Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

18-ാംവയസ്സില്‍ ബോഡിബില്‍ഡർ , ഇവളാണിവളാണൊരു മിടുമിടുക്കി !!

Europa Bhowmik യൂറോപ്പാ ഭൗമിക്

മസിലൊക്കെ പെരുപ്പിച്ച് സിക്സ് പായ്ക്ക് ഒക്കെ ഉണ്ടാക്കി സാധാരണ ആണുങ്ങളാണ് പെണ്‍കുട്ടികള്‍ക്കു മുന്നില്‍ സ്റ്റൈല്‍ കാണിക്കുന്നത്. എന്നാല്‍ ഇവിടെ കഥ വേറെയാണ്. എതു പെണ്‍കുട്ടിയോടും അവളുടെ കൗമാരത്തില്‍ ആരാവണമെന്നു ചോദിച്ചാല്‍ ചിലപ്പോള്‍ ഡോക്ടര്‍, അല്ലെങ്കിൽ ടീച്ചര്‍ ഏറിപ്പോയാല്‍ ഒരു ചലചിത്രനടി എന്നൊക്കെയാവും മറുപടി. എന്നാല്‍ ഇനി പറയുന്നത് സ്ഥിരം പല്ലവിയുടെ മറുപുറമാണ്. പതിനെട്ടു വയസ്സിനുള്ളില്‍ ബോഡിബില്‍ഡറായ ഒരു മിടുക്കിയുടെ കഥ.

europa-1 ബോഡി ബില്‍ഡിങ് ആണുങ്ങള്‍ക്കൾക്കു മാത്രമുള്ളതല്ലെന്ന് സ്വന്തം പ്രയത്നം കൊണ്ടു തെളിയിച്ചവള്‍. പഠനം പൂര്‍ത്തിയാക്കിയാല്‍ ലോകം മുഴുവന്‍ അറിയപ്പെടുന്നൊരു...

ഇവളാണ് യൂറോപ്പാ ഭൗമിക്. ഇന്ത്യയുടെ മസില്‍വുമൺ‍. ബോഡി ബില്‍ഡിങ് ആണുങ്ങള്‍ക്കൾക്കു മാത്രമുള്ളതല്ലെന്ന് സ്വന്തം പ്രയത്നം കൊണ്ടു തെളിയിച്ചവള്‍. പഠനം പൂര്‍ത്തിയാക്കിയാല്‍ ലോകം മുഴുവന്‍ അറിയപ്പെടുന്നൊരു ബോഡി ബില്‍ഡര്‍ ആകണമെന്നതാണ് യൂറോപ്പയുടെ ആഗ്രഹം. ഈവര്‍ഷം സൗത്ത് കൊറിയയിൽ നടന്ന ഏഷ്യൻ ബോഡി ബിൽഡിങ് ആൻഡ് ഫിസിക് സ്പോർട്സ് ചാമ്പ്യൻഷിപ്പില്‍ ലൈറ്റ് വെയ്റ്റ് വിഭാഗത്തിൽ വെള്ളി മെഡൽ നേടുവാൻ യൂറോപ്പയ്ക്കു സാധിച്ചു. 2016 ലും ഇതേ നേട്ടം യൂറോപ്പയ്ക്കു ലഭിച്ചു. അടുത്ത വർഷം തന്‍റെ നേട്ടം സ്വർണത്തിലെത്തിക്കാനുള്ള കഠിനപ്രയത്നത്തിലാണിപ്പോള്‍ യൂറോപ്പ ഭൗമിക്. 

അതിനായി കടുത്ത പരിശീലനത്തിലും ഡയറ്റിലുമാണിപ്പോള്‍ യൂറോപ്പ. മത്സരങ്ങള്‍ ഇല്ലാത്തപ്പോള്‍ ധാരാളം ഭക്ഷണം കഴിക്കും. എന്നാല്‍ പരിശീലനകാലത്ത് ശരീരഭാരം കുറച്ച് ആകര്‍ഷീയത കൂട്ടും. ഇതിനായി ഭക്ഷണത്തിലെ കാര്‍ബോ ഹൈഡ്രേറ്റ് കുറച്ച്, നല്ല പ്രോട്ടീനുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കും, ഫാറ്റ് അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാടെ ഒഴിവാക്കുമെന്നും യൂറോപ്പ പറയുന്നു. 

europa-2 ബോഡി ബിൽഡിങ്ങ് എന്നാല്‍ മസിലുകളുടെ പ്രദര്‍ശനമാണ്. തൊലിക്കടിയിലെ ഫാറ്റ് കുറഞ്ഞാൽ മാത്രമേ മസിലുകൾ തെളിഞ്ഞുകാണു...

ബോഡി ബിൽഡിങ്ങ് എന്നാല്‍ മസിലുകളുടെ പ്രദര്‍ശനമാണ്. തൊലിക്കടിയിലെ ഫാറ്റ് കുറഞ്ഞാൽ മാത്രമേ മസിലുകൾ തെളിഞ്ഞുകാണു. ഇതിനുവേണ്ടിയാണ് പ്രത്യേകരീതിയിലുള്ള ഡയറ്റ് പിന്‍തുടരുന്നതെന്നും യൂറോപ്പ പറയുന്നു. പൊക്കം കുറവായതിനാല്‍ കുഞ്ഞുനാളില്‍ ഏറെ പരിഹാസത്തിന് ഇരയായിട്ടുണ്ടെന്നും അതിനൊരു പകരം വീട്ടല്‍ എന്ന നിലയിലാണ് താന്‍ ബോഡി ബില്‍ഡിങിലേയക്കു തിരിഞ്ഞതെന്നും കക്ഷി പറയുന്നു.

സ്ത്രീകള്‍ അധികം കൈവെക്കാത്ത മേഖലയായതുകൊണ്ട് ആദ്യകാലത്തൊക്കെ ഏറെ ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ മാതാപിതാക്കളുടെ പൂര്‍ണ്ണപിന്തുണയാണ് തന്നെ ഈ നിലയില്‍ എത്തിച്ചതെന്ന് യൂറോപ്പ തുറന്നുപറയുന്നു. ഇന്നു പല പെണ്‍കുട്ടികളും തന്‍റെ ശിഷ്യത്വം സ്വീകരിക്കാൻ താൽപര്യപെടുമ്പോൾ അതു സ്വന്തം വിജയമായി കാണുന്നുവെന്നും  സ്വന്തമായി ഒരു ജിം തുടങ്ങാനാണ് തന്‍റെ തീരുമാനമെന്നും യൂറോപ്പ പറയുന്നു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam