ADVERTISEMENT

സമാന്ത തിരക്കിലാണ്. സ്വന്തം ഫാഷൻ ലേബൽ, അതിന്റെ ഭാഗമായുള്ള ഡിസൈനിങ്, ബിസിനസ് മാർക്കറ്റിങ്, ടെലിവിഷൻ ഷോകളിലെ അവതാരക വേഷം എന്നിങ്ങനെ പുതിയ റോളുകൾ മടികൂടാതെ താരം ഏറ്റെടുക്കുന്നു. എന്നാൽ എത്രയൊക്കെ തിരക്കിലാണെങ്കിലും വർക്കൗട്ട് വിട്ടൊരു കളിയുമില്ല. സമയം കണ്ടെത്തി വർക്കൗട്ട് താരം ചെയ്യും. സൗന്ദര്യസംരക്ഷണവും ഇങ്ങനെ തന്നെ. താരത്തിന്റെ ഫിറ്റ്നസ് ഫ്രീക്ക് എത്രയാണ് സമൂഹമാധ്യമത്തിലൂടെ ഒന്നു കണ്ണോടിച്ചാൽ അറിയാം. വൈവിധ്യമാർന്ന വർക്കൗട്ട് രീതികൾ സമാന്ത പങ്കുവയ്ക്കാറുണ്ട്. ഒപ്പം സൗന്ദര്യ സംരക്ഷണ രീതികളും.

samantha-akkinenis-shines-in-self-designed-sari

അടുത്തിടെ ഒരു ഹെവി വർക്കൗട്ടിനിടയിലെ ഒരു ചിത്രം സമാന്ത പങ്കുവച്ചിരുന്നു. താരത്തിന്റെ ഡെഡിക്കേഷനും തിരക്കുകൾക്കിടയിൽ സമയം കണ്ടെത്താനും കാര്യങ്ങൾ കൃത്യനിഷ്ഠയോടെ ചെയ്യാനുമുള്ള കഴിവിനെ അഭിനന്ദിച്ച് സഹപ്രവർത്തകരും ആരാധകരുമുൾപ്പടെ നിരവധിപ്പേർ രംഗത്തെത്തുകയും ചെയ്തു. അഭിനയം, മോഡലിങ്, ബിസിനസ്, സൗന്ദര്യം, ഫിറ്റ്നസ്, കുടുംബം എന്നിങ്ങനെ എല്ലാത്തിനെയും ബാലൻസ് ചെയ്യുന്ന സാമന്ത ലൈഫ് സ്റ്റൈലിന് നിരവധി ആരാധകരുണ്ട്. സമാന്തയുടെ ലൈഫ് സ്റ്റൈൽ ഇതാ.

∙ ചർമസംരക്ഷണം

ഇൻസ്റ്റഗ്രാമിൽ ഒരു വിഡിയോ ക്ലിപ് പങ്കുവച്ചുകൊണ്ടാണ് തിളക്കമുള്ള ചർമം സ്വന്തമാക്കാൻ ശീലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് താരം വ്യക്തമാക്കുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ആവികൊണ്ടാൽ മൃതകോശങ്ങളെ നീക്കം ചെയ്ത് ചർമത്തിന്റെ തിളക്കം വീണ്ടെടുക്കാമെന്നാണ് താരം പറയുന്നത്. ഒരു ബൗൾ ചൂടുവെള്ളവും ഒരു ടവലും മാത്രമാണ് ഇതിന് ആവശ്യമെന്നും താരം ഓർമിപ്പിക്കുന്നു.

actress-samantha-akkineni-launches-own-fashion-label

∙ പാടുകളില്ലാത്ത ചർമത്തിന് ടബിൾ മാസ്ക്കിങ്

പാടുകളൊന്നുമില്ലാത്ത ക്ലീൻ ചർമം സ്വന്തമാക്കാൻ താൻ ടബിൾ മാസ്ക്കിങ് ചെയ്യാറുണ്ടെന്ന് താരം തുറന്നു സമ്മതിക്കുന്നു. ഒന്നിനു പകരം രണ്ട് ഫെയ്സ്മാസ്ക്കുകൾ ധരിക്കുന്നതിനാണ് ഡബിൾ മാസ്ക്കിങ് എന്നു പറയുന്നത്. മനോഹരമായ ചർമത്തിന് ഡബിൾ മാസ്ക്കിങ് ഏറെ ഫലപ്രദമാണെന്ന് താരം പറയുന്നു.

∙ ചിന്തിക്കാം പോസിറ്റീവായി

ഒരു അഭിമുഖത്തിൽ മുഖകാന്തിയെക്കുറിച്ചുള്ള ചോദ്യത്തിന് സമാന്ത നൽകിയ ഉത്തരമിങ്ങനെ: നിങ്ങൾ ശ്വസിക്കുന്ന അതേ വായുവാണ് ഞാൻ ശ്വസിക്കുന്നത്. നിങ്ങൾ കഴിക്കുന്ന അതേ ഭക്ഷണമാണ് ഞാനും കഴിക്കുന്നത്. അനാവശ്യ ചിന്തകളും ദേഷ്യവും അകറ്റി മനസ്സിനെ സ്വതന്ത്രമാക്കുക. അപ്പോൾ നമ്മൾ പോലും അറിയാതെ ആ മാറ്റം നമ്മുടെ മുഖത്ത് പ്രതിഫലിക്കും.

samantha-akkineni-beauty-secrets-and-lifestyle

∙ മേക്കപ് കഴിവതും ഒഴിവാക്കാം

മേക്കപ്പില്ലാത്ത ചിത്രങ്ങളും വിഡിയോസുമാണ് സമാന്തയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിറയെ. ഇവന്റുകളിലും പാർട്ടികളിലും പങ്കെടുക്കുമ്പോൾ മാത്രമാണ് നാച്ചുറൽ മേക്കപ് സമാന്ത തിരഞ്ഞെടുക്കുക. അല്ലാത്തപ്പോൾ മേക്കപ് ഉപയോഗിക്കാതിരിക്കുകയും പ്രകൃതിദത്തമായ സൗന്ദര്യവർധക വസ്തുക്കൾ കൃത്യമായി ഉപയോഗിക്കുകയും ചെയ്യുന്നതാണ് സമാന്തയുടെ രീതി. ചില മേക്കപ് ഉൽപന്നങ്ങൾ ചർമത്തിലെ സുഷിരങ്ങൾ അടയാൻ കാരണമാകുന്നതിനാൽ ഒഴിവാക്കാനാകാത്ത സന്ദർഭങ്ങളിൽ മാത്രം മേക്കപ് ഉപയോഗിക്കാം എന്നാണ് സമാന്തയുടെ പക്ഷം.

∙ വൈറ്റമിൻ ഇൻഫ്യൂഷൻ തെറപ്പി

എല്ലാവിധ ചർമ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമായ വൈറ്റമിൻ ഇൻഫ്യൂഷൻ തെറാപ്പിയുടെ ഒരു സെഷൻ ആരാധകർക്കുവേണ്ടി പങ്കുവച്ചുകൊണ്ടും അതിനെക്കുറിച്ചുള്ള ഒരു നീളൻ പോസ്റ്റ് പങ്കുവച്ചുകൊണ്ടുമാണ് സമാന്ത ആ ബ്യൂട്ടിട്രീറ്റ്മെന്റിനോടുള്ള തന്റെ താൽപര്യം തുറന്നു പറഞ്ഞത്. ചർമത്തിലെ സുഷിരങ്ങൾ തുറക്കാനും ചർമകാന്തി വർധിപ്പിക്കാനും ഡ്രൈ പാച്ചസ് ഒഴിവാക്കാനും ഈ ചികിൽസ ഏറെ സഹായിക്കുമെന്നാണ് സമാന്ത പറയുന്നത്.

samantha-3

∙ സ്വന്തം ആവശ്യത്തിനുള്ള ഭക്ഷണം സ്വയം ഉൽപാദിപ്പിക്കാം

ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടർന്നാൽ ചർമ സൗന്ദര്യവും നിലനിർത്താമെന്നാണ് സമാന്ത ജീവിതത്തിലൂടെ കാട്ടിത്തരുന്നത്. ലോക്ഡൗൺ സമയത്ത് വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികളും മറ്റും സ്വയം കൃഷി ചെയ്താണ് താരം മാതൃകയാകുന്നത്. ശുദ്ധവും ആരോഗ്യപ്രദവുമായ ഭക്ഷണം കഴിച്ചാൽ സുന്ദരമായ ചർമവും സ്വന്തമാക്കാമെന്ന് താരം ഉറപ്പു നൽകുന്നു. സ്വന്തമായി ഉൽപാദിപ്പിക്കുന്ന ഭക്ഷണം കഴിച്ചു തുടങ്ങിയതിന്റെ പ്രകടമായ മാറ്റങ്ങൾ തനിക്ക് അനുഭവിക്കാൻ കഴിയുന്നുണ്ടെന്നും സമാന്ത വ്യക്തമാക്കുന്നു.

∙ കൃത്രിമ ലായനികൾ ഉപേക്ഷിക്കാം

വീട് ക്ലീൻ ചെയ്യാനുള്ള കൃത്രിമ ലായനികൾ ഉപേക്ഷിച്ചാൽത്തന്നെ ഒരുവിധമുള്ള ചർമപ്രശ്നങ്ങൾ മാറുമെന്നും വീടും ശുചിമുറിയും ചില്ലുകളുമൊക്കെ വൃത്തിയാക്കാൻ പ്രകൃതിദത്തമായി തയാറാക്കാവുന്ന രാസാഗ്നികൾ ഉപയോഗിക്കാമെന്നുമാണ് സമാന്തയുടെ പക്ഷം. അവ എങ്ങനെ തയാറാക്കണം എന്നതിനെക്കുറിച്ചും വിശദമായ കുറിപ്പ് സമാന്ത പങ്കുവച്ചിട്ടുണ്ട്.

English Summary : Samantha Prabhu Lifestyle 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com