Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയറി ടെയ്‌‌ലുകള്‍ പോലും തോറ്റുപോയ വിരുഷ്ക വിവാഹം

Virat Kohli Anushka Sharma താരവിവാഹം ആരാധകരുടെ മനം മാത്രമല്ല ഫാഷനിസ്റ്റകളുടെ കണ്ണും കരളും നിറച്ചു...

ഇറ്റലിയിലെ ടസ്കനിൽ നടന്ന വിരുഷ്ക (വിരാട്– അനുഷ്കശർമ) വിവാഹത്തിനു മുന്നിൽ ഫെയറിടെയ്‍ലുകൾ പോലും നിഷ്പ്രഭം. താരവിവാഹം ആരാധകരുടെ മനം മാത്രമല്ല ഫാഷനിസ്റ്റകളുടെ കണ്ണും കരളും നിറച്ചു. വിവാഹ ഫ്രെയിമുകൾ കണ്ണിൽ നിന്നു മറഞ്ഞാലും മനസിൽനിന്നു മായില്ലെന്ന് ഉറപ്പിച്ചു കഴിഞ്ഞു ഗാൽസ്. 

പെയിൽ പിങ്ക്

ഫാഷൻ രംഗത്തു വീണ്ടും ഹോട്ട് പിക്ക് ആവുകയാണ് പെയിൽ പിങ്ക് നിറം. വിവാഹവിപണിയിൽ ഇനി ഈ പിങ്ക് ഷേഡ് താരമാകും. ലോകസുന്ദരി മത്സരത്തിനൊരുങ്ങിയപ്പോൾ അവസാന റൗണ്ടിലേക്ക് കരുതിവച്ച പിങ്ക് ഗൗൺ മിസ് വേൾഡ് മാനുഷി ചില്ലറിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടിയതു ലോകം കണ്ടറിഞ്ഞതാണ്. വീണ്ടും മനോഹരമായ ആ പിങ്ക് കണ്ടത് അനുഷ്കയുടെ വിവാഹ ലെഹംഗയിൽ. 

ടസ്കനിലെ പ്രകൃതിയിൽ സുലഭമായി വിരിഞ്ഞു നിൽക്കുന്ന ഇളംനിറങ്ങളിലുള്ള ഹൈഡ്രൻജിയ പൂക്കളുടെയും പനിനീർപ്പൂവുകളുടെയും ഇടയിൽ മറ്റൊരു വിടർന്ന പൂവായി അനുഷ്ക. നിറചിരിയോടെ നിൽക്കുന്ന നവവധുവിന്റെ കവിളിലെ അരുണിമയ്ക്കു മാറ്റുകൂട്ടി പെയിൽ പിങ്ക് വിവാഹലെഹംഗ.

ലെഹംഗയുടെ മനോഹാരിതയേറ്റിയത് വിന്റേജ് ഇംഗ്ലിഷ് നിറങ്ങളുടെ സങ്കലനവും ഒപ്പം റിനൈസൻസ് എംബ്രോയ്ഡറിയും. പേൾ, ബീഡ്സ് അലങ്കാരങ്ങൾക്കൊപ്പം സിൽവർ–ഗോൾഡ് മെറ്റൽ ത്രെഡും മൾട്ടികളർ ഫ്ലോറൽ മോട്ടിഫുകളും ചോളിയ്ക്ക് മാന്ത്രികഭംഗി നൽകി. 

virat-anushka-wedding-1

ഹോട്ട് പിങ്ക്

ആഘോഷത്തിന്റെ വർണപ്പൊലിമയാണ് ഉത്തരേന്ത്യൻ വിവാഹ ചടങ്ങുകളായ സംഗീതും മെഹന്ദിയും.  വർണച്ചെപ്പ് കുടഞ്ഞിട്ടതുപോലെ മനോഹരമായി അനുഷ്ക മെഹന്തി ചടങ്ങിനായി ധരിച്ച വസ്ത്രം. ബോഹോ ലുക്കിൽ തിളങ്ങാനാണ് താരം ആഗ്രഹിച്ചതെന്നു സബ്യസാചി പറയുന്നു. 

ഡിസൈനറുടെ വാക്കുകളിങ്ങനെ – ബ്രൈറ്റ് നിറങ്ങൾ ഉൾപ്പെടുത്തിയുള്ള ബോഹോലുക്ക് വേണമെന്നായിരുന്നു അനുഷ്ക ആവശ്യപ്പെട്ടത്. ഹോട്ട് പിങ്ക് ആയിരുന്നു അനുഷ്കയുടെ ഫെവറിറ്റ്. അതനുസരിച്ചു ഫ്യൂഷിയ പിങ്കും ഇന്ത്യൻ ഓറഞ്ചും ഇടകലരുന്ന ഗ്രാഫിക് ലെഹംഗയാണ് ഡിസൈൻ ചെയ്തത്. ഇതിൽ ഹാൻഡ് പ്രിന്റായി കൽക്കട്ട ബ്ലോക്ക് പ്രിന്റും ഗോട്ട മറോറി ഹാൻഡ് എംബ്രോയ്ഡറിയും ചേരുന്നു. ഇതിനൊപ്പം ഫ്ലോറൽ പ്രിന്റുകൾ നിറഞ്ഞ കൊബാൾട്ട് ബ്ലൂ ടോപും. നെയ്തെടുത്ത ഇന്ത്യൻ സിൽക്കിൽ അറുപതുകളിലെ പോപ് പ്രിന്റുകൾ സ്ക്രീൻ പ്രിന്റ് ചെയ്തെടുക്കുകയായിരുന്നു. 

virat-anushka-wedding-2

സബ്യയുടെ ഫാഷൻമന്ത്ര

മനംമയക്കുന്ന ഫെയറിടെയ്‍ൽ വിവാഹത്തിനുള്ള ഡിസൈനർ കോംബോ – സബ്യസാചി + ടസ്കനി എന്നു പൂരിപ്പിക്കുകയാണ് ഫാഷൻ ലോകം. ഇന്ത്യൻ ഫാഷൻ രംഗത്തെ മുടിചൂടാമന്നൻ സബ്യസാചി മുഖർജിക്കിതു നേട്ടത്തിന്റെ മറ്റൊരു പൊൻതൂവൽ മാത്രം. എന്നാൽ സബ്യസാചി ബ്രാൻഡിനു മുന്നിൽ പെൺമനം പതറിപ്പോവുന്നതെന്തുകൊണ്ട് എന്നു സംശയിക്കുന്നവർക്കുള്ള ഉത്തരവും സാക്ഷ്യപത്രവുമാണ് വിരാട്– അനുഷ്ക വിവാഹം. 

പാരമ്പര്യം കയ്യൊപ്പിടുന്ന പ്രൗഡിയാണ് സബ്യസാചി വസ്ത്രങ്ങളുടെ സ്റ്റൈൽ സ്റ്റേറ്റ്‌മെന്റ്. ആ[xഡടഡംബര സുഖവാസ കേന്ദ്രമായ ടസ്കനിലെ അതിമനോഹരമായ പ്രകൃതിയോടു മൽസരിച്ചൊരുക്കിയ വസ്ത്രങ്ങളിൽ നിറയുന്നു സബ്യയുടെ മാന്ത്രികസ്പർശം. നവവധു അനുഷ്ക ശർമയുടെ വിവാഹ ലെഹംഗയ്ക്കു പിന്നിലുണ്ട് 67 േപരുടെ കരവിരുതിന്റെ മികവ്, ഒപ്പം 32 ദിവസങ്ങളുടെ കഠിനാധ്വാനവും. മെഹന്ദി മുതൽ വിവാഹം വരെയുള്ള വിവിധ ചടങ്ങുകളിൽ വിരാടും അനുഷ്കയും അടിമുടി സബ്യസാചി വധുവരന്മാരായി.

രണ്ടാഴ്ച മുമ്പ് സബ്യസാചി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത സഹീർഖാന്റെയും സാഗരികയുടെയും വിവാഹഫോട്ടോയിൽ കൂടെയുണ്ടായിരുന്നു വിരാടും അനുഷ്കയും. ചിത്രത്തിനു സബ്യസാചി വധുക്കൾ എന്ന് അടിക്കുറിപ്പിട്ടപ്പോൾ തന്നെ വായിച്ചെടുക്കാമായിരുന്നു സൂചനകൾ. അന്ന് സബ്യസാചിയുടെ സ്റ്റുഡിയോയിൽ  ഒരുങ്ങുകയായിരുന്നു വിരുഷ്ക പ്രണയജോടികളുടെ വിവാഹവസ്ത്രങ്ങൾ.

Virat Anushka Wedding

ക്ലാസിക് ബർഗണ്ടി

വിവാഹ നിശ്ചയ ചടങ്ങിനു വേണ്ടി ക്ലാസിങ് സബ്യസാചി സാരി ധരിക്കാനായിരുന്നു അനുഷ്കയുടെ താൽപര്യം. ഇതിനായി ഗുൽക്കന്ദ് ബർഗണ്ടി നിറത്തിലുള്ള വെൽവറ്റ് സാരിയാണ് ഡിസൈനർ ഒരുക്കിയത്. പല്ലുവിലെ അതിസൂക്ഷ്മമായ അലങ്കാരപ്പണികളിൽ പേൾ, സർദോസി, മറോറി വർക്കുകൾ ഭംഗിയേറ്റുന്നു.

സ്റ്റൈലിങ്  

∙ അനുഷ്കയുടെ വിവാഹമേക്കപ് ചെയ്ത് പുനീത് ബി സെയ്നിയും ഹെയർസ്റ്റൈൽ ചെയ്തത് ഗബ്രിയേൽ ജോർജിയും. എന്നാൽ അവിടെയും തെളി‍ഞ്ഞുകാണാം ഡിസൈനർ സ്പർശം. 

വിവാഹത്തിന് അനുഷ്ക ഒരുങ്ങുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തു സബ്യസാചി കുറിച്ചതിങ്ങനെ – സബ്യസാചി അൺകട്ട് ഡയണ്ട് ആൻഡ് സ്പൈനൽ ചോക്കറിലും ഇയറിങ്സിലും അനുഷ്ക ഒരുങ്ങുന്നു. പക്ഷേ ഇവിടെ റിയൽ ഹീറോ ടസ്‌കനി ഹൈഡ്രൻജിയ പൂക്കളാണ്. വധുക്കൾ മുടിയിൽ പൂക്കൾ ചൂടുന്നതിനേക്കാൾ സുന്ദരമായി മറ്റൊന്നില്ല.

ബ്ലഷ്പിങ്ക്, പീച്ച് ഹൈഡ്രൻജിയ പൂക്കളും റോസും ചേരുന്ന അനുഷ്കയുടെ ഹെയർസ്റ്റൈലിങ് ഗാൽസിനു പുതിയ ഫാഷൻ ഗോൾസ് നൽകിക്കഴിഞ്ഞു. 2018ലെ ആക്സസറീസ് ട്രെൻഡ് സെറ്ററാകുമെന്നു തീർച്ച.

∙ എൻഗേജ്മെന്റ് സ്റ്റൈലിങ്ങിന്റെയും അവിഭാജ്യഘടകമായി പൂക്കൾ. ക്ലാസിക് സ്റ്റൈലിങ് കടമെടുത്ത് ഇരുവശത്തേക്കും മുടി വകഞ്ഞിട്ട് ഒരുക്കിയ നീറ്റ് ബണ്ണിനൊപ്പം അനുഷ്ക ചൂടിയത് ചുവന്ന പനിനീർപ്പൂ.  

∙ മെഹന്ദി ചടങ്ങിൽ  മുടി സ്ലീക് സ്റ്റൈലിൽ ഇരുവശത്തേക്കും വിടർത്തിയിടുകമാത്രമാണ് ചെയ്തത്. 

എല്ലാ ചടങ്ങുകളിലും സിപിംൾ മേക്ക് അപ് ആണ് താരം തിരഞ്ഞെടുത്തത്. ഡ്യൂയി മേക്കപും ലിപ് ഗ്ലോസും സിംപിൾ ലുക്ക് പൂർണമാക്കി. ഐ മേക്കപ്പില്‍ കൂടുതൽ ശ്രദ്ധനൽകി. ഒപ്പം മൈക്രോ ഡോട്ട് ബിന്ദിയും

സിഗ്നേചർ ജ്വല്ലറി

ചടങ്ങുകളിൽ അനുഷ്ക ധരിച്ചത് സബ്യസാചി സിഗ്നേച്ചർ ജ്വല്ലറി. വിവാഹവസ്ത്രത്തിനൊപ്പം സബ്യാസാചി ഹെറിറ്റേജ് ജ്വല്ലറി കലക്‌ഷനിലെ ആഭരണങ്ങൾ. പെയിൽ പിങ്ക് ലെഹംഗയ്ക്കൊപ്പം അൺകട്ട് ഡയമണ്ടും പെയിൽപിങ്ക് സ്പൈനൽ, ബറോക്ക് ജാപ്പനീസ് പേളും ചേരുന്ന ചോക്കർ, ജുംക, മാത്പിത് എന്നിവയിൽ പാരമ്പര്യത്തിന്റെ പ്രൗഡിയും ഗരിമയും ഒത്തുചേർന്നു. 

മെഹന്ദി ചടങ്ങിനുള്ള ബോഹോചിക് ലുക്ക് പൂർണമാക്കിയത് ഇറാനിയൻ ടർക്വെസും അൺകട്ട് ഡയമണ്ട്സും ജാപ്പനീസ് കൾച്ചേഡ് പേൾസും ചേരുന്ന ഹെവി ജുംക.

വിവാഹനിശ്ചയ ചടങ്ങ് പ്രൗഡമാക്കിയത് സബ്യസാചി ഹെറിറ്റേജ് ജ്വല്ലറി പീസ് തന്നെ. ക്ലാസിക് അൺകട്ട് ഡയണ്ടിനൊപ്പം ജാപ്പനീസ് പേളും എമറാൾഡും ചേരുന്ന നെക്ക്പീസും അതിനൊപ്പം സ്റ്റഡ്സും. 

ഐവറിയിൽ സുന്ദരനായി കോഹ്‌ലി

ഈ വർഷമാദ്യം സബ്യസാചി വെഡ്ഡിങ് കലക്ഷൻ പുറത്തിറക്കവേ ഡിസൈനർ പറഞ്ഞതിങ്ങനെ – ക്ലീഷേ ആണെന്നു പറഞ്ഞോളൂ, പക്ഷേ പുരുഷൻമാര്‍ വിവാഹവേദിയിൽ ഏറെ സുന്ദരന്മാരായി തോന്നുക ഐവറി ധരിക്കുമ്പോഴാണ്. സബ്യസാചി നവവരൻ വിരാട് കോഹ്‌ലിയെ ഒരുക്കിയതും ഐവറിയിൽ തന്നെ.

ഹാൻഡ് എംബ്രോയ്ഡറി ചെയ്ത ഓഫ് വൈറ്റ് റോ സിൽക് ഐവറി ഷേർവാണിയിൽ ഗോൾഡൻ മോട്ടിഫുകൾ നിറയുന്നു. വധുവിന്റെ പെയിൽ പിങ്ക് ലെഹംഗയ്ക്കു ചേരുംവിധം റോസ് ഗോൾഡ് നിറത്തിലുള്ള സർദോസി ബോർഡറുള്ള പഗഡിയും. ഒപ്പം ചെറിയ അൺകട്ട് ഡയണ്ട് ചേരുന്ന ടർബൻ പിൻ വരന്റെ ലുക്ക് പൂർണമാക്കി.

മെഹന്ദി ചടങ്ങിൽ കോഹ്‌ലി ധരിച്ചതു ഖാദി വൈറ്റ് കുർത്തയും ചുരിദാറും വധുവിനു മാച്ചിങ്ങായി ഫ്യൂഷിയ പിങ്ക് നിറത്തിലുള്ള സിൽക്ക് നെഹ്റു ജാക്കറ്റും. 

എൻഗേജ്മെന്റ് വേദിയിൽ ക്ലാസിക് ഹാൻഡ്സം ലുക്കിന്റെ നേർപര്യായമായി ക്രിസ്പ് ബ്ലൂ സ്യൂട്ടിലാണ് വരനെത്തിയത്. ആക്സസറീസ് ആയി സ്കൈ ബ്ലൂ ടൈ, വൈറ്റ് ഫ്ലോറൽ ലേപൽ പിൻ.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam