ജനലക്ഷങ്ങൾ ഏറ്റുവാങ്ങിയ കേരളത്തിന്റെ സ്വന്തം കാശുവണ്ടി - 'ഉടൻ പണം'. ചോദ്യങ്ങൾക്ക് ഉത്തരം ശരിയെങ്കിൽ 'ഉടൻ പണം' കൈകളിൽ. കേരളത്തിലുടനീളം മത്സരാര്‍ത്ഥികളെ തേടിയെത്തുന്ന ഒരു എ. ടി. എം മെഷിൻ ആദ്യം കൗതുകമായെങ്കിലും പിന്നീട് ജനകീയനാവാൻ അധികനാൾ വേണ്ടിവന്നില്ല. അമ്പലപ്പറമ്പ് മുതൽ മെട്രോ വരെ ഉടൻ പണത്തിന്റെ മണികിലുക്കത്തിന് വേദിയായി.
ജനങ്ങളുടെ സ്നേഹാദരം അണപൊട്ടിയപ്പോൾ... അതൊരാവേശമായി മാറിയപ്പോൾ വടകരയിൽ ഉടൻ പണം സ്തംഭിച്ചു. ജനങ്ങളെ നിയന്ത്രിക്കാൻ ശ്രമം നടന്നെങ്കിലും, ഒടുവിൽ പിന്മാറ്റം. എന്നാൽ വടക്കൻ മലബാറിനെ ഉപേക്ഷിക്കാൻ തയാറായിരുന്നില്ല ഉടൻ പണം'. ആ ജനാഭിലാഷം ഊർജമായി മാറി. ആസൂത്രിത നീക്കത്തിലൂടെ വേദി സജ്ജീകരിക്കാൻ വേണ്ട നടപടികൾ നടത്തി. അണിയറ ജോലികൾ തീരുന്നതിനുമുന്പെ തന്നെ ജനപ്രവാഹം അണിനിരന്നു . ചോരചുവപ്പുള്ള വടകരയുടെ മണ്ണിൽ ആവേശം ഒട്ടും ചോരാതെ വിപ്ലവകാഹളം മുഴങ്ങി.
കേരളത്തിൽ മാറ്റൊലികൾ ആവസാനിപ്പിക്കാതെ ഏഴ് കടലും കടന്നു പണക്കിലുക്കം ഇനി കേൾക്കാം യു.എ.ഇയിലും.
' ഉടൻ പണം'...വ്യാഴം വെള്ളി ദിവസങ്ങളിൽ രാത്രി 9 മണിക്ക് മഴവിൽ മനോരമയിൽ.
Read more on : Beauty Tips Malayalam, Beauty Trends Malayalam