Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫേസ് ബുക്കിന്റെ ന്യൂസ്റൂം

fbnews

വാർത്തകൾ എന്നും ചൂടപ്പം തന്നെ. അതു പത്രത്തിലായാലും ഫേസ്ബുക്കിലായാലും. ഫേസ്ബുക്കു തൊടാത്ത, അല്ലെങ്കിൽ ഫേസ്ബുക്കിൽ ഷെയർ ചെയ്യാത്ത വാർത്തകൾ ഇന്നുണ്ടോ? ഇല്ലെന്നു വേണം പറയാൻ. അതിനാലാണ് വാർത്തകൾ ഷെയർ ചെയ്യുന്നതിനായി പത്രക്കാർക്കുവേണ്ടി ഫേസ്ബുക്കു തന്നെ ഒരു പേജ് ഉണ്ടാക്കിയിട്ടുള്ളത്. പേര് ന്യൂസ്വയർ.

ലോകമൊട്ടാകെ നൂറുകോടി പേർ എഫ്ബിയിൽ വാർത്തകൾ സൃഷ്ടിച്ചും ഷെയർ ചെയ്തും വിരാജിക്കുമ്പോൾ ന്യൂസ്വയറിനു പ്രാധാന്യമുണ്ടെന്നാണു എഫ്ബി കരുതുന്നത്. എല്ലാ കോണുകളിലും നിന്നുള്ള വാർത്തകളെ ഒരുമിപ്പിച്ച് നൽകുന്ന പ്ലാറ്റ്ഫേമാണ് ന്യൂസ്വയർ.

സമരമുഖങ്ങളിൽ നിന്നുള്ള റിയൽടൈം അപ്ഡേഷനുകൾ, ഒറിജിനൽ ഫോട്ടോകൾ, വിഡിയോ, വാർത്തകൾ എന്നിവ തത്സമയം ന്യൂസ്വയറിൽ ലഭ്യമാക്കാനാണ് എഫ്ബിയുടെ ശ്രമം.

ഒരു ഫ്രീ വാർത്താ ഏജൻസിയാവാനാണോ എഫ്ബിയുടെ ശ്രമം? എന്തായാലും ഒബാമയുടെ ഏഷ്യൻ പര്യടനവും ന്യൂസിലൻഡിലെ കനത്തമഴയും വെള്ളപ്പൊക്കവും ന്യൂസ്വയറിലെ പ്രധാന പോസ്റ്റുകളായിരുന്നു. അധികാര കേന്ദ്രങ്ങളുടെയെല്ലാം ഒഫീഷ്യൽ ഫേസ്ബുക്ക് പേജുകൾ ഷെയർ ചെയ്താണ് ന്യൂസ്വയർ വാർത്തകൾ നൽകുന്നത്.

കോലാലംപൂരിലെ യുഎസ് എംബസി പോസ്റ്റ് ചെയ്ത ഒബാമയുടെയും മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാക്കിന്റെയും ‘സെൽഫി പടം ഇങ്ങനെ വാർത്തയിൽ ഇടം പിടിച്ചു. വത്തിക്കാൻ റേഡിയോ പോസ്റ്റുചെയ്ത റോമിലെ വിശുദ്ധരാക്കൽ ചടങ്ങിന്റെ പടങ്ങളും ന്യൂസ്വയർ ഷെയർ ചെയ്ത വാർത്തകളിൽപ്പെടുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.