Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടുമൊരു ചൂടൻ ചർച്ച, ഈ വസ്ത്രത്തിന്റെ നിറമെന്ത്..?

Dress Colour വസ്ത്രത്തിന്റെ നിറത്തിന്റെ പേരില്‍ ഇന്റർനെറ്റിൽ പ്രചരിക്കുന്ന ചിത്രം

കാമ്പുള്ളതോ കാമ്പില്ലാത്തതോ ആയിക്കൊള്ളട്ടെ പേരിനൊരു വിഷയം കിട്ടിയാല്‍ അതിനു ചോദ്യവും മറുചോദ്യവും തർക്കവുെമാക്കെയായി നിമിഷങ്ങള്‍ക്കുള്ളിലാണ് ഇന്റർനെറ്റിൽ പരക്കുന്നത്. ചൂടൻ ചർച്ചകൾക്കു കാത്തിരിക്കുന്ന ഇന്റർനെറ്റ് ലോകത്തിലേക്കിതാ പുതിയൊരു വിശേഷം കൂടി. ഓർക്കുന്നുണ്ടോ ഒരു വസ്ത്രം സോഷ്യല്‍ മീഡിയയിൽ ഉണ്ടാക്കിയ പുകിൽ എന്തെല്ലാമാണെന്ന്.? കഴിഞ്ഞ ഒരു വർഷമായിട്ടും വസ്ത്രത്തിന്റെ നിറത്തിന്റെ കാര്യത്തിൽ തർക്കം തുടരുക തന്നെയാണ്. വസ്ത്രം നീലയും കറുപ്പുമാണോ അതോ ഗോൾഡൻ കളറും വെള്ളയുമാണോ എന്നായിരുന്നു ഇന്റർനെറ്റ് പ്രേമികളെ കുഴപ്പിച്ച ആ ചോദ്യം. രണ്ടുചേരികളായി തിരിഞ്ഞ വാഗ്വാദത്തിൽ സെലിബ്രിറ്റികൾ വരെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ ആ പട്ടികയിലേക്ക് മറ്റൊരു ചൂടൻ വിഷയം കൂടി.

Dress Colour കഴിഞ്ഞ വർഷം വസ്ത്രത്തിന്റെ നിറത്തിന്റെ പേരിൽ ഇന്റർനെറ്റില്‍ വൈറലായ ചിത്രം

ഇവിടെയും വസ്ത്രം തന്നെയാണ് വിഷയം. പ്രശസ്ത ബ്ലോഗിങ് സൈറ്റിലാണ് അഡിഡാസിന്റെ ജാക്കറ്റ് നൽകി നിറം ഏതാണെന്നു തിരിച്ചറിയൂ എന്നു ചോദിക്കുന്നത്. വെള്ളയും നീലയുമാണെന്ന് ഒരു വിഭാഗവും കറുപ്പും ബ്രൗൺ നിറവുമാണെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു. എന്താലായും വസ്ത്രത്തിന്റെ നിറത്തിന്റെ കാര്യത്തിൽ ഇതുവരെയും ഒരു തീരുമാനമായിട്ടില്ല..

related stories
Your Rating: