Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെപ്പർ സ്പ്രേയും കത്തിയും വരെ സൂക്ഷിക്കാം ഈ ബ്രായിൽ

booby-strap-1 ബൂബി ട്രാപ് ബ്രാ

രാവിലെ ഓടാൻപോകുന്ന പെണ്ണല്ലേ, ആരും കാണില്ല ചുമ്മാ മാലയൊന്ന് പൊട്ടിച്ചേക്കാം എന്നു കരുതി മുട്ടാൻപോകുന്ന വിരുതൻമാരൊക്കെ കരുതിയിരിക്കുന്നത് നന്നാകും. അത്യാവശ്യം സ്വയംരക്ഷാ ആയുധങ്ങളെല്ലാം സൂക്ഷിക്കാവുന്ന ബ്രാ ഇറങ്ങിക്കഴിഞ്ഞു. ബൂബി ട്രാപ് എന്ന സ്പോർട്സ് ബ്രാ പ്രത്യേക അറകളോടു കൂടിയതാണ്. പെപ്പർ സ്പ്രേയോ വേണമെങ്കിൽ ഒരു ചെറുകത്തിയോ വരെ സുഖമായും ഒതുക്കത്തിലും ഒളിപ്പിക്കാനുള്ള ഇടം ഇതിലുണ്ട്. മൃദുത്വമേറിയ നൈലോൺ നിയോപ്രീൻ മെറ്റീരിയൽകൊണ്ടു നിർമിച്ച ബ്രാ പ്രത്യേകിച്ചും ജോഗിങ്ങിന് ഇണങ്ങുന്നതാണ്.

booby-strap ബൂബി ട്രാപ് ബ്രാ

രണ്ടു കുഞ്ഞുങ്ങളുടെ മാതാവായ ജെന്നിഫർ കുട്രോനയെന്ന അമേരിക്കൻ യുവതിയാണ് പുതിയ പരിഷ്കാരത്തിനു പിന്നിൽ. ഒരു മാരത്തണിനുവേണ്ടി പരിശീലിക്കുമ്പോൾ ജെനിഫറിനുണ്ടായ ദുരനുഭവമാണ് ഇരുത്തിച്ചിന്തിപ്പിച്ചത്. ബ്രാ ഡിസൈനിന് ജെനിഫർ പേറ്റന്റ് എടുത്തിട്ടുണ്ട്. വിൽക്കാൻ വെബ്സൈറ്റും തുടങ്ങിക്കഴിഞ്ഞു. കത്തി ഒളിപ്പിക്കാവുന്നതും പെപ്പർ സ്പ്രേ ഒളിപ്പിക്കാവുന്നതുമായി രണ്ടുവിധത്തിലുണ്ട് ബ്രാകൾ.

Your Rating: