Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടൽ കടന്ന് എ.ടി.എം - ഉടൻ പണം UAE ൽ

Udan Panam കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിലേക്ക് 'ഉടൻ പണം' ഉണ്ടാക്കിയ പണക്കിലുക്കം ഒരു വേലിയേറ്റം പോലെ...

വടക്കും നാഥന്റെ തിരുനടയിൽ നിന്നും ആരംഭിച്ച ജനകീയ ഘോഷയാത്ര അതാണ് 'ഉടൻ പണം'.  റേറ്റിങ് ചാർട്ടിൽ വിജയക്കുതിപ്പാർജിച്ച മലയാളം ടെലിവിഷനിലാദ്യമായി ഒരു എ.ടി.എം മെഷീൻ ശ്രദ്ധാകേന്ദ്രമായി മാറിയ ഈ ഗെയിം ഷോ എത്തുന്നു കടൽ കടന്ന് യു.എ.ഇയിൽ. മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ആർ.ജെ. മാത്തുക്കുട്ടിയും , രാജ് കലേഷും ചേർന്നാണ് കാശു നിറച്ച ഈ എ.ടി.എമ്മുമായി യു.എ. ഇ. പ്രേക്ഷകർക്കിടയിലേക്കു എത്തുന്നത്. 

കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിലേക്ക് 'ഉടൻ പണം' ഉണ്ടാക്കിയ പണക്കിലുക്കം ഒരു വേലിയേറ്റം പോലെ പടർന്നു കയറുന്ന കാഴ്ച്ചയാണ് സമീപ കാലത്ത് പ്രേക്ഷകർ കണ്ടത്. ആൾക്കൂട്ടത്തിന്റെ ആരവമായി മാറിയ 'ഉടൻ പണം' കടന്ന് ചെന്ന ഇടങ്ങളിൽ ഉത്സവങ്ങളും പെരുന്നാളും വള്ളം കളിയും അത്തച്ചമയവുമുണ്ട്. കേരളത്തിന്റെ തെക്കും വടക്കും നീളെയുള്ള നിരവധി കലാലയങ്ങളിലും 'ഉടൻ പണ'ത്തിന്റെ ആവേശത്തിരയിളകി . എ.ടി.എം ജനലക്ഷങ്ങളുടെ ഹൃദയാരവങ്ങൾ ഏറ്റുവാങ്ങുമ്പോൾ എത്തി ചേർന്ന വഴികളുടെ സാംസ്‌കാരിക തനിമ മനസ്സിലും ശിരസ്സിലും ആർജ്ജിച്ചു അവതാരകരായ കല്ലുവും മാത്തുവും പ്രേക്ഷക ഹൃദയം കീഴടക്കി അവരിലൊരാളായി മാറിയത് ചുരുങ്ങിയ കാലയളവിനുള്ളിൽ. കാടും മേടും നാടും നഗരവും കടന്ന് 'ഉടൻ പണം' ഇന്ന് മുതൽ യു.എ.ഇയിൽ...

' ഉടൻ പണം ' യു.എ.ഇ. ലൊകേഷനുകളും സമയവും: 

നവംമ്പർ 15 യു. എ. ഇ. സമയം വൈകുന്നേരം 6 .30  ന് ലുലു ഹൈപ്പർ മാർക്കറ്റ്, ഷാർജ 

നവംമ്പർ 16 യു. എ. ഇ. സമയം വൈകുന്നേരം 6 .30  ന് ലുലു ഹൈപ്പർ മാർക്കറ്റ്, അലൈൻ

നവംമ്പർ 17 യു. എ. ഇ. സമയം വൈകുന്നേരം 5 ന്  ഐഎംജി വേൾഡ് ഓഫ് അഡ്വെഞ്ചർ, ദുബായ് 

നവംമ്പർ 18 യു. എ. ഇ. സമയം വൈകുന്നേരം 6 .30  ന് ബിഗ് മാർട്ട് ഹൈപ്പർ മാർക്കറ്റ് , ഫുജെയ്റ

നവംമ്പർ 19 യു. എ. ഇ. സമയം വൈകുന്നേരം 6 .30  ന് ലുലു ഹൈപ്പർ മാർക്കറ്റ് അൽ ഖുസൈസ്, ദുബായ്  

ഓഡിഷനില്‍ പങ്കെടുക്കാനും മറ്റ് വിവരങ്ങള്‍ അറിയാനും ഉടന്‍ വിളിക്കൂ... +971 505273267 എന്ന നമ്പറിലേക്ക്... 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam