty Tips in Malayalam