Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

600 അടി മുകളിൽ വച്ചൊരു വിവാഹം; ഞെട്ടിക്കും ഈ വിഡിയോ

Jaideep Weedding വരൻ ജയ്ദീപ് ജാദവും വധും രേഷ്മ പാട്ടീലും

വിവാഹങ്ങൾ ഭൂമിയിലും വെള്ളത്തിനടിയിലും ആകാശത്തും നടത്തുന്നതിനെക്കുറിച്ചു കേട്ടിട്ടുണ്ട്. മഹാരാഷ്ട്രയിൽനിന്നുള്ള പർവതാരോഹകൻ കൂടിയായ ജയ്ദീപ് ജാദവിന്റെ വിവാഹം ഭൂമിയിൽ നിന്ന് 600 അടി മുകളിൽ വച്ചായിരുന്നു. താഴ്‌വരയിൽനിന്നു കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ 1200ൽപരം പേർ നോക്കി നിൽക്കെ ജയ്ദീപ്, വധു രേഷ്മ പാട്ടീലിന്റെ കഴുത്തിൽ താലിചാർത്തി. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഭട്ടാലി ഗ്രാമത്തിൽ വച്ചായിരുന്നു വിവാഹം. കാർമികനും വധൂവരന്മാരും കയറിൽ തൂങ്ങിക്കിടന്നായിരുന്നു വിവാഹം കർമം പൂർത്തിയാക്കിയത്.

മുപ്പതുകാരനായ ജയ്ദീപ് ഫാർമ വ്യവസായി കൂടിയാണ്. വധു രേഷ്മ സിവിൽ സർവീസിനു തയാറെടുക്കുന്ന വിദ്യാർഥിയാണ്. സാഹസിക കായിക ഇനങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാനാണ് ദമ്പതികൾ വിവാഹം 600 അടി മുകളിൽ വച്ചാകാമെന്നു തീരുമാനിച്ചതെന്ന് സംഘാടകനും കോഹ്‌ലാപൂറിലെ വെസ്റ്റേൺ മൗണ്ടൻ സ്പോർട്സ് പ്രസിഡന്റുമായ വിനോദ് കംബോജ് പറഞ്ഞു.

3000 അടി ഉയരമുള്ള കൊടുമുടികളായ വിശാൽഗധ്, പൻഹല എന്നിവയുടെ മധ്യത്തിലാണ് വിവാഹം അരങ്ങേറിയത്. പൂജാരി സൂരജ് ധോലിയും രേഷ്മയും ആദ്യമായാണ് ഇത്തരം സാഹസിക കൃത്യങ്ങളിൽ ഏർപ്പെടുന്നത്. മഹാരാഷ്ട്രയുടെ പരമ്പരാഗത വിവാഹ വസ്ത്രമാണ് ഇരുവരും ധരിച്ചിരുന്നത്. അഗ്നിപൂജ ഒഴികെയുള്ള വിവാഹ മന്ത്രങ്ങളും പൂജകളും പൂജാരി കയറിൽത്തൂങ്ങിയാണ് ചൊല്ലിയത്. കോഡ്‌ലെസ് മൈക്രോഫോൺ വഴി മന്ത്രങ്ങൾ താഴെ കൂടിനിന്നവർക്ക് കേൾക്കാമായിരുന്നു.

ആകാശത്തുവച്ച് താലി കെട്ടുകയും പരസ്പരം മാല ചാർത്തുകയും ചെയ്തു. വിവാഹം ആശീവദിച്ചെന്ന പൂജാരിയുടെ ശബ്ദം കേട്ടപ്പോൾ താഴെനിന്ന ജനം കയ്യടിച്ച് ആശീർവാദം അറിയിച്ചു. 40 മിനിറ്റോളം വധൂവരന്മാരും പൂജാരിയും കയറിൽത്തൂങ്ങിനിന്നു. 

related stories