Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിറ്റ്നസ് ഇല്ലാതെന്തു സൗന്ദര്യം? നയനയുടെ ബ്യൂട്ടി സീക്രട്ട്സ്

Nayana James നയന ജയിംസ്, ചിത്രം:സമീർ എ ഹമീദ്

സൗന്ദര്യമെന്നാൽ സൺസ്ക്രീൻ ലോഷനും മോയിസ്ച്യുറൈസറും മാത്രമല്ല. ഫിറ്റ്നെസ് ഇല്ലാതെ ചർമസൗന്ദര്യം കൊണ്ടു മാത്രം കാര്യമില്ലല്ലോ! ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ ലോങ്ജംപിൽ വെങ്കലമെഡൽ നേടിയ നയന ജയിംസിന്റെ കാര്യമെടുക്കുക. 21 വയസ്സേയുള്ളൂ നയനയ്ക്ക്. ജംപിങ് പിറ്റിൽ മാത്രമല്ല, അതിനു പുറത്തും 100% ഫിറ്റാണ് ഈ കോഴിക്കോട്ടുകാരി. നയന തന്റെ ഫിറ്റ്നസ് രഹസ്യം ആദ്യമായി പങ്കുവയ്ക്കുന്നു.

∙ ദിവസം എട്ടു ലീറ്റർ വെള്ളം കുടിക്കും. തിളപ്പിച്ചാറ്റിയ വെള്ളമോ കുപ്പിവെള്ളമോ എവിടെപ്പോയാലും കയ്യിലുണ്ടാവും. കാപ്പിയും ചായയും മെനുവിലേ ഇല്ല. 

∙ ഏറ്റവും ഇഷ്ടമുണ്ടായിരുന്ന പെയ്സ്ട്രി ഒഴിവാക്കിയിട്ട് രണ്ടു വർഷമായി. ഇപ്പോഴും കൊതി മാറിയിട്ടില്ലെങ്കിലും മെഡലിനെക്കരുതി മധുരത്തിനു ബ്രേക്കിട്ടു. 

∙ പരിശീലനം കഴിഞ്ഞെത്തിയാൽ രാവിലെ രണ്ടു മണിക്കൂർ ഉറക്കം പതിവാണ്. ഉച്ചഭക്ഷണത്തിനുശേഷം മയക്കമില്ല. രാത്രി എട്ടു മണിക്കൂർ ഉറക്കം. 

∙ ഉച്ചയ്ക്കു ചോറ് കുറച്ചേ കഴിക്കാറുള്ളൂ. ചപ്പാത്തിയാണു ഭക്ഷണത്തിൽ കൂടുതൽ. രാവിലെ ദോശ, ഇഡ്ഡലി, പുട്ട് എന്നിവയും പരീക്ഷിക്കാറുണ്ട്. 

∙ ചിക്കൻ കഴിക്കുന്നതിൽ മടി കാണിക്കാറില്ല. ദിവസവും ഭക്ഷണത്തിനൊപ്പം കോഴിക്കറിയുണ്ടാകും. മീൻകറി ഇടയ്ക്കു കഴിക്കാറുണ്ട്. എണ്ണയിൽ പൊരിച്ചതൊന്നും കഴിക്കില്ല. 

∙ പഴങ്ങൾ കഴിക്കുമെങ്കിലും പുളിയുള്ളവ ഒഴിവാക്കും. ജ്യൂസിന്റെ കാര്യത്തിലും അങ്ങനെത്തന്നെ. 

∙ കപ്പയുടെ കാര്യത്തിൽ ഒരു പിന്നോട്ടുപോക്കുമില്ല. എത്ര കിട്ടിയാലും ഇപ്പോഴും കഴിക്കും. 

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam