Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂഡ് ട്രൻഡാണിഷ്ടാ... ദാ ന്യൂഡ് റെസ്റ്റൊറന്റിനെ വെല്ലാൻ മറ്റൊന്ന്!!!

Nude Restaurant നഗ്ന ഭക്ഷണശാലയിൽ എത്തിയവർ

രുചികരമായ ഭക്ഷണത്തോടു പ്രേമമില്ലാത്തവർ കുറവാണ്. കാശെത്ര കൊടുത്താലും വേണ്ടില്ല നല്ല ടേസ്റ്റി ഭക്ഷണം കിട്ടിയാൽ മതിയെന്നു പറയുന്നവരാണു ഭൂരിഭാഗം പേരും. അപ്പോൾ ആ ഭക്ഷണം ഇത്തിരി വെറൈറ്റിയാക്കിയാലോ? മനസിലായില്ലല്ലേ... ഭക്ഷണം കഴിക്കുന്ന ചുറ്റുപാടിനെക്കുറിച്ചാണു പറഞ്ഞു വരുന്നത്. അതായത് പൂർണമായും നഗ്നരായി വന്നു ഭക്ഷണം കഴിക്കാനൊരിടം. അടുത്തിടെയായിയ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു ലണ്ടനിലെ ദി ബന്യാഡി എന്ന നഗ്ന ഭക്ഷണശാല. ജൂണിൽ പ്രവർത്തനം ആരംഭിക്കുവാൻ പോകുന്ന ദി ബന്യാഡിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഇതാ മറ്റൊരു നഗ്ന റെസ്റ്റോറന്റ്.

Nude Restaurant നഗ്ന ഭക്ഷണശാലയിൽ എത്തിയവർ

ആസ്ട്രേലിയയിലെ മെൽബണിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് റേഡിയോ സ്റ്റാർസ് ആയ ജോ സ്റ്റാന്‍ലിയും ആന്റണി ലെഹ്മോ ലെഹ്മാനും ചേര്‍ന്ന് ആസ്ട്രേലിയയിലെ ആദ്യത്തെ നഗ്നറെസ്റ്റോറന്റ് ലോഞ്ച് ചെയ്തത്. റേഡിയോ അവതാരകരായ ജോയും ലെമോയും ദി ബന്യാഡി റെസ്റ്റോറന്റിനെക്കുറിച്ചു കേട്ടപ്പോൾ തങ്ങളുടെ ഷോയിൽ അതിനെക്കുറിച്ചു സംസാരിച്ചിരുന്നു. അത്തരം ഒരു റെസ്റ്റോറന്റ് തുറക്കുകയാണെങ്കിൽ ആർക്കൊക്കെ പോകാൻ ആഗ്രഹമുണ്ടെന്നായിരുന്നു ചോദ്യം. എന്നാൽ ഇരുവരെയും ഞെട്ടിപ്പിക്കും വിധത്തിൽ അനേകംപേർ ആഗ്രഹം പ്രകടിപ്പിച്ചു. ഇതോടെയാണ് ഷോയിൽ പറഞ്ഞ കാര്യം പ്രാവർത്തികമാക്കാമെന്ന് ഇരുവരും തീരുമാനിക്കുന്നത്.

അങ്ങനെ ന്യൂഡ് ഫു‍ഡ് എന്ന ആശയം കഴിഞ്ഞ വ്യാഴാഴ്ച്ച സഫലമാക്കി. സ്മിത്ത് സ്ട്രീറ്റിലെ ദി നോബിൾ എക്സ്പെരിമെന്റ് റെസ്റ്റോറന്റിലാണ് ന്യൂഡ് ഡിന്നർ നടത്തിയത്. തുടക്കത്തിൽ ചിലരൊക്കെ വസ്ത്രം പൂർണമായി അഴിക്കുന്നതിൽ വിമുഖത പ്രകടിപ്പിച്ചുവെങ്കിലും പതിയെ എല്ലാവരും സാഹചര്യത്തോട് ഇഴചേർന്നു. എല്ലാ അർഥത്തിലും ഫ്രീ ആയി അവനവനെ സ്നേഹിക്കാനൊരി‌ടം നൽകുകയായിരുന്നു ഈ ന്യൂഡ് ഡിന്നർ എന്ന് ജോയും ലെഹ്മോയും പറയുന്നു. ഇതുംകൂടി കേട്ടതോടെ ദി ബന്യാഡി തുറക്കാനായി കാത്തിരിക്കുകയാണ് ലണ്ടൻ നിവാസികൾ, ഇതിനകം തന്നെ 30000ത്തിൽ പരം പേരാണ് ഈ ഭക്ഷണശാലയിൽ ബുക്ക് ചെയ്തിരിക്കുന്നത്


Your Rating: