Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവവരനെ വായുവിൽ കിടത്തി വധു ; കണ്ണുതള്ളി കാണികൾ!!

Magical Wedding

മണിചിത്രത്താഴിൽ നാഗവല്ലിയെ നൃത്തത്തിലൂടെ ആവാഹിച്ച് ഹോമകുണ്ഡത്തിനു സമീപത്തേയ്ക്ക് എത്തിക്കുന്ന മഹാദേവനെ ഓർമയില്ലേ? തന്നെത്തന്നെ മറന്ന് നാഗവല്ലിയങ്ങനെ നൃത്തച്ചുവടുകൾ വച്ച് നീങ്ങുകയാണ്. അതുപോലെ ചലനങ്ങള്‍കൊണ്ട് നവവരനെ വായുവിൽ കിടത്തിയിരിക്കുകയാണ് വധു. മജീഷ്യനായ ഭർത്താവിനൊപ്പം ജീവിതം തുടങ്ങേണ്ടതല്ലേ, ഭാര്യയ്ക്കുമാവാം ഒരൽപ്പം മാജിക്ക്. വിവാഹം കഴിഞ്ഞിട്ടുള്ള ആദ്യ നൃത്തപരിപാടിയ്ക്കിടെയാണ് ഭാര്യയും മജീഷ്യൻ ഭർത്താവും മാജിക്കിലൂ‌ടെ സദസിനെ ഞെട്ടിച്ചു കളഞ്ഞത്. ലോസ്ആഞ്ചൽസ് സ്വദേശികളായ ജസ്റ്റിൻ വിൽമാൻ എന്ന വരനും ജില്ലിയാൻ സിപ്കിൻസ് എന്ന വധുവുമാണ് അവിശ്വസനീയ പ്രകടനങ്ങൾ കാഴ്ച്ച വയ്ക്കുന്നത്.

Magical Wedding

ഒരു താങ്ങുമില്ലാതെ പകുതി വായുവിലും കാലുകൾ രണ്ടും നിലത്തുമായി സുഖമായിട്ടങ്ങനെ കിടക്കുന്ന വരനെ കൈകൾ കൊണ്ടുള്ള ചലനത്തിലൂടെ വധു എഴുന്നേൽപ്പിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ മാജിക്കിനു പിന്നിലെ രഹസ്യമെന്താണെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. വിവാഹവിരുന്നുകൾ പലവിധത്തില്‍ കണ്ടിട്ടുണ്ട്, പക്ഷേ ഇതുപോലൊന്ന് ആദ്യം തന്നെയായിരിക്കും. വരനെ വായുവിൽ സുഖിച്ചു കിടത്തുന്ന ഭാര്യയെ കാണാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.