Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈറലായി സെയ്ഫിന്റെ മുൻ വിവാഹ ഫോട്ടോ, കാരണം ഇതാണ്

Amrita Singh-Saif Ali Khan അമൃതയുടെയും സെയ്ഫിന്റെയും വൈറലാകുന്ന വിവാഹ ഫോട്ടോ

ബോളിവുഡിന്റെ സൈസ് സീറോ സുന്ദരി കരീന കപൂറിനും മകൻ ടൈമുർ അലി ഖാനുമൊപ്പം സന്തുഷ്ട ജീവിതം നയിക്കുകയാണ് നടൻ െസയ്ഫ് അലി ഖാൻ. തന്നേക്കാൾ പന്ത്രണ്ടു വയസ്സു മൂത്ത അമൃത സിങ്ങിനെ സെയ്ഫ് വിവാഹം കഴിച്ചതും പിന്നീടു വേർപിരിഞ്ഞതുെമല്ലാം ബോളിവുഡിലെ കേട്ടുതഴമ്പിച്ച കഥകളാണ്. ഭൂതകാലമാണെന്നു കരുതി ആ ജീവിതത്തിൽ നിന്നു സെയ്ഫിനെ മുക്തമാക്കാൻ സമൂഹമാധ്യമം മാത്രം തയ്യാറാകുന്നില്ലെന്നു വേണം കരുതാൻ. എന്തെന്നാൽ ഇന്ന് ഇന്റർനെറ്റിൽ വൈറലാകുന്ന ചിത്രം സെയ്ഫിന്റെയും അമൃതയുടെയും വിവാഹ ദിനത്തിലേതാണ്. 

വിവാഹ ദിനത്തിൽ അമൃത അണിഞ്ഞിരിക്കുന്ന മൂക്കുത്തിയാണ് ഫോട്ടോ വൈറലാകുന്നതിന്റെ പ്രധാന ഘടകം. അമൃതയുടെ മൂക്കുത്തിയുടെ വലിപ്പമാണ് സമൂഹമാധ്യമത്തിലെ ചർച്ചാവിഷയം. വളയേക്കാൾ വലിപ്പമുള്ള മൂക്കുത്തിയാണ് അമൃത അണിഞ്ഞിരിക്കുന്നത്. രസകരമായ കമന്റുകളോടെയാണ് പലരും ചിത്രം പങ്കുവെക്കുന്നത്. ജീവിതത്തോടും പല വസ്തുക്കളോടും ഉപമിച്ചാണ് അമൃതയുടെ മൂക്കുത്തിയെ തരംഗമാക്കുന്നത്. 

ഇതു മൂക്കുത്തിയാണോ വളയാണോ എന്നും തന്റെ സുഹൃദ്‌വലയത്തേക്കാളും റൊട്ടിയേക്കാളും വലുതാണല്ലോ ഈ മൂക്കുത്തിയെന്നും ചിലർ കമന്റ് ചെയ്തു. പട്ടൗഡി കൊട്ടാരത്തിന്റെ കീചെയിനാണ് അതെന്നാണു കരുതിയതെന്നും സെയ്ഫിന്റെ കരിയറിനേക്കാൾ വലുതാണ് അമ‍ൃതയുടെ മൂക്കുത്തിയെന്നും രാഹുൽ ഗാന്ധിയുടെ ഐക്യുവിനേക്കാൾ വലിയ മൂക്കുത്തിയാണെന്നും പോകുന്നു കമന്റുകൾ. വിവാഹ ശേഷം ന‌ടത്തിയ ഫാമിലി ഫോട്ടോഷൂട്ടിനിടെ എടുത്ത മനോഹരമായ ചിത്രമാണ് ഇപ്പോൾ നെറ്റിസൺസ് ഏറ്റെടുത്തിരിക്കുന്നത്. 

ഒരൊറ്റ നോട്ടത്തിൽ തന്നെ മൂക്കുത്തിയുടെ അസാധാരണ വലിപ്പം ശ്രദ്ധയിൽപ്പെടുമെന്നതിനു സംശയവുമില്ല, ഇതുതന്നെയാണ് ആ പഴയകാലചിത്രം കൗതുകത്തോടെ ഒരിക്കൽക്കൂടി ചർച്ചയാകുവാൻ കാരണം. പത്തുവർഷം മുമ്പ് വിവാഹമോചിതരായപ്പോള്‍ തൊട്ട് ഇരുവരും പഴിചാരലുകൾക്ക് വേദി നൽകാറില്ലെന്നു മാത്രമല്ല കൃത്യമായ അകലവും പാലിക്കുന്നുണ്ട്. എന്തായാലും തങ്ങളിരുവരും ഓൺലൈൻ ലോകത്തു വീണ്ടും ചർച്ചയായ വിവരം സെയ്ഫും അമൃതയും അറിഞ്ഞോ ആവോ..

Read more: Malayalam Lifestyle Magazine