Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോക്കലേറ്റ് കഴിക്കുമ്പോള്‍ സംഭവിക്കുന്ന മനോഹരകാര്യങ്ങള്‍

chocolate

ചോക്കലേറ്റിന്റെ മധുരം നുണയാൻ ഇഷ്ടമില്ലാത്ത ആരാണുള്ളത്? ചോക്കലേറ്റ് കഴിച്ച് ഉൻമേഷം നേടുന്നതിന്റെ ചില കാരണങ്ങൾ നോക്കാം.

ആദ്യ 10 മിനിറ്റില്‍

*മൂഡ്‌ നന്നാകും.ഊര്‍ജം കൂടും. ഇവയില്‍ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാന്‍ സന്തോഷം നല്‍കുന്ന ഹോര്‍മോണായ സെറോറ്റോനിന്‍ ഉല്‍പാദനം കൂട്ടുന്നതാണ് ഇവയ്ക്കു കാരണം

* മസ്തിഷ്കത്തിലേക്കുള്ള രക്തയോട്ടം കൂട്ടും.. ഇത് ബുദ്ധിയുപയോഗിച്ചു ചെയ്യേണ്ട പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത കൂട്ടും.

*രക്തധമനികള്‍ വികസിപ്പിക്കും. ഇത് രക്തസമ്മര്‍ദം നിയന്ത്രിക്കും.

*പല്ലുകള്‍ സംരക്ഷിക്കും. ചോക്കളെറ്റില്‍ അടങ്ങിയിരിക്കുന്ന കൊക്കോ ബട്ടര്‍ ബാക്ടീരിയയുടെ വളര്‍ച്ച ചെറുക്കുന്നതിനാലാണിത്.

30 മിനിറ്റില്‍

*ചുമയ്ക്കെതിരെ പൊരുതും. ചുമയ്ക്കെതിരെ പൊരുതാന്‍ കഫ് സിറപ്പില്‍ അടങ്ങിയിരിക്കുന്ന “കോഡീനെക്കാളും” ഫലപ്രദമാണ് ചോക്കളെറ്റില്‍ അടങ്ങിയിരിക്കുന്ന തിയോബ്രോമൈന്‍. 

*ഇവയില്‍ അടങ്ങിയിരിക്കുന്ന ഫ്ലാവനോയിടുകളും ആന്‍റ്റി ഒക്സിഡന്‍റ്റുകളും ചര്‍മ്മത്തെ സംരക്ഷിക്കും

* ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി1 , ബി2, ഇ എന്നിവയും കാല്‍സ്യം, മഗ്നീസ്യo, സോഡിയം, പൊട്ടാസിയം, ഇരുമ്പ് എന്നിവയും ശരീരത്തിന് ലഭിക്കുന്നു.

കുറച്ചുനാള്‍ മുടങ്ങാതെ കഴിക്കുമ്പോള്‍-

*പ്രമേഹസാധ്യത കുറയ്ക്കും.

ചോക്കലെറ്റില്‍ അടങ്ങിയിരിക്കുന്ന ഫ്ലാവനോയിടുകള്‍ ശരീരത്തിലെ നയിട്രജന്‍ ഒക്സൈഡിന്‍റെ അളവ് കൂട്ടും,ഇതാണ് പ്രമേഹം കുറയ്ക്കാന്‍ സഹായിക്കുന്നത്.

*മാനസ്സികസമ്മര്‍ദം കുറയ്ക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന കൊക്കോ സ്ട്രെസ്സ്ഹോര്‍മോണ്‍ അളവ് കുറയ്ക്കാന്‍ ശരീരത്തെ സഹായിക്കും,

*മധുരത്തോടുള്ള അനാരോഗ്യകരമായ ആസക്തി കുറയ്ക്കും. മധുരം കഴിക്കാതിരിക്കുമ്പോള്‍ മധുരത്തോടുള്ള തോന്നുന്ന അമിതാസക്തി കുറയും.

സ്ഥിരമായി ഉപയോഗിക്കുമ്പോള്‍

*ഹൃദയത്തിനു ഗുണം ചെയ്യും. ഹൃദ്രോഗസാധ്യത കുറയ്ക്കും. ഹൃദയധമനികള്‍ക്കും ഗുണം ചെയ്യും.

*ഓര്‍മ്മശക്തി കൂട്ടും

ഇവയില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യവും ഫ്ലാവനോയിടുകളും ഓര്‍മ്മകൂടാന്‍  സഹായിക്കും.

*ഗര്‍ഭകാലത്ത് അമ്മ ചോക്കലേറ്റ് കഴിച്ചാല്‍ കുട്ടികളിലെ സന്തോഷം കൂട്ടും. കൈപ്പേറിയ ബിറ്റര്‍ചോക്കലെറ്റ്‌ ആണ് കഴിക്കേണ്ടത്‌. ഇത് കഴിച്ചാല്‍ ജനിക്കുന്ന കുട്ടികളില്‍ പേടിക്കാനുള്ള പ്രവണത കുറയുമെന്നും പുഞ്ചിരിക്കാനുള്ള പ്രവണത കൂടുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ചോക്കലേറ്റ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

*എഴുപതു ശതമാനത്തില്‍ അധികം കൊക്കോ അടങ്ങിയ ചോക്കലെറ്റ്‌ കഴിക്കുക

*ഒരു ദിവസം മൂന്നിഞ്ചു വലുപ്പത്തില്‍ കൂടുതല്‍ കഴിക്കരുത്. ഗുണങ്ങളോടൊപ്പം ഇവയില്‍ പഞ്ചസാരയും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. കൂടുതല്‍ അളവില്‍ കഴിച്ചാല്‍ അമിതവണ്ണം ഉള്‍പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇവ കാരണമാകാം. 

*കിഡ്നി സ്റ്റോണ്‍ ഉണ്ടാകാന്‍ സാധ്യതയുള്ളവര്‍ ചോക്കലേറ്റ് സ്ഥിരമായി കഴിക്കുന്നത്‌ നല്ലതല്ല. 

Your Rating: