Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വധുവും വരനും അല്പം കാത്തിരിക്കൂ, കുട്ടി ഫോട്ടോഗ്രാഫർ തിരക്കിലാണ്

Photographer റെജീന ഫോട്ടോഷൂട്ട് ചെയ്യുന്നു

വയസ്സ് ഒമ്പതേ ആയിട്ടുള്ളൂ  റെജിന വില്ലി എന്ന ഈ കൊച്ചു മിടുക്കിക്ക്. കൈയ്യില്‍ കാമറയും തൂക്കിയാണ് എപ്പോഴും നടത്തം. കാരണം കക്ഷിയുടെ ഏറ്റവും വലിയ ഹോബിയാണ് ഫോട്ടോഗ്രാഫി. ഇത് കേവലം ഹോബി മാത്രമല്ല  ഇപ്പോള്‍ ജോലിയും അത് തന്നെ. സ്പെഷലൈസ് ചെയ്യുന്നതോ വിവാഹ ഫോട്ടോഗ്രാഫിയിലും. അതുകൊണ്ട് തന്നെ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ അച്ഛനൊപ്പം വിവാഹ ഫോട്ടോഗ്രാഫിയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഇവള്‍.

ഫോട്ടോഗ്രാഫറായ അച്ഛന്റെ കയ്യിലെ കാമറ കണ്ടായിരുന്നു കുഞ്ഞു വില്ലി വളര്‍ന്നത്‌. അതുകൊണ്ടു തന്നെ കാമറ ചെറുപ്പം മുതല്‍ വില്ലിയുടെ സുഹൃത്തായി. ചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്താനുള്ള തന്റെ മകളുടെ ആഗ്രഹം കണ്ട അച്ഛന്‍ കെവിന്‍ വില്ലി റെജിനയ്ക്ക് ഫോട്ടോഗ്രാഫിയുടെ ആദ്യപാഠങ്ങള്‍ പകര്‍ന്നുനല്‍കി.

മൂന്നു വയസ്സ് പ്രായത്തില്‍ റെജിന വില്ലി മൗണ്ടന്‍ ബൈക്ക് റൈസ് ഷൂട്ട് ചെയ്യാന്‍ അച്ഛനൊപ്പം പോയിട്ടുണ്ട്. അന്ന് അവള്‍ അച്ഛന്റെ ബാഗില്‍ നിന്നും കാനോന്‍ കാമറ സ്വന്തമാക്കി സ്വയം ചിത്രമെടുക്കാന്‍  ശ്രമിച്ചു. അതായിരുന്നു കുഞ്ഞു വില്ലിയുടെ ആദ്യ ഫോട്ടോഗ്രാഫി ശ്രമം. പിന്നീട് അവള്‍ ആ കാമറ ഉപയോഗിച്ച് കൈനിറയെ ഫോട്ടോ എടുത്തു. അപ്പോള്‍ തന്നെ അച്ഛനു മനസ്സിലായി, തന്റെ മകളുടെ ഉള്ളില്‍ ഒരു കൊച്ചു ഫോട്ടോഗ്രഫെര്‍ ഉറങ്ങിക്കിടപ്പുണ്ട് എന്ന്. പിന്നീട് ഒട്ടും വൈകിച്ചില്ല, മകളുടെ താല്‍പര്യപ്രകാരം ഫോട്ടോഗ്രാഫിയില്‍ ചുവടുറപ്പിക്കാന്‍ ചെറിയപ്രായത്തില്‍ തന്നെ ആ അച്ഛന്‍ പഠിപ്പിച്ചു. 

Photographer റെജീന, റെജീന പകർത്തിയ ചിത്രം

ഇക്കഴിഞ്ഞ ഏപ്രില്‍ പതിനഞ്ചിനായിരുന്നു വിവാഹ ഫോട്ടാഗ്രാഫര്‍ എന്ന നിലയില്‍ റെജിന വില്ലി ആദ്യമായി അരങ്ങില്‍ എത്തിയത്. അച്ഛനൊപ്പം കല്യാണ വേദികളില്‍ ഫോട്ടോ എടുത്തു പരിശീലിച്ചാണ് റെജീന ഔദ്യോഗികമായി ആ സ്ഥാനം ഏറ്റെടുത്തത്.  അച്ഛന്റെ സുഹൃത്തിന്റെ കല്യാണമായിരുന്നു റെജീന ആദ്യമായി കാമറയില്‍ പകര്‍ത്തിയത്. അന്നു കുഞ്ഞു റെജിന എടുത്തുകൂട്ടിയത് നാനൂറോളം ചിത്രങ്ങളാണ് . 

റെജീനയുടെ കഴിവ് അറിയാമായിരുന്ന നവദമ്പതിമാരുടെ ആഗ്രഹപ്രകാരമാണ് റെജിനയെ ഫോട്ടോഗ്രാഫറായി കൊണ്ടുപോയത്. ഓരോ ചിത്രങ്ങള്‍ എടുക്കും മുന്‍പും റെജീന അച്ഛന്റെ ഉപദേശം തേടിയിരുന്നു. ഒടുവില്‍ എടുത്ത ചിത്രങ്ങള്‍ കണ്ടതോടെ കുട്ടി ഫോട്ടോഗ്രാഫറിന് ആരാധകര്‍ ഏറി. ഇപ്പോള്‍ റെജീനയുടെ വെഡിംഗ് ഫോട്ടോഗ്രാഫിക്ക് വന്‍ മാര്‍ക്കറ്റാണ്.  വിവാഹത്തിനൊരുങ്ങുന്ന നിരവധിപേര്‍ വെഡ്ഡിങ് ചിത്രങ്ങള്‍ പകര്‍ത്താന്‍ റെജിനയെ ഏല്‍പ്പിച്ചു കഴിഞ്ഞു.അടുത്ത ഷൂട്ട്‌ ജൂലൈ ഒന്നിനാണ് .
  
റെജീനയെ പോലെ തന്നെ ഫോട്ടോഗ്രാഫിയില്‍ കമ്പം കേറിയിരിക്കുകയാണ് കുഞ്ഞനുജത്തി ആല്‍ബക്കും .തനിക്ക് എന്നാണ് ചേച്ചിയെ പോലെ വെഡ്ഡിങ്ങ് ഫോട്ടോഗ്രാഫറാകാന്‍ കഴിയുക എന്നതാണ് അച്ഛനോടുള്ള ആല്‍ബയുടെ ചോദ്യം.

Your Rating: