Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാഷൻ ലോകം മാറുന്നു, ഇനി ദീപാവലി സ്‌പെഷ്യൽ സാരികളും 

Diwali Sari ഡൽഹിയിൽ നടന്ന ആമസോൺ ഫാഷൻ വീക്കിൽ നിന്നും

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇനി നിറങ്ങൾക്കു കൂടി അവകാശപ്പെട്ടതാണ് എന്നു തെളിയിക്കുകയാണ് ഡൽഹിയിൽ നടന്ന ആമസോൺ ഫാഷൻ വീക്ക് . ദീപാവലി സ്‌പെഷൽ സ്റ്റൈലൻ സാരികളുമായാണ് ആമസോൺ ഫാഷൻ വീക്കിൽ സുന്ദരികൾ ചുവടു വച്ചത്. ഏറെ പ്രത്യേകതകളുള്ള ഡിസൈനർ ആൻഡ് നോൺ ഡിസൈനർ സാരികൾ ദീപാവലി എന്ന ഉത്സവം ലക്ഷ്യമാക്കി മാത്രം തയ്യാറാക്കിയവയാണ്. 

വ്യത്യസ്തമായ കളർ തീം, മിക്സ് വർക്കുകൾ, ഹാൻഡ് പ്രിന്റ്  എന്നിവയൊക്കെയാണ് ദീപാവലി സ്‌പെഷ്യൽ സാരികളുടെ പ്രത്യേകതകൾ. സ്വതസിദ്ധമായ ചെറിയ വർക്കുകളിൽ നിന്നും മോചനം നേടി വാൻ മാറ്റത്തോടെയാണ് ഹാൻഡ്‌ലൂം സാരികൾ അവതരിപ്പിക്കപ്പെട്ടത്. ഒപ്പം മഹേശ്വരി, ബംഗൽപുരി സിൽക്ക് സാരികൾ, ബനാറസ് സാരികൾ എന്നിവയും പുതിയ ഡിസൈനുകളുമായി രംഗത്തെത്തി.

Diwali Sari ഡൽഹിയിൽ നടന്ന ആമസോൺ ഫാഷൻ വീക്കിൽ നിന്നും

സിൽക്ക് സാരികളിൽ ഇളം നിറവും വലിയ ബോഡറുകളുമാണ് ദീപാവലിക്ക് ഇണങ്ങുന്നതെന്നാണ് ഫാഷൻ ലോകം വിലയിരുത്തുന്നത്. ഒപ്പം ഹാൻഡ് വർക്കുകളിൽ കടും നിറത്തിലുള്ള ഷിഫോൺ സാരികളും മൾട്ടിപ്പിൾ നിറങ്ങളിൽ ബോർഡർ ഇല്ലാത്ത സാരികളും ദീപാവലിയെ മനോഹരമാക്കാൻ സ്ഥാനം പിടിച്ചു കഴിഞ്ഞു. 

മൾട്ടികളർ  സിൽക്ക് സാരികൾ തന്നെയായിരുന്നു റാംപിലെ താരങ്ങൾ. അക്കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ല. കേരള  വിപണിയിൽ ഇത്തരം സാരികൾ തരംഗമായി വരുന്നു എന്നതും ശ്രദ്ധേയമാണ്. എന്തായാലും ദീപാവലിക്കു സാരികളിൽ വിസ്മയം തീർക്കാൻ ഉദ്ദേശിച്ചു തന്നെയാണ് ഫാഷൻ രംഗത്തെ വിദഗ്ദർ ഇരിക്കുന്നത്.

Your Rating: