Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയത്തിന് കണ്ണും മൂക്കും മാത്രമല്ല, പ്രായവുമില്ല!!

romantic-reunion

ആരാണു പറഞ്ഞത് ഒരു പ്രായം കഴിഞ്ഞാൽ പ്രണയം ഇല്ലാതാകുമെന്ന്? പ്രായത്തിനനുസരിച്ചാണോ ഒരാളോട് ഇഷ്ടം തോന്നുന്നതും അതു പ്രകടിപ്പിക്കുന്നതും. അല്ലേയല്ല, നാം ആത്മാർഥമായി സ്നേഹിക്കുന്നവരോട് അത് ഏതു പ്രായത്തിലായാലും പ്രകടിപ്പിച്ചേ മതിയാകൂ. പ്രായമായെന്നു കരുതി പ്രണയം ഉള്ളിലടക്കി കഴിയുകയൊന്നും വേണ്ട. വാർധക്യത്തിലും തങ്ങൾ എത്രമാത്രം പരസ്പരം സ്നേഹിക്കുന്നുവെന്ന് ഈ വൃദ്ധ ദമ്പതികൾ തെളിയിക്കുകയാണ്. എയർപോർട്ടിൽ വച്ചു ഏറെക്കാലത്തിനു ശേഷം കണ്ടുമുട്ടുന്ന അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വിഡിയോ ഇപ്പോൾ വൈറൽ ആവുകയാണ്.

ലോസാഞ്ചൽസ് എയർപോർട്ടിലാണ് വികാരനിര്‍ഭരമായ നിമിഷങ്ങൾ അരങ്ങേറിയത്. എൺപതുകാരനായ ബെർണി മിൽസ് എഴുപത്തിയഞ്ചുകാരിയായ കാരോൾ എന്ന തന്റെ നല്ലപാതിയെ കാത്തിരിക്കുകയാണ്. പ്രിയപത്നിയെ കാണുന്നയുടൻ സന്തോഷം അടക്കാൻ വയ്യാതെ പുഷ്പങ്ങൾ കൈമാറുന്നു, കെട്ടിപിടിക്കുന്നു, ചുംബിക്കുന്നു.ജീവന്റെ ജീവൻ മുന്നിൽ വന്നു നില്‍ക്കുമ്പോള്‍ ആ ഇഷ്ടം ‌തുറന്നു കാണിക്കാന്‍ ചുറ്റുമുള്ളവരെ ഭയക്കുന്നതെന്തിനാ?

ഇരുവരും നേരത്തെ മറ്റൊരു വിവാഹം കഴിച്ചവരായിരുന്നു. ജീവിതത്തിന്റെ അവസാനത്തിൽ രണ്ടുപേർക്കും ഇണകളെ നഷ്ടപ്പെട്ടു കഴിയുന്ന കാലത്തിലായിരുന്നു കണ്ടുമുട്ടൽ. അങ്ങനെ 2010ൽ വിവാഹിതരാകാൻ തീരുമാനിച്ചു. ഇപ്പോള്‍ കുടുംബത്തിലൊരാളുടെ വിവാഹത്തിൽ പങ്കെടുക്കാനായി ഇൗസ്റ്റ്കോസ്റ്റിൽ പോയതായിരുന്ന കാരോൾ, പക്ഷേ സർജറി കഴിഞ്ഞിരിക്കുന്നതിനാൽ ബെർണിയ്ക്ക് വിവാഹത്തിൽ പങ്കെടുക്കാനായില്ല, അതുകൊണ്ട് ഏതാണ്ട് രണ്ടാഴ്ച്ചക്കാലമാണ് പിരിഞ്ഞിരിക്കേണ്ടി വന്നത്. വിവാഹം കഴിഞ്ഞ് ആദ്യമായാണ് ഇങ്ങനെ പിരിഞ്ഞിരിക്കുന്നതെന്നും ഇരുവരും പറഞ്ഞു. രണ്ടാഴ്ച്ച പിരിഞ്ഞിരുന്നതിനു ശേഷമുള്ള ഇൗ കൂടിക്കാഴ്ച്ചയാണ് അവരെ വികാരനിർഭരരാക്കിയത്. ശരീരത്തിനു പ്രായം എത്രയായാലും മനസു ചെറുപ്പമായിരിക്കുന്ന കാലത്തോളം പ്രണയത്തിനും അന്ത്യമില്ലെന്നും ‌തെളിയിക്കുന്നതാണ് ഇൗ വിഡിയോ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.