Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബനിയനിലും ചിറ്റപ്പൻ ഹിറ്റ്

Tshirt ബനിയനിലും ചിറ്റപ്പൻ ഹിറ്റായിരിക്കുകയാണ്. ചേർത്തല ഇൻഫോപാർക്കിലെ കമ്പനിയാണ് സമകാലീന രാഷ്ട്രീയ ഡയലോഗുകൾ പതിച്ച ബനിയൻ വിപണിയിലിറക്കിയത്.

പണ്ടു സിനിമയിലായിരുന്നെങ്കിൽ ഇപ്പോൾ രാഷ്ട്രീയത്തിലാണു പഞ്ച് ഡയലോഗുകൾ കൂടുതൽ. ഇഷ്ട നേതാക്കളുടെ ഡയലോഗ് നെഞ്ചിലേറ്റാൻ കൊതിക്കുന്നവർക്കുള്ള സന്തോഷ വാർത്തയാണിത്. പ്രതിപക്ഷത്തെ ഇളക്കിമറിച്ച മുഖ്യമന്ത്രിയുടെ നിയമസഭയിലെ ചൂടൻ വർത്തമാനമാണ് ഇപ്പോൾ ഓൺലൈൻ വസ്ത്ര വിപണിയിലെ പ്രധാന ആകർഷണം.

ബനിയനിലും ചിറ്റപ്പൻ ഹിറ്റായിരിക്കുകയാണ്. ചേർത്തല ഇൻഫോപാർക്കിലെ കമ്പനിയാണ് സമകാലീന രാഷ്ട്രീയ ഡയലോഗുകൾ പതിച്ച ബനിയൻ വിപണിയിലിറക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഡയലോഗുകളുൾപ്പെടെ പതിച്ച ബനിയനുകൾക്കു വലിയ സ്വീകാര്യത ലഭിച്ചുകഴിഞ്ഞു.

ഇപി ജയരാജൻ രാജിവച്ചതോടെ ചിറ്റപ്പന്റെ മാർക്കറ്റ് കുത്തനെ ഉയർന്നു. ചേർത്തല ഇൻഫോർക്കിലെ ഇനോൾട്രോ ടെക്നോളജീസ് എന്ന കമ്പനിയാണ് ഓൺലൈൻ വിപണിയിൽ പുത്തൻ തന്ത്രം പയറ്റുന്നത്. കോട്ടൻ കാപ്പി എന്നാണ് ബ്രാൻഡ് നെയിം. ഒരു ഡയലോഗുള്ള നാൽപ്പതു ബനിയനുകൾ വരെ ദിവസവും വിൽക്കുന്നുണ്ടെന്ന് ഈ സ്റ്റാർട് അപ് കമ്പനി അവകാശപ്പെടുന്നു.

യുവ തലമുറയെ ലക്ഷ്യമിടുന്ന കമ്പനി നേതാക്കുടെ നാവിൽ നിന്നു പുതിയ ഡയലോഗുകൾ വീഴാൻ കാത്തിരിക്കുകയാണ്. സാമൂഹ മാധ്യമങ്ങളെ സസൂക്ഷ്മം വീക്ഷിച്ചാണ് ഡിസൈൻ തീരുമാനിക്കുന്നത്. 

Your Rating: