Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേമപ്പനി തീർന്നു; എങ്ങും ചാർളി തരംഗം!

Charlie Style

ഒരിടവേളയ്ക്കു ശേഷം ആഘോഷിക്കാൻ ഒരുഗ്രന്‍പ്രണയ സിനിമയായിരുന്നു യുവാക്കൾക്ക് പ്രേമം. സിനിമയ്ക്കൊപ്പം ചിത്രത്തിലെ വസ്ത്രങ്ങളും തരംഗമായി. നിവിൻ പോളിയുടെ ജോർജ് എന്ന കഥാപാത്രം അവതരിപ്പിച്ച കറുത്ത ഷർട്ടും മുണ്ടും കൂളിംഗ് ഗ്ലാസും താടിയുമൊക്കെ യുവത്വം നെഞ്ചേറ്റി സ്വീകരിച്ചു. ഓണത്തിനു വരെ ഫ്രീക്കൻ വേഷത്തിൽ പോയിരുന്ന മക്കളും കൊച്ചുമക്കളുമൊക്കെ നാടൻ മുണ്ടും ഷർട്ടുമൊക്കെയിട്ടു പോകുന്നതു കണ്ടപ്പോൾ അമ്മൂമ്മമാർ വരെ മൂക്കത്തു വിരൽ വച്ചു. ഒരു സിനിമ കൊണ്ടുവന്ന മാറ്റമേ.. പല പ്രമുഖ വസ്ത്രശാലകളിൽപ്പോലും കറുത്ത ഷർട്ടുകൾക്കു ക്ഷാമമായി. ആഘോഷമെന്തായാലും കാണാം പൊടിച്ചെറുക്കന്മാർ തൊട്ടിങ്ങോട്ട് കറുപ്പിൽക്കുളിച്ചു ജോര്‍ജുമാരായി വരുന്നത്. പക്ഷേ യുവത്വത്തിന്റെ മറ്റൊരു സൂപ്പർ ഹീറോ ആയ ദുൽഖറിന്റെ ചാർളിയാണ് ഇപ്പോൾ നാട്ടിലെ സംസാരവിഷയം.

ചാർളിയുടെ പിരിച്ചു വച്ചിരിക്കുന്ന മീശയും അസൽ താടിയും പടം ഇറങ്ങുന്നതിനു മുമ്പേ ഹിറ്റാണ്. കാര്യം മറ്റൊന്നുമല്ല പ്രേമത്തിനു ശേഷം ഇപ്പോൾ യുവാക്കൾ ചാർളി സ്റ്റൈലിനു പിറകെയാണ്. വെള്ള കുർത്തയും കാപ്പിപ്പൊടി നിറത്തിലുള്ള മുണ്ടും ധരിച്ചു നില്‍ക്കുന്ന ദുൽഖറിന്റെ അതേവേഷത്തിലുള്ള ഒരുകൂട്ടം യുവാക്കളുടെ ചിത്രമാണ് ഇപ്പോൾ സോഷ്യല്‍മീഡിയയിൽ ഹിറ്റാകുന്നത്.

കഴിഞ്ഞ ഓണത്തിന് പ്രേമം സ്റ്റെലിനു പിന്നാലെയായിരുന്ന യുവത്വം ഇക്കുറി മറ്റൊരു ആഘോഷക്കാലമായ ക്രിസ്മസ് വന്നപ്പോഴേയ്ക്കും ചാർളി സ്റ്റൈൽ കടമെടുത്തിരിക്കുകയാണ്. പ്രേമത്തിനു വേണ്ടി വസ്ത്രാലങ്കാരം നിർവഹിച്ച സമീറ സനീഷ് തന്നെയാണ് ചാർളിയിലെ ദുൽഖറിന്റെ സ്റ്റൈലൻ ലുക്കിനു പിന്നിൽ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.