Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ഓണം സ്റ്റൈലിഷ് തന്നെ, ലിനൻ ക്ലബ് ഉണ്ടല്ലോ

linen-club

ഓണമിങ്ങെത്തി. സ്ഥിരം കോടി കളറും കസവും തന്നെയാണോ ഇത്തവണയും ഓണക്കോടിയായി നിങ്ങളുടെ വാഡ്രോബിലേയ്ക്കെത്തുന്നത്. ഓണത്തിന് ഇതൊക്കെത്തന്നെ വേണമെന്ന വാശി ഒന്നു മാറ്റിപ്പിടിക്കാം ഇത്തവണ. ഫാഷൻ രംഗത്തെ പുത്തൻ ട്രെൻഡായ ലിനനാണ് ഇത്തവണത്തെ താരം. എണ്ണിയാലൊടുങ്ങാത്ത നിറങ്ങളിൽ ലിനൻ തുണിത്തരങ്ങൾ ഇത്തവണ ഓണ മാർക്കറ്റ് കൈയ്യടക്കിയിരിക്കുകയാണ്.  പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാനുള്ള ഓണക്കോടിയും ഇത്തവണ ലിനൻ സർപ്രൈസ് തന്നെയാവട്ടെ. ലിനൻ ഫാഷൻ രംഗത്തെ തന്നെ ഏറ്റവും വമ്പൻമാരായ ലിനൻ ക്ലബ് ഒരു കിടിലൻ വസ്ത്രശേഖരം തന്നെ ഇത്തവണ ഒരുക്കിയിട്ടുണ്ട്.

ഫാഷൻ ഇൻഡസ്ട്രിയിലെ ട്രെൻഡിങ് എന്നു വിശേഷിപ്പിക്കുന്ന പല മെറ്റീരിയലുകളും നമ്മുടെ ശരീരത്തിന് എത്രത്തോളം ദോഷകരമായി ബാധിക്കുന്നുവെന്നു ചിന്തിച്ചിട്ടുണ്ടോ? എന്നാൽ വർഷങ്ങൾക്കു മുമ്പെ തുണിത്തര വിപണിയിൽ സ്ഥാനം സൃഷ്ടിച്ച ലിനൻ ആഡ്യത്വത്തിന്റെ തികഞ്ഞ പര്യായം മാത്രമല്ല നിങ്ങളുടെ ശരീരത്തിനും മികച്ച അനുഭവമാണ് നൽകുക. കാലപ്പഴക്കത്തിന്റെ കഥയാണ് ലിനനു പറയാനുള്ളത്. മനുഷ്യൻ എന്നുതൊട്ടു തുണിത്തരങ്ങൾ സ്വന്തമായി ഉണ്ടാക്കാൻ തുടങ്ങിയോ അന്നുതൊട്ട് ലിനനും ഈ രംഗത്തു പ്രവേശിച്ചുവെന്നു പറയാം. 

ചണനൂലിനാൽ നിർമിതമായ ലിനൻ മറ്റേതു തുണിത്തരങ്ങളേക്കാളും കംഫർട്ടബിൾ ആണെന്നു മാത്രംമല്ല ചർമത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ചെടിയിൽനിന്ന് ആദ്യമായി ഉൽപാദിപ്പിച്ച തുണിത്തരമാണു ലിനൻ. ചണത്തിന്റെ വർഗത്തിൽപ്പെട്ട ഫ്ലാക്‌സ് ചെടിയുടെ നാരാണു ലിനൻ. ഈജിപ്‌താണു ലിനന്റെ ജന്മനാട് എന്നു പറയപ്പെടുന്നു. 4500 വർഷം പഴക്കമുള്ള ലിനൻ തുണിത്തരങ്ങൾ പ്രാചീന ശവക്കല്ലറകളിൽനിന്നു ലഭിച്ചിട്ടുണ്ട്. ഈജിപ്‌ഷ്യൻ മമ്മികൾ പലപ്പോഴും പൊതിഞ്ഞു സൂക്ഷിച്ചിരുന്നത് ഇതിലായിരുന്നു. 

കോട്ടന്റെ ചേട്ടൻ എന്നു വിളിക്കാവുന്ന ലിനൻ വസ്‌ത്രവിപണിയിൽ അതിവേഗം സ്വാധീനമുറപ്പിച്ച കാലമാണിത്. യൂറോപ്പിൽനിന്നെത്തുന്ന ചണ(ഫ്ലാക്‌സ്)നാരുകൾ ഇപ്പോൾ കേരളത്തിന്റെ തനതു വസ്‌ത്രമായ മുണ്ടിന്റെ രൂപത്തിലേക്കു പോലും മാറുന്നു. ഷർട്ടും കുർത്തിയും സാരിയുമൊക്കെയായി ആരെയുമാകർഷിക്കുന്നു ലിനൻ. വെളുപ്പോ വെളുപ്പിനോട് അടുത്തുനിൽക്കുന്നതോ ആയ നിറങ്ങളുടെ വിപണിയാണ് ലിനന്റേത് എന്ന സ്‌ഥിതിയും മാറി. 

നിങ്ങൾക്കു ലഭിക്കാവുന്ന ഏറ്റവും മികച്ച ലിനൻ വസ്ത്രശേഖരമാണ് തുണി നിർമാണത്തിലും വസ്‌ത്രനിർമാണത്തിലും രാജ്യത്ത് മുൻനിരക്കാരായ ആദിത്യബിർല ഗ്രൂപ്പിന്റെ ലിനൻ ക്ലബ് കാഴ്ച്ച വെക്കുന്നത്. അമിതമായ ചൂടിൽ നിന്നു ചർമത്തെ സംരക്ഷിക്കാനും വിയർപ്പിനെ സ്വാംശീകരിച്ചു തണുപ്പു പകരാനും ലിനൻ മികച്ചതാണ്. ചർമത്തിനു ശ്വസിക്കാന്‍ അവസരം നൽകുന്ന ലിനൻ യൂത്തിന്റെ ഫേവറിറ്റ് ഫാബ്രിക്കുകളിലൊന്നാണ്. സൂക്ഷ്മമായ ഉപയോഗത്തിലൂടെ വർഷങ്ങളോളം തിളക്കം കൈവിടാതെ സൂക്ഷിക്കാൻ കഴിയുന്നുവെന്നതും ലിനന്റെ പ്രത്യേകതയാണ്. ഇതു തന്നെയാണ് പലരും ഇപ്പോൾ ലിനൻ ക്ലബിന്റെ ഫോളോവേഴ്സ് ആകുന്നതിനും പുറകില്‍. ബെൽജിത്തിൽ നിന്നും ഫ്രാൻസിൽ നിന്നുമുള്ള ഏറ്റവും മികച്ച യൂറോപ്യൻ ഫ്ളാക്സ് കൊണ്ടാണ് ലിനൻ തുണിത്തരങ്ങൾ നിർമിച്ചിരിക്കുന്നത്.

സ്ത്രീകൾക്കും പുരുഷന്മാർക്കും എംബ്രോയ്ഡറി, പ്രിന്റഡ് ലിനൻ ഉൾപ്പെടെ ഒട്ടേറെ കലക്ഷനുകൾ ലിനൻ ക്ലബ് ഒരുക്കുന്നുണ്ട്. റെഡി ടു വിയർ ഷർട്ട്സ്, ട്രൗസേഴ്സ്, സ്റ്റോൾസ്, ലാപ്ടോപ് ബാഗ്സ്, ഹാൻഡ് കർച്ചീഫ് തുടങ്ങി നിരവധി ഉൽപ്പന്നങ്ങളും ലിനൻ ക്ലബിൽ ലഭ്യമാണ്. അഞ്ചു ദശകത്തിന്റെ പരിചയത്തോടെ വിജയക്കുതിപ്പു തുടരുന്ന ലിനന്‍ക്ലബിന് ഇന്ത്യയിലങ്ങിങ്ങായി 140ൽപരം ബ്രാൻഡ് ഔട്ട്‌ലെറ്റുകളും നാലായിരത്തിൽപ്പരം മൾട്ടി ബ്രാൻഡ് ഔട്ട്‌ലെറ്റുകളും ഉണ്ട്. ലിനൻ ഫാഷൻ രംഗത്തെ തന്നെ ഏറ്റവും വമ്പൻമാർ തന്നെയാണ് ലിനൻ ക്ലബ്

കൂടുതൽ വിവരങ്ങളറിയാൻ സന്ദർശിക്കുക