Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടവയര്‍ പൊണ്ണത്തടിയെക്കാള്‍ ഭീകരന്‍

Belly

എനിക്ക് പൊണ്ണത്തടിയൊന്നുമില്ല. വയര്‍ അല്‍പം ചാടിയിട്ടുണ്ടെന്നേയുള്ളൂ. ഇങ്ങനെ ആശ്വസിക്കുന്നവര്‍ കേള്‍ക്കുക, നിങ്ങാളായിരിക്കും ആദ്യം തട്ടിപ്പോകുക. പഠനങ്ങള്‍ പറയുന്നത് അതാണ്. 18നും 90നും ഇടയില്‍ പ്രായക്കാരായ 15,184 പേരെ 14 വര്‍ഷം നിരീക്ഷിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ബോഡി മാസ് ഇന്‍ഡക്‌സ് സാധാരണ നിലയിലുള്ള കുടവയറുള്ളവരുടെ മരണതോത് പൊണ്ണത്തടിയുള്ളവരുടേതിന്റെ ഇരട്ടിയാണെന്നാണു കണ്ടെത്തല്‍. ഗവേഷകര്‍ പറയുന്നത് വയറില്‍ അടിഞ്ഞുകൂടുന്നത് രണ്ടുതരം കൊഴുപ്പാണെന്നാണ്. വിസറലും സബ്ക്യൂട്ടേനിയസും. ഇതില്‍ വിസറലാണ് കൂടുതല്‍ അപകടകാരി. ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണക്കാരന്‍ ഇവനാണ്.