Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാടോടിക്കഥയിലെ സിൻഡ്രല്ലയായി ദീപിക പദുകോൺ

Deepika Padukone ദീപിക പദുക്കോൺ

ജനഹൃദയങ്ങളെ കീഴടക്കി ദീപിക പദുക്കോണിന്റെ പുതിയ ലുക്ക്. പദ്മാവതി എന്ന പുതിയ ചിത്രത്തിൻറെ ഷൂട്ടിങ് തിരക്കുകൾക്കിടക്ക് റാംപിൽ പ്രത്യക്ഷപ്പെട്ട ദീപിക നാടോടിക്കഥയിലെ സിൻഡ്രല്ല രാജകുമാരിയെപ്പോൽ ആരാധകരുടെ മനസ്സു കീഴടക്കി. ഡിസൈനർമാരായ ഗൗരിയും നൈനികയും ചേർന്നാണ് ഇളം റോസ്, പീച്ച് , ചുവപ്പ് കളർ കോമ്പിനേഷനിലുള്ള ഗൗൺ തയ്യാറാക്കിയത്. 

നിലം തൊട്ടു കിടക്കുന്ന അനേകം ഫ്ളെയറുകളുള്ള ഗൗണിൽ ആറടിപ്പൊക്കക്കാരിയായ ദീപിക കൂടുതൽ സുന്ദരിയായി. താരത്തെ അടുത്തെങ്ങും റാംപിൽ ഇത്ര കൗതുകത്തോടെ ആരാധകർ കണ്ടിട്ടില്ല എന്നതാണ് വാസ്തവം. ഗൗരി - നൈനിക ഡിസൈനർമാരുടെ സ്പ്രിംഗ് 2018 ഡിസൈനുകൾ റാംപിൽ എത്തിച്ചുകൊണ്ടാണ് ദീപിക വന്നത്ഷോ,  സ്റ്റോപർ ആയിരുന്നു ദീപിക. 

ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി താരം തന്നെയാണ് ഷോയുടെ ചിത്രങ്ങൾ പങ്കുവച്ചത്. സിൻഡ്രല്ല ഗൗണിൽ സുന്ദരിയായ ദീപികയ്ക്ക് ആയിരങ്ങളാണ് പ്രശംസ അറിയിച്ചത്. 

Read more: Lifestyle Malayalam Magazine