Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപകടകാരികളായ പെർഫ്യൂമുകൾ; അറിയാം ഈ 4 കാര്യങ്ങള്‍

Perfumes Representative Image

ഒരുക്കമെല്ലാം കഴിഞ്ഞാലും പിന്നെയും എന്തോ മറന്നല്ലോ എന്നു തോന്നും, പെർഫ്യൂം എടുത്ത് പൂശിക്കഴിഞ്ഞാൽ സമാധാനമാകും. വീട്ടിൽ നിന്നു മറന്ന് ഇറങ്ങിയാലും തിരിച്ചു വന്ന് പെർഫ്യൂം അടിക്കുന്നവർ വരെയുണ്ട്. മറ്റുള്ളവരിലേക്ക് നമ്മുടെ ശരീരത്തിന്റെ ദുർഗന്ധം എത്താതിരിക്കുകയും സദാ സുഗന്ധപൂരിതമാക്കുകയുമാണ് ഈ സുഗന്ധദ്രവ്യങ്ങളുടെ ലക്ഷ്യമെങ്കിലും ഇതിനു പിന്നില്‍ ഒളിച്ചിരിക്കുന്ന അപകടങ്ങളെക്കുറിച്ച് പലർക്കും ധാരണയില്ല. വിപണിയില്‍ ലഭ്യമായിട്ടുള്ള മിക്ക സുഗന്ധദ്രവ്യങ്ങളും ദിവസവും ഉപയോഗിക്കുന്നതിലൂടെ ആരോഗ്യത്തിന് ഒന്നിലേറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. സിന്തറ്റിക്, ഒട്ടനേകം കെമിക്കലുകൾ, ടോക്സിക് എന്നിവയാൽ നിർമിതമായ സുഗന്ധദ്രവ്യങ്ങൾ ആരോഗ്യത്തെ പലവിധത്തിലാണ് ദോഷകരമായി ബാധിക്കുന്നത്. ഡിയോഡെറന്റുകള്‍ ഉപയോഗിക്കുന്നതിനെത്തുടർന്ന് ഉണ്ടാകുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളാണ് താഴെ പറയുന്നത്.

തൊലിപ്പുറത്തെ തിണര്‍പ്പ്

മിക്ക ഡിയോ‍ഡെറന്റുകളിലും പ്രോപിലൈൻ ഗ്ലൈകോൾ എന്ന കെമിക്കൽ മിശ്രിതം അടങ്ങിയിട്ടുണ്ട്. ഇതു തൊലിപ്പുറം ചൊറിഞ്ഞു തിണർക്കാൻ കാരണമാകുന്നതാണ്. മാത്രമല്ല ഇവയിലെ ന്യൂറോടോക്സിൻ നാഡീവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതിനാൽ പ്രോപിലൈൻ ഗ്ലൈകോൾ അമിതമായി അടങ്ങിയിട്ടുള്ള ഡിയോഡെറന്റുകളുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.

അൾഷൈമേഴ്സ് സാധ്യത

സുഗന്ധദ്രവ്യങ്ങളിലെ മറ്റൊരു പ്രധാന ഘടകമായ അലുമിനിയം മറവി രോഗത്തിനു കാരണമാക്കും. ഇതു പരിധിയിൽ കൂടുതൽ ശ്വസിക്കുന്നത് ആസ്ത്മ വരുത്താനുള്ള സാധ്യതയും ഉണ്ട്.

ഹോർമോൺ അസന്തുലിതാവസ്ഥ

മിക്ക ഡിയോഡെറന്റുകളും ഏറെനാൾ നിലനിൽക്കാനായി പാരാബെൻസ് ചേർക്കാറുണ്ട്. ഇതു കൃത്യമായ ആർത്തവചക്രം തെറ്റിക്കുകയും നേരത്തെ ആർത്തവം ഉണ്ടാക്കുകയും ചെയ്യും.

വിയർപ്പു ഗ്രന്ഥികളെ തടസപ്പെടുത്തും

ഡിയോഡെറന്റുകളുടെ മറ്റൊരു ദോഷം ഇവ വിയർപ്പു ഗ്രന്ഥികളുടെ പ്രവർത്തനത്തെ തടസപ്പെടുത്തുമെന്നതാണ്. ഇവ രോമകൂപങ്ങളെ മൂടുകയും വിയർപ്പിലുടെ ടോക്സിനുകൾ പുറന്തള്ളുന്ന പ്രക്രിയയെ തടസപ്പെടുത്തുകയും ചെയ്യും. ടോക്സിനുകൾ ഒരു പരിധിയിൽ കൂടുതലാകുന്നത് കോശങ്ങളുടെ പ്രവർത്തനത്തിനു ഭീഷണിയാവുകയും ക്യാൻസറിനു വരെ കാരണമാവുകയും ചെയ്യും.