Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗന്ദര്യ മത്സരത്തിൽ ഇത് ഡോക്ടേഴ്സിന്റെ വസന്തകാലം

Dr Seba ലുലു ബ്യൂട്ടി ക്വീൻ ഡോ. സേബ എസ്. ഗനിയും നടി പ്രയാഗ മാർട്ടിനും

സൗന്ദര്യ മത്സരത്തിൽ ഇത് ഡോക്ടേഴ്സിന്റെ വസന്തകാലം. മെഡിസിൻ വിദ്യാർഥിയായിരുന്ന മാനുഷി ചില്ലർ എന്ന ഇന്ത്യൻ സുന്ദരി ലോകസുന്ദരിപ്പട്ടം ചൂടിയതിന്റെ പിന്നാലെ ലുലു ബ്യൂട്ടി ക്വീൻ ആയി ഡോ. സേബ എസ്. ഗനി തിരഞ്ഞെടുക്കപ്പെട്ടു. ലുലു മാൾ ആട്രിയത്തിൽ നടന്ന ആവേശഭരിതമായ ഫൈനലിൽ ഓൺലൈൻ വോട്ടെടുപ്പിലൂടെയാണ് കൊച്ചി സ്വദേശിയായ സേബ സൗന്ദര്യകിരീടം ചൂടിയത്. നടി പ്രയാഗ മാർട്ടിൻ കിരീടമണിയിച്ചു. ബൻജാരാസ് സ്പോൺസർ ചെയ്യുന്ന 50,000 രൂപയുടെ ക‌ാഷ് അവാർഡും ലുലു ഹാപ്പിനസ് പ്രത്യേക സമ്മാനവും ലഭിച്ചു.

തൃശൂരിൽ നിന്നുള്ള ജിയ ഫസ്റ്റ് റണ്ണറപ്പായി. ടിമി സൂസൻ തോമസ് ആണ് സെക്കൻഡ് റണ്ണറപ്. മിസിസ് ഇന്ത്യ സൗത്ത് ലക്ഷ്മി അതുൽ, നടൻ വിഷ്ണു വിനയ്, ആനി ലിപു എന്നിവരടങ്ങിയ ജഡ്ജിങ് പാനൽ നൽകിയ പോയിന്റുകളും ഓൺലൈൻ വോട്ടെടുപ്പിൽ ലഭിച്ച പോയിന്റുകളും പരിഗണിച്ചാണു വിജയികളെ നിശ്ചയിച്ചത്. കഴിഞ്ഞ നാലു ദിവസമായി നടത്തിയ മേക്കോവർ സെഷനിലും ഫോട്ടോ സെഷനിലും തിരഞ്ഞെടുക്കപ്പെട്ട ആർ. മീനാക്ഷി, മീനാക്ഷി സുധീർ, ശ്രുതി ഭദ്രൻ, സിൻഡ പേഴ്‌സി, അഞ്ജലി, അഞ്ജന സുരേഷ്, അജ്‌നബി, വിദ്യ വിജയകുമാർ എന്നിവരാണ് ഫൈനൽ വേദിയിൽ മാറ്റുരച്ചു. 

ഫാഷൻ കൊറിയോഗ്രഫർ ദാലുവിന്റെ നേതൃത്വത്തിൽ നടന്ന ഹെയർ ആൻഡ് ബ്യൂട്ടി ട്രെൻഡ്സ് ഫാഷൻ ഷോ ഫൈനൽ മത്സരവേദിയിൽ അരങ്ങേറി. 

Read more on : Lifestyle Magazine, Fashion Show