Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്ലീസ് ഞെട്ടല്ലേ; മകളുടെ കല്ല്യാണത്തിന് പ്രിയ നായയെ അച്ഛന്‍ കൊണ്ടുവന്നതിങ്ങനെ!

Leo the dog with couples

ന്യൂയോര്‍ക്ക് സ്വദേശിയാണ് ഹില്ലരി ബൗള്‍സ്. വളര്‍ത്തുനായകളോട് പ്രത്യേക സ്‌നേഹമാണ് കക്ഷിക്ക്. സ്വന്തമായി ഒരു പപ്പിയുമുണ്ട്, പേര് ലിയോ. സൗത്ത് കരോലിനയില്‍ വെച്ച് അടുത്തിടെയാണ് ഹില്ലരിയുടെ കല്ല്യാണം കഴിഞ്ഞത്. 

എന്നാല്‍ കല്ല്യാണത്തിന് തൊട്ടുമുമ്പ് ആകെ സങ്കടത്തിലായിരുന്നു ഹില്ലരി. തന്റെ ഏറ്റവും പ്രിയപ്പെട്ട വളര്‍ത്തുനായ ലിയോക്ക് കല്ല്യാണത്തിന് വരാന്‍ പറ്റില്ലെന്ന വിവരം അറിഞ്ഞ് വിതുമ്പി അവള്‍. അവളുടെ വീട്ടില്‍ നിന്നും കുറേ അകലെയായിരുന്നു കല്ല്യാണം. അവിടെ വരെ ലിയോയെ കൊണ്ടുപോയാല്‍ ശരിയാകില്ലെന്ന് അച്ഛന്‍ വിചാരിച്ചു.

leo

എന്നാല്‍ കല്ല്യാണ ദിവസം ഹില്ലരി ആകെ ഒന്ന് ഞെട്ടിപ്പോയി. ആ ഞെട്ടലില്‍ കരയണോ ചിരിക്കണോ, സന്തോഷിക്കണോ സങ്കടപ്പെടണോ എന്നുപോലും നിശ്ചയമില്ലാതായി. ഒടുവില്‍ സന്തോഷിക്കാന്‍ തന്നെ തീരുമാനിച്ചു. 

കാര്യം എന്തെന്നല്ലേ, വിവാഹത്തിന് ദിവസങ്ങള്‍ മുമ്പ് അവളുടെ അച്ഛന്‍ വെയ്ന്‍ ലിയോയുടെ ഒരു വലിയ ഫോട്ടോ എടുത്തു. വേണേല്‍ ഫുള്‍ സൈസ് എന്നെല്ലാം പറയാം. ആ ഫോട്ടോ കൊണ്ടുപോയി വെയ്ന്‍ ചെയ്തത് ലിയോയുടെ അതേ സൈസിലുള്ള ഒരു കാര്‍ഡ്‌ബോര്‍ഡ് നായയെ പുനസൃഷ്ടിച്ചു. കണ്ടാല്‍ ലിയോയെ എടുത്തുവെച്ച പോലെയേ തോന്നൂ. ലിയോ വരില്ലെന്ന സങ്കടത്തില്‍ മിന്നുകെട്ടാനിരുന്ന ഹില്ലരി കല്ല്യാണത്തിന് കാര്‍ഡ്‌ബോര്‍ഡ് ലിയോ വന്നതുകണ്ട് ആകെ ഞെട്ടിത്തരിച്ചു പോയി. 

അതുംകൊണ്ട് പോയ അച്ഛന്‍ എന്തായാലും കല്ല്യാണത്തിലെ താരമായി. കല്ല്യാണ ദിവസം ലൈഡിയ റൂത്ത് എന്ന ഫോട്ടോഗ്രാഫര്‍ എടുത്ത ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കാര്‍ഡ്‌ബോര്‍ഡ് ലിയോയോടൊപ്പമുള്ള ഹില്ലരിയുടെയും ഭര്‍ത്താവിന്റെയും ഫോട്ടോകളാണ് സൂപ്പര്‍ ആയത്. 

സംഭവത്തില്‍ ഒന്നു ഞെട്ടിയെങ്കില്‍ അച്ഛന്റെ സര്‍പ്രൈസില്‍ പിന്നീട് സന്തോഷം തോന്നിയെന്നാണ് ഹില്ലരി പറയുന്നത്. അച്ഛന് ഇത്രമാത്രം ക്രിയേറ്റിവിറ്റിയുണ്ടെന്ന് കരുതിയില്ലെന്നാണ് ഹില്ലരി പറഞ്ഞത്. 

Read more: Trenidng News in Malayalam, Viral News in Malayalam, Beauty Tips in Malayalam