Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുലയൂട്ടൽ മഹത്തരം, ചിത്രം പങ്കുവച്ച് ലിസ ഹെയ്ഡൻ

Lisa Haydon കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള അനുഭവം പങ്കുവെക്കാനും അത് ഫിറ്റ്‌നസിനെ എങ്ങനെ ബാധിച്ചുവെന്ന് ചോദിച്ചുമുള്ള നിരവധി സന്ദേശങ്ങള്‍ വന്നതിനെത്തുടര്‍ന്നാണ് ലിസ ചിത്രം പോസ്റ്റ് ചെയ്തത്...

പ്രശസ്ത മോഡലും അഭിനേത്രിയുമായ ലിസ ഹെയ്ഡൻ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോ വൈറലാകുകയാണ്. രണ്ടു മാസം പ്രായമുള്ള തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രമാണ് ലിസ പോസ്റ്റ് ചെയ്തത്. മുലയൂട്ടലിന്റെയും കുഞ്ഞിന്റെയും മഹത്വം ഉദ്‌ഘോഷിക്കുന്ന സന്ദേശം കൂടി നല്‍കുന്നതായിരുന്നു ലിസയുടെ പോസ്റ്റ്.വികാസ് ബഹലിന്റെ ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ലിസയുടെ മകന്റെ പേര് സാക് ലല്‍വനിയെന്നാണ്. കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള അനുഭവം പങ്കുവെക്കാനും അത് ഫിറ്റ്‌നസിനെ എങ്ങനെ ബാധിച്ചുവെന്ന് ചോദിച്ചുമുള്ള നിരവധി സന്ദേശങ്ങള്‍ വന്നതിനെത്തുടര്‍ന്നാണ് ലിസ ചിത്രം പോസ്റ്റ് ചെയ്തത്.

മുലയൂട്ടല്‍ എന്ന മഹത്തായ പ്രക്രിയ എങ്ങനെ തന്റെ ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ സഹായിച്ചുവെന്നും ലിസ വിശദീകരിക്കുന്നുണ്ട്. ബ്രെസ്റ്റ്ഫീഡിങ് എന്നത് മഹത്തായ കാര്യമാണെന്നും അതിന് എത്ര സമയം എടുക്കുന്നതിലും തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും ലിസ പറയുന്നു. കുട്ടിയുമായി വൈകാരിക ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് അതെന്നും ലിസ പറയുന്നുണ്ട്. കുട്ടിയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഇത് അനിവാര്യതയാണെന്നും സെലിബ്രിറ്റി മോഡല്‍ ഓര്‍മപ്പെടുത്തുന്നു. 

മുലയൂട്ടല്‍ വെല്ലുവിളി നിറഞ്ഞതും സമയമെടുക്കുന്നതും ആയിരിക്കും. പക്ഷേ നമ്മുടെ കുട്ടികളുമായി താദാത്മ്യം പ്രാപിക്കാനുള്ള മനോഹരമായ മാര്‍ഗ്ഗം കൂടിയാണത്-ലിസ പറഞ്ഞു.  ഇതിനോടകം തന്നെ ലിസയുടെ പോസ്റ്റിന് ഒരു ലക്ഷത്തിലധികം ലൈക്കുകൾ കിട്ടിക്കഴിഞ്ഞു. മേയ് 17നായിരുന്നു ലിസയ്ക്ക് കുഞ്ഞ് പിറന്നത്. ഓരോ തവണ ലിസ കുഞ്ഞിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമ്പോഴും വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. 

Read more: Malayalam Lifestyle Magazine