Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ സുന്ദരികൾ ബീഫ് ബിക്കിനി ധരിച്ചതിനു പിന്നിൽ ഒരു കാരണമുണ്ട് !!

Beef Bikini സാധാരണ സൗന്ദര്യമത്സരങ്ങളില്‍ കണ്ടുവരാറുള്ള വേഷവിധാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ബീഫ് ബിക്കിനി ധരിച്ചാണ് ഇവര്‍ കാണികളുടെ

ഇത്തവണ ബ്രസീലില്‍വച്ചു നടന്ന മിസ് ബംബം സൗന്ദര്യ മത്സരം വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത് മറ്റൊന്നുംകൊണ്ടല്ല, അവിടെ അരങ്ങേറിയ ഒരു പ്രതിഷേധത്തിലൂടെയാണ്. കാണികളെ എല്ലാം അമ്പരപ്പിച്ചായിരുന്നു  മിസ് ബംബം സൗന്ദര്യ മത്സരത്തിന്റെ റാമ്പിലേക്ക് അഞ്ചോളം സുന്ദരികള്‍ കടന്നു വന്നത്. 

സാധാരണ സൗന്ദര്യമത്സരങ്ങളില്‍ കണ്ടുവരാറുള്ള വേഷവിധാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ബീഫ് ബിക്കിനി ധരിച്ചാണ് ഇവര്‍ കാണികളുടെ മുന്നിലേക്ക് എത്തിയത്. തങ്ങള്‍ വെറും മാംസകഷ്ണങ്ങളല്ല എന്ന് ഉദ്ഘോഷിച്ചാണ് ആ അഞ്ചു സുന്ദരികള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമായാണ് ഇവര്‍ ഈ വ്യത്യസ്തമായ വേഷം ധരിച്ചത്.

സൗന്ദര്യമത്സരങ്ങളുടേയും സിനിമാഭിനയത്തിന്‍റേയുമൊക്കെ പിന്നാമ്പുറത്ത് നടക്കുന്നത് ക്രൂരമായ ലൈംഗീകാതിക്രമങ്ങളാണെന്ന് ഇന്ന് നമ്മളില്‍ പലര്‍ക്കും അറിയാം. വളരെ പ്രശസ്തരായ നടിനടന്‍മാര്‍ വരെ അതു സത്യമെന്ന് തങ്ങളുടെ വാക്കുകളിലൂടെ ഇന്നു വിളിച്ചുപറയാന്‍ ആര്‍ജ്ജവം കാണിക്കുന്നുമുണ്ട്. അതിനു പിന്നാലെയാണ് വളരെ വ്യത്യസ്തവും എന്നാല്‍  ശക്തവുമായ പ്രതിഷേധരീതി  ഇവര്‍ തെരഞ്ഞെടുത്തത്. 

50 കിലോഗ്രാം ബീഫായിരുന്നു ഇവരുടെ വസ്ത്ര നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. സ്ത്രീകളെ വെറും മാംസകഷണമായാണ് മോഡലിങ് രംഗത്തും സിനിമാ രംഗത്തും എല്ലാവരും കണക്കാക്കുന്നതെന്നും ഇതിനൊരു മാറ്റം വരണമെന്നും അവര്‍ പറയുന്നു. മാത്രമല്ല പീഡിപ്പിക്കപ്പെട്ട എല്ലാ സ്ത്രീകള്‍ക്കും ഇതിലൂടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകായണെന്നും ബീഫ് ബിക്കിനിയണിഞ്ഞ് വേദിയിലെത്തിയ അഞ്ചു സുന്ദരികളും പറ‍ഞ്ഞു. 

ഹോളിവുഡ്- ബോളിവുഡ് സിനിമയില്‍ നിന്നും ഹാര്‍വീ വെയ്ന്‍സ്റ്റീനില്‍ നിന്നും മറ്റും നേരിടേണ്ടി വന്ന  ലൈംഗിക പീഡന കഥകളുടെ വെളിപ്പെടുത്തലുകളുമായി ഒരു നടി എങ്കിലും ദിനംപ്രതി സമൂഹമാധ്യമത്തിലൂടെ ഇന്നു മുന്നോട്ട് വരുന്നുണ്ട്. സ്ത്രീകള്‍ക്കെതിരെ ലോകമെമ്പാടും നടക്കുന്ന അക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമായാണ് ഇത്തരത്തില്‍ ഒരു വസ്ത്രം ധരിച്ചതെന്നാണ് അഞ്ച് സുന്ദരികളും മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്. 

സൗന്ദര്യ മത്സരങ്ങളായാലും മോഡലിങ്ങായാലും സിനിമയായാലും സ്ത്രീയെ അവളായി തന്നെ കാണണമെന്നും വെറും ഒരു വസ്തുവായി കാണരുതെന്നും അതിനു വേണ്ടിയൊരു ഓര്‍മ്മപ്പെടുത്തലാകട്ടെ തങ്ങളുടെ ഈ പ്രതിഷേധമെന്നും അവര്‍ പറയുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam