Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്പമ്പോ! മുതലയോടൊപ്പം ഒരു ഹോട്ട് ഫൊട്ടോഷൂട്ട്!

ഇറ്റാലിയൻ മോഡലായ റൊബെർട്ട മാൻസിനോയുടെ കിടിലൻ ഫൊട്ടോഷൂട്ടാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. മുതലയോടൊപ്പം നീന്തുന്നതും അവയെ മാടിവിളിക്കുന്നതും അവയെ നോക്കി സധൈര്യം കിടക്കുന്നതുമായ ചിത്രങ്ങൾ ശ്വാസമടക്കിപ്പിടിച്ചേ കാണാൻ ആവുകയുള്ളൂ. എന്നാൽ, ഇതെല്ലാം തട്ടിപ്പാണെന്ന് കാണിച്ച് വിമർശനുമായി ഒരു കൂട്ടം ആളുകളും ഉണ്ട്.

ഗൾഫ് ഓഫ് മെക്സിക്കോയിൽ നിന്നും 30 മൈൽ അകലെയുള്ള തടാകത്തിലായിരുന്നു തന്റെ ഫൊട്ടോഷൂട്ടെന്നും എഴുന്നൂറോളം മുതലകളുടെ വീടാണ് അവിടെയെന്നും തനിക്ക് അവയെ ഒന്നും പേടിയില്ലെന്നുമെല്ലാം മാൻസിനോ തന്റെ ചിത്രങ്ങൾ പങ്കുവെച്ച് പറയുന്നു. ' എനിക്ക് മുതലകളൊടൊപ്പം നീന്താൻ ഇഷ്ടമാണ്. നിങ്ങൾ കരുതുന്നതുപോലെ അവ അത്ര ഭീകര ജീവികളല്ല. വളരെ ഫ്രണ്ട്‌ലിയാണ്' - മാൻസിനോ പറയുന്നു.

അഞ്ച് ദിനങ്ങളിലായി 10 മണിക്കൂറോളമാണ് മാൻസിനോ മുതലകൾക്കൊപ്പം ഫൊട്ടൊഷൂട്ടിനായി നീന്തിയത്. ഇത് ഫേക്കാണെന്ന് പറയുന്നവർ വിഡിയോ കണ്ടു നോക്കൂ .