Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവൻ പണയംവച്ച് ഒാടുന്ന തീവണ്ടിക്കു മുകളിൽ ഒരുഗ്രൻ സവാരി

Train

ഒരു സംശയവമില്ല, ഇൗ വിഡിയോ നിങ്ങള്‍ക്ക് ശ്വാസമടക്കിപ്പി‌ടിച്ചേ കാണാനാവൂ. ചിലപ്പോൾ തോന്നിയേക്കാം ഇൗ ചെറുക്കനെന്താ വട്ടാണോ, ജീവൻ പണയം വച്ചാണല്ലോ സാഹസം എന്നെല്ലാം. പക്ഷേ റഷ്യൻ സ്വദേശിയായ പാഷാ ബുംചിക്കിന് ഇതൊരു ഹരമാണ്. പതിനെട്ടുകാരനായ ഇൗ റഷ്യൻ വ്ളോഗർ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുക തന്നെയാണ്. ചലിച്ചു കൊണ്ടിരിക്കുന്ന തീവണ്ടിയ്ക്കു മുകളിലേക്കാണ് പ്ലാറ്റ്ഫോമിൽ നിന്നും ബുംചിക്കിന്റെ ചാട്ടം. പിന്നീട് ഒാടുന്ന തീവണ്ടിയ്ക്കു മുകളിലൂടെ ഉഗ്രനൊരു സവാരിയാണ്.

ഇനി തീവണ്ടിയ്ക്കു മുകളിൽ അടങ്ങിയിരിക്കുകയല്ല കക്ഷി അങ്ങോ‌ട്ടും ഇങ്ങോ‌ട്ടും ഒാടി സെ‌ൽഫി വിഡിയോ എടുത്തു കൊണ്ടേയിരിക്കുകയാണ്. സബ് വേയ്ക്കു മുകളിലൂടെ സവാരി ചെയ്യുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു എന്ന അടിക്കുറിപ്പോടെയാ​ണ് ബുംചിക് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തുടർന്ന് തീവണ്ടിയ്ക്കു മുകളില്‍ നിന്നും രണ്ടു കോച്ചുകൾക്ക് ഇടയിക്കുള്ള ഭാഗത്തുകൂടെ പിടിച്ചിറങ്ങി തീവണ്ടി സ്റ്റേഷന്‍ അടുക്കുന്നതോടെ കക്ഷിയും നിലംതൊടുകയാണ്. ആഗസ്റ്റ് 29ന് പോസ്റ്റ് ചെയ്ത വിഡിയോ എട്ടുലക്ഷത്തിൽപ്പരം കാഴ്ച്ചക്കാരോടെ ഇതിനകം വൈറലായിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.