Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേനലിലും തിളങ്ങാം, ഫാഷൻ പ്രേമികൾക്കൊരു സന്തോഷവാർത്ത !

Summer Hues കേരളത്തിനു പുറത്തുള്ള ഡിസൈനർമാരുടെ വസ്ത്രങ്ങൾ മാത്രമാണ് പ്രദർശിപ്പിക്കുന്നത്...

വേനലിങ്ങെത്തിക്കഴിഞ്ഞു, ഇഷ്ടപ്പെടുന്ന വസ്ത്രങ്ങൾ ധരിച്ചിറങ്ങണമെന്നു വച്ചാലോ ചൂടും വിയർപ്പും താങ്ങാനാവുന്നില്ലെന്ന പരാതിയാണ്. ചൂടാണെന്ന് ആണെന്നു കരുതി ഫാഷനിൽ വിട്ടുവീഴ്ച ചെയ്യേണ്ടിഷ്ടാ. ശരീരത്തിനും കാലാവസ്ഥയ്ക്കും യോജ്യമായ കോട്ടണ്‍ വസ്ത്രങ്ങൾ തന്നെ തിരഞ്ഞെടുത്താൽ േപാരേ? ലോകപ്രശസ്ത ബ്രാൻഡുകളുടേതു കൂടിയാണെങ്കിലോ പിന്നെ പറയുകയും വേണ്ടല്ലേ. പറഞ്ഞു വരുന്നത് സമ്മർ ഹ്യൂസ് എന്ന പേരിൽ കൊച്ചി കാത്തിരിക്കുന്ന വസ്ത്ര പ്രദർശനത്തെക്കുറിച്ചാണ്.

ഹോളിവു‍ഡ്, ബോളിവുഡ് ലോകത്തെ പല താരങ്ങളുടെയും ഇഷ്ട ബ്രാൻഡുകൾ ഒന്നിക്കുന്ന വേദിയാവുകയാണ് കൊച്ചിയിലെ പനമ്പിള്ളി നഗർ. അവെന്യൂ സെന്ററില്‍ പതിനേഴിന് രാവിലെ 9.30 മുതൽ വൈകീട്ട് 7.30 വരെയാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്. കോട്ടൺ വസ്ത്രങ്ങൾ, മനോഹരമായ ചെരിപ്പുകൾ, ആധുനിക ശൈലിയിലുള്ള ആഭരണങ്ങൾ തുടങ്ങിയവ അണിനിരത്തുന്ന എക്സിബിഷന്റെ സംഘാടകർ വാർഡ്രോബ് ആണ്. 

summer-3

കൈത്തറി വസ്ത്രങ്ങൾക്കാണ് പ്രാമുഖ്യം കൊടുത്തിരിക്കുന്നത്. കേരളത്തിനു പുറത്തുള്ള ഡിസൈനർമാരുടെ വസ്ത്രങ്ങൾ മാത്രമാണ് പ്രദർശിപ്പിക്കുന്നത്. കുർത്തികൾ, സാരി, ട്യുണിക്സ്, കിഡ്സ് ഫാഷൻ, പാൻറ്സ്, സ്കർട്ടുകൾ തുടങ്ങി േവണ്ടതെന്തും സമ്മർ ഹ്യൂസില്‍ ലഭ്യമാണ്. ഇന്ത്യൻ ശൈലിയിലും ഇന്തോ–വെസ്റ്റേൺ ശൈലിയിലുമുള്ള വസ്ത്രങ്ങളാണ് ഏറെയും. 

എത്‌നിക് ലുക് നല്‍കുന്ന കോലാപൂരി കലക്ഷനുകളും ഹോളിവു‍ഡിലെ പല താരങ്ങളുെടയും പ്രിയ ബ്രാൻഡായ ഔട്ട്ഹൗസ് പോലുള്ളവയും പ്രത്യേക ആകർഷണമാണ്. ഇനിയിപ്പോ താരങ്ങളുടെയൊക്കെ ഫേവറിറ്റ് ബ്രാൻഡുകൾ എന്നു കരുതി വിലയും അത്തരത്തിലായിരിക്കുെമന്നു കരുതരുതേ. അഞ്ഞൂറിനും പതിനായിരത്തിനും ഇടയിലുള്ള വസ്ത്രങ്ങളും ചെരിപ്പുകളും ആഭരണങ്ങളുമൊക്കെയാണ് പ്രദർശനത്തിലുള്ളത്. 

summer-1

വൈറ്റ് ചംപാ, ക്രോ,  ആവാരാന്‍, റാവേജ്, കോകം, എഎച്ച്എ, ഡ്രൈസ, രച്ന വേദ്, റെയ്മാൻ, ജുവാനിറ്റ, ഉർവശി കൗർ, ബോബോ കൽക്കട്ട, നൂപുർ കനോയ്, ആവിദി തുടങ്ങിയ ബ്രാന്‍ഡുകളുടെ വിപുലമായ കോട്ടൺ വസ്ത്ര ശേഖരവും അപരാജിത ടൂർ അവതരിപ്പിക്കുന്ന മനോഹരമായ കോലാപൂരി ചെരിപ്പുകളും സരികാ ജാജു, അമ്രപാളി, ഔട്ട്ഹൗസ് എന്നിവയുടെ പുത്തൻ ശൈലിയിലുള്ള ആഭരണങ്ങളുമാണ് പ്രദര്‍ശനത്തിന്റെ മാറ്റുകൂട്ടുന്നത്. 

നടി റിമ കല്ലിങ്കൽ ഉദ്ഘാടന കർമം നിർവഹിക്കുന്ന സമ്മർ ഹ്യൂസിനു വേണ്ടി ഭദ്രദീപം തെളിക്കുന്നത് കൊച്ചി മേയറായ സൗമിനി ജെയ്‌ൻ ആണ്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam