Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകം ഏറ്റെടുത്ത് ഷെറിൾ സാൻഡ്ബെർഗിന്റെ സ്റ്റാറ്റസ്

sheryl-sandherg

ദുഃഖത്തിന് അവസാനമില്ല സ്നേഹത്തിനും...’ ഈ വാക്കുകൾ ഫെയ്സ്ബുക്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ ഷെറിൾ സാൻഡ്ബെർഗ് ഒരിക്കലും മറക്കില്ല. സംഗീതജ്ഞനായ ബോൺ, ഷെറിളിന്റെ പ്രിയതമന്റെ വിയോഗവേളയിൽ ആലപിച്ച വരികളാണിത്. ഈ വരികൾ കൂടി ഉദ്ധരിച്ച് ഷെറിൾ പോസ്റ്റ് ചെയ്തിരിക്കുന്ന ഫെയ്സ്ബുക്ക് സ്റ്റാറ്റസാണ് ഇപ്പോൾ ചർച്ചാവിഷയം. തന്റെ പ്രിയതമന്റെ വിയോഗത്തെക്കുറിച്ചുള്ള ഹൃദയസ്പർശിയായ പോസ്റ്റ് ഫെയ്സ്ബുക്കിൽ വൈറലായിരിക്കുകയാണ്.

ജീവിതത്തിന്റെ നിർണായകഘട്ടത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്ത് നടപ്പിലാക്കുന്ന സ്വഭാവമുള്ള തന്റെ കാര്യങ്ങളെല്ലാം ഇപ്പോൾ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് നോക്കുന്നതെന്ന് ഷെറിൾ പറയുന്നു. മുപ്പത് ദിവസം പ്രിയതമനുള്ള മതപരമായ വിലാപങ്ങൾക്കുള്ള സമയമായിരുന്നു. ഈ സമയം മുപ്പത് വർഷം പോലെയാണ് താൻ തള്ളി നീക്കിയതെന്നും തനിക്കോ, തന്റെ മക്കൾക്കോ പ്രിയതമനെ പോലെ പകരമാകാൻ ആർക്കും കഴിയില്ലെന്നും എന്നാൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നൽകുന്ന സ്നേഹവും പിന്തുണയും മുന്നോട്ടുള്ള ജീവിതത്തിന് ഊർജ്ജം പകരുകയാണെന്നും ഷെറിൽ വ്യക്തമാക്കുന്നു. ഈ പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും അമ്മയെന്ന ഉത്തരവാദിത്വത്തിന്റെ ആക്കം വർദ്ധിച്ചെന്നും ഷെറിൾ പറയുന്നു.

വികാരഭരിതമായ പോസ്റ്റിന് ഫെയ്സ്ബുക്ക് സ്ഥാപകൻ സുക്കർബർഗ് സഹിതമുള്ളവർ കമന്റുചെയ്തിട്ടുണ്ട്. ലക്ഷകണക്കിന് ലൈക്കുകളും അറുപതിനായിരത്തിലധികം കമന്റുകളും വന്നിട്ടുള്ള സ്റ്റാറ്റസ് മറ്റുള്ളവരുടെ ജീവിതത്തിന് ഊർജ്ജം പകരുന്നതാണെന്നും പലരും അഭിപ്രായം പറയുന്നു. തന്നെ നേരിൽ കാണാത്തവർ പോലും നൽകുന്ന ഈ സ്നേഹത്തിനും വാൽസല്യത്തിനും ഷെറിൾ നന്ദി പറയുന്നുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.