Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭിന്നലിംഗക്കാരിൽ നിന്ന് രാജ്യത്തെ ആദ്യ പ്രിൻസിപ്പൽ

Manabi Banerjee

ഭിന്നലിംഗക്കാർക്കും അവരെ അംഗീകരിക്കുന്നവർക്കും സന്തോഷം പകരുന്ന വാർത്തയാണ് പശ്ചിമബംഗാളിൽ നിന്നു വന്നിരിക്കുന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായി ഭിന്നലിംഗക്കാരി ഒരു കോളേജിന്റെ പ്രിൻസിപ്പൽ പദവിയിലേക്കെത്തിയിരിക്കുകയാണ്. അവഗണനകൾക്കും ഒഴിച്ചുമാറ്റലുകൾക്കും ഒടുവിൽ തന്റെ ലക്ഷ്യം കൈവരിക്കാനായതിന്റെ സന്തോഷത്തിലാണ് മനാബി ബന്ധോപാധ്യായ. പശ്ചിമബംഗാളിലെ കൃഷ്ണനഗർ വിമൻസ് കോളേജിലെ പ്രിൻസിപ്പൽ പദവിയാണ് മനാബിയെ കാത്തിരിക്കുന്നത്.

2003ൽ ലിംഗമാറ്റശസ്ത്രക്രിയയ്ക്കു മുമ്പു വരെ സോംനാഥ് ആയിരുന്ന മനാബി തന്റെ നേട്ടത്തെ ഭിന്നലിംഗ സമൂഹത്തിനു മുമ്പാകെയുള്ള വലിയ ഉത്തരവാദിത്തമായാണ് കാണുന്നത്. പക്ഷേ എന്നും മുൻഗണന വിദ്യാർത്ഥികൾക്കു തന്നെയായിരിക്കും. ചെയ്യുന്ന ജോലി നിശ്ചയദാർഢ്യത്തോടെയും ആത്മവിശ്വാസത്തോടെയും ആണെങ്കിൽ ജനങ്ങൾ ബഹുമാനിക്കുക തന്നെ ചെയ്യുമെന്നാണ് മനാബിയുടെ വിശ്വാസം. നിലവിൽ പശ്ചിൻ മേദിനിപൂരിലെ വിവേകാനന്ദ സതോബർഷികി മഹാവിദ്യാലയത്തിലെ അധ്യാപികയായ മനാബി അടുത്ത മാസത്തോടെ പുതിയ ചുമതലയേൽക്കും. സംസ്ഥാനത്തെ വിദ്യാഭ്യാസമന്ത്രി പാർത്താ ചാറ്റർജി, കല്യാണി സർവകലാശാല ചെയർമാൻ രത്തൻ ലാൽ, സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ഉജ്ജൽ ബിശ്വാസ് തുടങ്ങി നിരവധി പേർ മനാബിയുടെ നേട്ടത്തിൽ അഭിനന്ദനമർപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.