Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാവിഷ്ണുവായി ധോണി, കരങ്ങളിൽ മൊബൈലും ഷൂവും!

Dhoni

പ്രശസ്ത മാഗസിന്റെ കവർ പേജിൽ മോഡലായി പുലിവാലുപിടിച്ചിരിക്കുകയാണ് എം. എസ്. ധോണി. ഭഗവാൻ മഹാവിഷ്ണുവായ് വേഷമിട്ട ധോണിയുടെ കരങ്ങളിൽ ശംഖചക്രഗദകൾക്കു പകരം മൊബൈൽഫോണും ലേയ്സും സോഫ്റ്റ്ഡ്രിങ്കുകളും ഷർട്ടും പോരാത്തതിന് ഷൂവും. ധോണിയെ ഗോഡ് ഓഫ് ബിഗ് ഡീൽസ് എന്നാണ് മാസിക ഹൈലൈറ്റ് ചെയ്തിരിക്കുന്നത്.

ഹിന്ദുദൈവത്തെ കളിയാക്കിയതിന്റെ പേരിൽ കർണാടക കോടതി ധോണിയ്ക്കെതിരെ കേസ് എടുത്തിരിക്കുകയാണ്. എത്രയോ ജനങ്ങൾ അറിയുന്ന ഒരു വലിയ ക്രിക്കറ്ററിൽ നിന്നും ഇത്തരമൊരു വില കുറഞ്ഞ വേഷം കാണാനിട വന്നതിൽ ഖേദമുണ്ടെന്ന് കോടതി പരാമർശിച്ചു. ചെയ്യുന്ന വേഷങ്ങളെക്കുറിച്ചും അവയുണ്ടാക്കുന്ന ഭവിഷ്യത്തുക്കളെക്കുറിച്ചും നോക്കാതെ പണത്തിനു മാത്രം വില കൊടുക്കുന്നത് കൊണ്ടാണ് ഇത്തരം അബദ്ധങ്ങൾ പലർക്കും സംഭവിക്കുന്നതെന്നും കോടതി പരാമർശിച്ചു.

എന്നാൽ കാശൊന്നും മേടിക്കാതെയാണ് ധോണി മാഗസിന്റെ കവർചിത്രമായതെന്ന് ധോണിയുടെ അഡ്വക്കേറ്റ് പറഞ്ഞു. കാശ് മേടിച്ചില്ലെങ്കിൽ പോലും ദൈവത്തെ കളിയാക്കുന്നതിന് തുല്യമാണ് ധോണി ചെയ്തെന്നും കേസുമായി മുന്നോട്ട് പോകാനാണ് കോടതിയുടെ തീരുമാനമെന്നും സ്പെഷ്യൽ അഡ്വക്കേറ്റ് പറ‍ഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.