Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രീ ഡ്രിങ്ക്സ് ആൻഡ് ഫ്രീ സെക്സ്

free drinks and free sex

പണ്ട് കേരളത്തിൽ പക്ഷിപ്പനി വന്നപ്പോൾ കോഴിമുട്ടയുടെ വില കുത്തനെയിടിഞ്ഞു. 50 പൈസയ്ക്കു വരെ മുട്ട കിട്ടുമെന്നായി. അതോടെ വ്യാപാരികൾ ഒരു പ്രത്യേക സമരമുറയുമായി രംഗത്തെത്തി: സെക്രട്ടറിയേറ്റിനു മുന്നിൽ ഒരു ലോറി നിറയെ കോഴിമുട്ടയുമായെത്തി അതുവഴി പോകുന്നവർക്കെല്ലാം ഫ്രീയായി ബുൾസ്ഐയും ഓംലെറ്റുമെല്ലാം അടിച്ചുകൊടുത്തായിരുന്നു പ്രതിഷേധം. വാഹനങ്ങൾക്കു പോകാന്‍ പോലും സാധിക്കാത്ത വിധം കുരുക്കായിരുന്നു അതോടെ സെക്രട്ടറിയേറ്റിനു മുന്നിലുണ്ടായത്. അത്രയ്ക്കായിരുന്നു തിരക്ക്. അതുപോലൊരു പ്രതിഷേധം അടുത്തിടെ ഓസ്ട്രിയയിലും അരങ്ങേറി. അതുപോലെയൊന്നു പറഞ്ഞുകൂടാ, അതുക്കും മേലെയായിരുന്നു ഈ പ്രതിഷേധസാഹസം. സർക്കാരിന്റെ കനത്തനികുതിയിൽ പ്രതിഷേധിച്ച് ഓസ്ട്രിയയിലെ ഒരു അംഗീകൃത വേശ്യാലയം തങ്ങളുടെ ‘സർവീസെല്ലാം’ ഫ്രീയായി പ്രഖ്യാപിച്ചു. അക്കാര്യം തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. പാഷ ഗ്രൂപ്പാണ് ‘ഫ്രീ എൻട്രൻസ്, ഫ്രീ ഡ്രിങ്ക്സ് ആൻഡ് ഫ്രീ സെക്സ്’ എന്ന സ്പെഷൽ സമ്മർ ഓഫറുമായെത്തിയത്. അതായത് ഒറ്റദിവസത്തേക്കല്ല കുറച്ചധികനാളത്തേക്കുണ്ടാകും സൗജന്യമെന്നു ചുരുക്കം.

സമൂഹമാധ്യമങ്ങളിലൂടെ പരസ്യം പ്രചരിക്കപ്പെട്ടതോടെ കേട്ടവർ, കേട്ടവർ ഇവിടേക്കോടി. ഇതിന്റെ നിജസ്ഥിതി അറിയാൻ റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ പ്രതിനിധി ഫോൺ ചെയ്തപ്പോഴാണറിയുന്നത്–ഓഫർ സത്യമാണ്. മാത്രവുമല്ല രാവിലെ മുതൽ വേശ്യാലയത്തിനു മുന്നിൽ നീണ്ട ക്യൂവാണ്. അതുകൊണ്ടും തീർന്നില്ല, അനുവദിക്കാവുന്നതിലും അധികം പേരെത്തിയതിനാൽ ഓരോ ദിവസവും നിശ്ചിതം എണ്ണം ആൾക്കാർക്കു മാത്രമേ പ്രവേശനമുണ്ടാകൂ. പലരും നിരാശരായി തിരിച്ചു പോകേണ്ടിയും വന്നു. റോയിട്ടേഴ്സ് സംഗതി റിപ്പോർട്ടാക്കിയതോടെ ലോകമെങ്ങും വാർത്തയെത്തി. കഴിഞ്ഞ 10 വർഷത്തിനിടെ അൻപത് ലക്ഷം ഡോളറെങ്കിലും നികുതിയിനത്തിൽ അടച്ചിട്ടും സർക്കാർ വേണ്ട പരിഗണന നൽകിയില്ലെന്നാണ് വേശ്യാലയത്തിന്റെ ഉടമ ഹെർമൻ മുള്ളറുടെ പരാതി. മാത്രവുമല്ല ഈ കാശു മുഴുവൻ വാങ്ങിയിട്ടും. രാജ്യത്തെ അനധികൃത വേശ്യാലയങ്ങൾക്കെതിരെ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലത്രേ.

സൗജന്യ സേവനമാണെങ്കിലും വേശ്യാലയത്തിലെ സ്ത്രീകൾക്ക് ശമ്പളയിനത്തിൽ നൽകേണ്ട 11270 ഡോളറോളം വരുന്ന തുക തന്റെ പോക്കറ്റിൽ നിന്നു തന്നെ നൽകുമെന്നും മുള്ളറിന്റെ വാശി. ഓസ്ട്രിയയിലും ജർമനിയിലും ഒട്ടേറെ ഹൈക്ലാസ് വേശ്യാലയങ്ങളുടെ ഉടമയാണ് ഇയാൾ. വാൽക്കഷണം: സെക്രട്ടറിയേറ്റിനു മുന്നിൽ വലിയ ഓംലെറ്റ് വിപ്ലവമൊക്കെ നടന്നെങ്കിലും ഇടയ്ക്ക് ഒരു റിപ്പോർട്ട് വന്നതോടെ സകലരും ഞെട്ടി. അവിടെ വിതരണം ചെയ്ത കോഴിമുട്ടകളുടെ സാംപിളുകളും പക്ഷിപ്പനി പരിശോധനയ്ക്കെടുത്തു എന്നതായിരുന്നു അത്. ഫ്രീയാണെന്നും പറ​ഞ്ഞ് വേശ്യാലയത്തിലേക്ക് ഇടിച്ചുകയറിയവർക്ക് അവസാനം എന്തു സംഭവിക്കുമോ എന്തോ!!!