Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്‌നേഹംകൊണ്ടു വാറ്റിയ ബീയർ പരസ്യം വൻ ഹിറ്റ്!!!

Beer Belly പുരുഷ മോഡലുകൾ തങ്ങളുടെ ബീയർ ബെല്ലികൾ ഗർഭിണി ശിശുവിനെ തഴുകുന്നതുപോലെ താലോലിക്കുന്നു- ജർമനിയിലെ ഒരു ബീയർ കമ്പനിയുടെ പരസ്യത്തിൽ നിന്ന്

ഗർഭിണിയായ സ്ത്രീ തന്റെ ഉദരത്തെ തലോടുന്ന ദൃശ്യം നിഷ്‌കളങ്കമായ സ്‌നേഹത്തിന്റെയും കരുതലിന്റെയുമൊക്കെ സൂചകമാണ്. അത്രത്തോളം പാവനമായ ആ സ്പർശം കാഴ്ചക്കാരിലും സ്‌നേഹത്തിന്റെ വിത്തിടുന്നു. ഈ ദൃശ്യത്തിന്റെ ഊഷ്മളത ചൂഷണം ചെയ്തു പരസ്യമൊരുക്കി വൻ വിജയം നേടിയിരിക്കുകയാണ് ജർമനിയിലെ ഒരു ബീയർ കമ്പനി.
ബെർഗഡോഫർ ബീയർ കമ്പനിയാണ് പരസ്യത്തിനു പിന്നിൽ. പുരുഷ മോഡലുകൾ തങ്ങളുടെ ബീയർ ബെല്ലികൾ ഗർഭിണി ശിശുവിനെ തഴുകുന്നതുപോലെ താലോലിക്കുന്നതാണ് പരസ്യം. സ്‌നേഹംകൊണ്ടു വാറ്റിയെടുത്തത്, ഇതാണ് പരസ്യവാചകം.

ഒറ്റക്കാഴ്ചയിൽതന്നെ ചിരിവിടർന്ന പരസ്യം പെട്ടന്നു തന്നെ ആളുകളിലേക്കെത്തി. തങ്ങളുടെ ബീയർ വയറുകളോടു സ്‌നേഹമുള്ള മൂന്നു പ്രായത്തിലുള്ള പുരുഷൻമാരാണ് പരസ്യത്തിൽ. കറുത്ത അടിവസ്ത്രം മാത്രമാണ് മൂവരുടെയും വേഷം. ആദ്യ ചിത്രത്തിൽ അൽപം നരച്ച താടിയുള്ള പ്രായം നാൽപതുകളിലെത്തി നിൽക്കുന്ന പുരുഷനാണെങ്കിൽ രണ്ടാമത്തെ ചിത്രത്തിൽ ചെറുപ്പക്കാരനാണ് വയറിനെ താലോലിക്കുന്നത്.

Beer Belly പുരുഷ മോഡലുകൾ തങ്ങളുടെ ബീയർ ബെല്ലികൾ ഗർഭിണി ശിശുവിനെ തഴുകുന്നതുപോലെ താലോലിക്കുന്നു- ജർമനിയിലെ ഒരു ബീയർ കമ്പനിയുടെ പരസ്യത്തിൽ നിന്ന്

മൂന്നാമൻ ഇവരുടെ രണ്ടുപേരുടെയും ഇടയിൽ പ്രായമുള്ളയാളാണ്. എന്തായാലും മൂന്നാളും തങ്ങളുടെ വയറുകളെ പൊന്നുപോലെ നോക്കുന്നുണ്ടെന്നു വ്യക്തം! പരസ്യകമ്പനിയായ ജുങ് വോൻ മാറ്റ് ആണ് പുതിയ പരസ്യത്തിനു പിന്നിൽ. ഇത്ര സത്യസന്ധമായ പരസ്യം തങ്ങളുടെ പതിവുകാർ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ബീയറു കൂടുതൽ കുടിച്ചാൽ വലിയ വയറുവരുമെന്ന വിശ്വാസമാണ് പരസ്യത്തിന്റെ തീമെങ്കിലും അക്കാര്യത്തിൽ വ്യക്തമായ സ്ഥിരീകരണമൊന്നുമില്ല. 2003ൽ ഈ വിഷയത്തിൽ ഒരു പഠനം നടക്കുകയുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ ബീയർ കുടിയൻമാരായ ചെക് റിപ്പബ്ലിക്കുകാരിലാണ് പഠനം നടത്തിയത്. 2000 പേരെ നിരീക്ഷിച്ചു. വയറിന്റെ വലിപ്പവും അകത്താക്കുന്ന ബീയറും തമ്മിൽ ഒരു ബന്ധവും അന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബീയറും പൊണ്ണത്തടിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പഠനം നടത്തിയ ശാസത്രജ്ഞൻമാർ വിലയിരുത്തിത്.