Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

30 വർഷം ഫ്ളവർ വേസായി കൊണ്ടുനടന്നത് ബോംബ്!

flower-vase-bomb

കാതറിൻ റോളിൻസ് എന്ന അധ്യാപിക ഇപ്പോഴും ജീവിച്ചിരിക്കുന്നത് അത്ഭുതം എന്നേ പറയാനാകൂ. 30 വർഷമായി ഊണിലും ഉറക്കത്തിലും അവർ കൊണ്ടു നടന്ന ഫ്ളവർ വേസ് ഒരു ബോംബ് ആയിരുന്നത്രേ!

സ്കൂളിൽ പഠിക്കുന്ന കാലത്ത് വഴിയിൽ കിടന്നു കിട്ടിയ ഒരു ഷെൽ അവർ ഫ്ളവർ വേസാക്കി എടുക്കുകയായിരുന്നു. അന്നുമുതൽ ഒരു കൂട്ടുകാരനെ പോലെ അവർ ആ ഫ്ളവർ വേസ് കൂടെ കൊണ്ടുനടന്നിരുന്നു. അസുഖംമൂലം ജോലിക്ക് പോകാതെ വിശ്രമിക്കുമ്പോഴാണ് അവർ ഒന്നാം ലോക മഹായുദ്ധത്തെക്കുറിച്ച് ഒരു ഡോക്കുമെന്ററി കണ്ടത്. പൊട്ടാതെ കിടക്കുന്ന ധാരാളം ഷെല്ലുകൾ കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് കാതറിന്റെ കണ്ണുകൾ തുറപ്പിച്ചത്. പൊട്ടിയാൽ 20 മീറ്റർ പരിസരത്തുള്ളതെല്ലാം നാമാവശേഷമാകുന്ന അത്യുഗ്രൻ ബോംബാണ് താൻ ഫ്ളവർ വേസാക്കി വച്ചിരിക്കുന്നത് എന്ന് അവർ ആ ഡോക്കുമെന്ററിയിൽ നിന്ന് അങ്ങനെ മനസിലാക്കുകയായിരുന്നു.

bomb

ആദ്യം ഒന്ന് പേടിച്ചെങ്കിലും ഞാൻ പെട്ടെന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് ഷെൽ ക്ളീൻ ചെയ്ത് എനിക്ക് മടക്കി നൽകി. അത് പൊട്ടാതെ യിരുന്നത് ഭാഗ്യം തന്നെയാണ് ഭീതിയോടെ കാതറിൻ പറയുന്നു.

flower-wase

വഴിയിൽ കിടക്കുന്നതൊക്കെ കൗതുകത്തിന് വേണ്ടി ശേഖരിക്കുന്നവർക്ക് ഒരു മുന്നറിയിപ്പു കൂടിയാണ് കാതറിന്റെ അനുഭവം.