Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞങ്ങൾ സൂപ്പറല്ലേ.. വിന്ററിൽ സ്റ്റൈലിഷ് ആവാൻ 5 വഴികള്‍

Fashion മോഡലുകള്‍: ദേവേന്ദു ബിജു, നമിത സൂസൻ ജെയ്ൻ ചിത്രം: ആർ എസ് ഗോപന്‍

തണുപ്പിലും ഹോട്ടാണ് വിന്റർ ഫാഷൻ. സ്കാർഫും സ്വെറ്ററും ജാക്കറ്റുമൊക്കെ ‘മോസ്റ്റ് വാണ്ടഡ്’ ആയ ഈ കാലത്ത് തണുപ്പ് ആസ്വദിക്കാൻ യാത്രകൾ നടത്തുന്നവർ ധാരാളം. ഇത്തരം യാത്രകളിൽ സ്റ്റൈലിഷാകാൻ ബാഗിൽ കരുതേണ്ട 5 വിന്റർ പീസുകൾ.

1 സ്കിന്നി ജീൻസ്

കാലുമായി ഇരട്ടപെറ്റപോലെയാണു സ്കിന്നി ജീൻ‍സ്. എത്രത്തോളം പറ്റിച്ചേരുന്നോ അത്രത്തോളം തണുപ്പകറ്റും. എത്ര ലെയർ ഡ്രസ് ധരിച്ചാലും ഭംഗി കുറയാതെ ബാലൻസ് ചെയ്യാൻ കഴിയും സ്കിന്നി ജീൻസിന്. ഡെനിം ജാക്കറ്റ്, ടീ ഷർട്ട് ഡ്രസ്, പാർട്ടിവെയർ കുർത്തി തുടങ്ങി ഏതുമായും പെയർ ചെയ്യാം. ഹൈ വെയ്സ്റ്റ്, ഹൈ സ്കിന്നി, അൾട്രാ സ്കിന്നി തുടങ്ങി വെറൈറ്റികൾ ധാരാളമുള്ളതിനാൽ ശരീരത്തിന്റെ ഷേപ്പിന് അനുസരിച്ചു തിരഞ്ഞെടുക്കണമെന്നു മാത്രം.

2 സ്വെറ്റർ ടോപ്പ്

വിന്ററിന്റെ മാസ്റ്റർ പീസ് ഔട്ട്ഫിറ്റാണ് സ്വെറ്റർ ടോപ്പുകൾ. ടോപ്പിന്റെ ഈസിനെസും സ്വെറ്ററിന്റെ കംഫർട്ടും ചേരുന്ന ഇത്തരം ടോപ്പുകൾ ജീൻസ്, സ്കേർട്ട്, പ്രിന്റഡ് ട്രൗസേഴ്സ് എന്നിവയ്ക്കൊപ്പം ധരിക്കാം. കളർഫുള്ളായ സ്റ്റോളുകൂടി ചുറ്റിയാൽ എക്സ്ട്രാ സ്റ്റൈലിഷായി. ഓവർ കോട്ടിനുള്ളിലോ കോളേഡ് ഷർട്ടിനു പുറത്തോ ധരിച്ച് പരീക്ഷണവുമാകാം.

3 ബ്ലാങ്കറ്റ് സ്കാർഫ്

ഡ്രസ്സിങ്ങിന് അൽപം സീരിയസ് ലുക്ക് തരുന്ന വിന്റർ പീസാണ് ബ്ലാങ്കറ്റ് സ്കാർഫ്. ഒരു ചെറിയ പുതപ്പിന്റെ വലുപ്പം വരുന്ന ഇവ ഒന്നോ രണ്ടോ ലെയറായി പുതയ്ക്കുകയോ തോളിനു മുകളിലൂടെ അലസമായി ഇടുകയോ ചെയ്യാം. ബ്ലാക്ക്, ക്രീം തുടങ്ങിയ പതിവു നിറങ്ങളിൽ മുതൽ ഇടിവെട്ടു നിറങ്ങളായ യെല്ലോയിലും ഓറഞ്ചിലും വരെ ഡിസൈനുകൾ ലഭ്യമാണ്.

4 ലെതർ ജാക്കറ്റ്

സാദാ ടീഷർട്ടിനു പോലും ടഫ് ലുക്ക് കൊടുക്കാൻ കഴിയുന്ന വസ്ത്രമാണ് ലെതർ ജാക്കറ്റ്. മറ്റു കാലാവസ്ഥകളിൽ ധരിക്കുന്നതിനെക്കാൾ അൽപം സൈസ് കൂടിയ ജാക്കറ്റായിരിക്കും വിന്ററിൽ നല്ലത്. ടീഷർട്ടോ സ്വെറ്ററോ ഇന്നറായി ധരിക്കാം.

5 സ്വെറ്റർ ഡ്രസ്

തണുപ്പാണെങ്കിലും പുതച്ചുമൂടിനടക്കാൻ ഇഷ്ടമില്ലാത്തവർക്കു പറ്റിയ ഡ്രസാണിത്. മുട്ടോളം മാത്രമുള്ള ഈ കമ്പിളി ഉടുപ്പുകൾക്കു ഭംഗികൂട്ടാൻ ജാക്കറ്റോ സ്റ്റോളോ ബെൽറ്റോ കൂടെ ധരിക്കാം. ഗ്രേ, ബ്ലാക്ക്, നേവീ ബ്ലൂ, മെറൂൺ തുടങ്ങി സിംഗിൾകളർ ഡിസൈനുകളാണു കൂടുതലെങ്കിലും സ്ട്രൈപ്സ്, ജ്യോമെട്രിക്കൽ കോംബിനേഷനുകളും ട്രെൻഡിയാണ്.

Your Rating: