Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതം സുന്ദരമാക്കുവാൻ അഞ്ച് ചോദ്യങ്ങൾ

life-tips

ജീവിതം പൂർണമായി ആസ്വദിക്കാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്. എന്നാൽ എല്ലാവർക്കും അതിന് സാധിക്കാറുണ്ടോ? പണം സമ്പാദിച്ചതുകൊണ്ടോ നല്ലൊരു പങ്കാളിയെ കിട്ടിയതു കൊണ്ടോ ജീവിതം ആസ്വാദ്യകരമായ ജീവിതം സാധ്യമാകണമെന്നില്ല. ഇതാ ജീവിതം സുന്ദരമാക്കുവാൻ എല്ലാവരും സ്വയം ചോദിക്കേണ്ട അഞ്ച് ചോദ്യങ്ങൾ.

1. നിങ്ങളുടെ പാഷൻ എന്താണ്?

നിങ്ങൾക്ക് ചെയ്യാൻ ഏറ്റവും താൽപര്യമുള്ള കാര്യമെന്താണെന്ന് മനസിലാക്കുക. ഇത് സ്വയം മനസ്സിലാക്കുന്നതിനും ജീവിതത്തിന് പുതിയൊരു അർത്ഥം കണ്ടെത്തുന്നതിനും സഹായിക്കും. 

2. നിങ്ങൾ ഹാപ്പിയാണോ?

നമ്മൾ ചെയ്യുന്ന എന്ത് കാര്യമാണെങ്കിലും അത് നിങ്ങൾക്ക് സന്തോഷം നൽകുന്നുണ്ടോ എന്നതാണ് ഏറ്റവും പ്രധാനം. ജോലിയിൽ തൃപ്തരല്ലായെങ്കിൽ താൽപര്യമുള്ള മറ്റൊരു ജോലി നോക്കുക. ഓർക്കുക, നിങ്ങളുടെ സന്തോഷം അത് നിങ്ങളുടെ മാത്രം ഉത്തരവാദിത്വമാണ്.

3. നിങ്ങൾ ചിരിക്കാറുണ്ടോ?

മനസ് തുറന്ന് ചിരിക്കാൻ കഴിയുന്നില്ലെങ്കിൽ ജീവിതത്തിൽ എന്ത് നേടിയിട്ടും പ്രയോജനമില്ല.  പരിചയമില്ലാത്തവരാണെങ്കിൽ പോലും, നിങ്ങളെ നോക്കുന്നവർക്ക് ഒരു പുഞ്ചിരി സമ്മാനിക്കാം.  ചിരി ആരോഗ്യവും മാനസികോല്ലാസവും പ്രദാനം ചെയ്യുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

4. നിങ്ങൾ ശുഭാപ്തി വിശ്വാസം ഉള്ളയാളാണോ?

സുന്ദരമായ ജീവിതത്തിന് പോസിറ്റീവ് ചിന്തയും അനിവാര്യമാണ്. നിങ്ങൾക്ക് ചുറ്റം നടക്കുന്ന കാര്യങ്ങളിലെ നന്മ മാത്രം കാണുക. കുറ്റപ്പെടുത്തലുകളും, അസൂയ പോലുള്ള നെഗറ്റീവ് ചിന്തകളും ഒഴിവാക്കുക. ശുഭാപ്തി വിശ്വാസം വച്ചു പുലർത്തുക. ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാകുന്നത് കാണാം.

5. നിങ്ങൾ കരയാറുണ്ടോ?

കരയുന്നത് ഒരു മോശം കാര്യമായിട്ടാണ് നമ്മൾ മിക്കവരും ധരിച്ചു വച്ചിരിക്കുന്നത്‌. ഇത് ശരിയല്ല.  കരയുന്നത് നിങ്ങളുടെ മനസിലെ നെഗറ്റീവായ വികാരങ്ങളെ ഒഴുക്കിക്കളയും. കരച്ചിൽ അടക്കി നിർത്തുന്നത് മാനസിക, ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. അതു കൊണ്ട് കരയാൻ മടി കാണിക്കേണ്ടതില്ല.

Your Rating: