Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിസ്നി കഥാപാത്രങ്ങളാവാൻ 14000 ഡോളർ മുടക്കി പെൺകുട്ടി, അതിനുള്ള കാരണം അത്ഭുതപ്പെടുത്തും!

Ariel പ്രധാനപ്പെട്ട 9 ഡിസ്‌നി കഥാപാത്രങ്ങളായാണ് സാറാ മാറുന്നത്. ഇതിനുള്ള വേഷവിധാനങ്ങൾക്കായാണ് ഈ യുവതി 14000 ഡോളർ മുടക്കിയിരിക്കുന്നത്.

കുട്ടിക്കാലത്ത് നമ്മെ ഏറെ ആകർഷിച്ച കാര്യങ്ങളിൽ ഒന്നായിരിക്കും നാം കണ്ട കാർട്ടൂൺ കഥാപാത്രങ്ങൾ. ജീവിതത്തിൽ ഒരിക്കലെങ്കിലും അത്തരത്തിൽ മനോഹരമായ കാർട്ടൂൺ കഥാപാത്രമായി രൂപം പ്രാപിക്കാൻ ആഗ്രഹിക്കാത്തവർ വിരളമാണ്. പ്രത്യേകിച്ച് പെൺകുട്ടികൾ. കൊളറാഡോ സ്വദേശിയായ സാറാ ഇങ്കിളിനും ചെറുപ്പത്തിൽ അതുതന്നെ ആയിരുന്നു ആഗ്രഹം. ഡിസ്നി കഥാപാത്രങ്ങളായ സ്നോവൈറ്റും രപൻസേലും സിൻഡ്രലയും ഒക്കെയാകുക. സാധാരണഗതിയിൽ ഇത്തരം ആഗ്രഹങ്ങൾ കുട്ടികൾ വലുതാകുമ്പോൾ പോകാറാണ് പതിവ്. എന്നാൽ സാറയുടെ കാര്യത്തിൽ അതുണ്ടായില്ല. 

ഇന്ന് സാറക്ക് പ്രായം 25  വയസ്സ്, ഒരു കമ്പനിയിലെ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന സാറാ തന്റെ വരുമാനത്തിൽ നിന്നും പണം മിച്ചം വച്ച് തന്റെ ആഗ്രഹങ്ങൾ സാധിച്ചിരിക്കുകയാണ്. സാറാ ഇപ്പോൾ താൻ ആഗ്രഹിക്കുന്ന സമയത്ത് ഡിസ്നി കഥാപാത്രങ്ങളായ സ്നോവൈറ്റും രപൻസേലും സിൻഡ്രലയും ഒക്കെയായി രൂപം മാറും. 14000  ഡോളർ മുടക്കിയാണ് സാറാ ഇത്തരത്തിൽ തന്നെ മാറ്റിയെടുത്തത്. 

DisneyCP കാർട്ടൂൺ വേഷത്തിൽ പല സ്റ്റേജ് പരിപാടികളിലും പിറന്നാൾ ആഘോഷങ്ങളിലും പങ്കെടുത്ത് സാറാ പണമുണ്ടാക്കുന്നു.

പ്രധാനപ്പെട്ട 9 ഡിസ്‌നി കഥാപാത്രങ്ങളായാണ് സാറാ മാറുന്നത്. ഇതിനുള്ള വേഷവിധാനങ്ങൾക്കായാണ് ഈ യുവതി 14000 ഡോളർ മുടക്കിയിരിക്കുന്നത്. കാർട്ടൂണിലെ പോലെ ഒരുങ്ങുന്നതിനുള്ള വസ്ത്രങ്ങൾ സംഘടിപ്പിക്കുക എന്നത് അത്ര എളുപ്പമല്ലെന്ന് സാറാ പറയുന്നു. വിവിധ മെറ്റിരിയലുകൾ സംഘടിപ്പിച്ച് സ്വയം ഡിസൈൻ ചെയ്താണ് സാറാ സിൻഡ്രലയും സ്നോവൈറ്റും എല്ലാം ആകുന്നത്. 

Snow-White ഒരു പരിപാടിയിൽ പങ്കെടുത്താൽ 145 ഡോളറാണ് ലഭിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന പണം രോഗബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായാണ് സാറാ ചെലവഴിക്കുന്നത്

വെറുതെ കാർട്ടൂൺ കഥാപാത്രമായി മാറി സ്വയം സംതൃപ്തി അടയുകയല്ല ഈ യുവതി ചെയ്യുന്നത്. ആശുപത്രികളിൽ ചെന്ന് രോഗ ബാധിതരായ കുട്ടികൾക്ക് സന്തോഷം നൽകുകയാണ് സാറാ. കാർട്ടൂൺ വേഷത്തിൽ പല സ്റ്റേജ് പരിപാടികളിലും പിറന്നാൾ ആഘോഷങ്ങളിലും പങ്കെടുത്ത് സാറാ പണമുണ്ടാക്കുന്നു. കൂട്ടിനു കാമുകനുമുണ്ട്. ഒരു പരിപാടിയിൽ പങ്കെടുത്താൽ 145 ഡോളറാണ് ലഭിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന പണം രോഗബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായാണ് സാറാ ചെലവഴിക്കുന്നത്.

Elsa

കാൻസർ ബാധിതനായ ഒരു കുഞ്ഞിന് വേണ്ടി ഒരിക്കൽ സിൻഡ്രലയുടെ വേഷം കെട്ടി. യഥാർത്ഥ സിൻഡ്രല്ല തന്റെ അടുത്തെത്തി എന്ന് കരുതി ആ കുഞ്ഞു മനസ് സന്തോഷിച്ചു. ആ സന്തോഷം കണ്ടതിൽ പിന്നെയാണ് ഇങ്ങനെയൊരു വഴി സാറാ തെരെഞ്ഞെടുത്തത്. താൻ അതിൽ ഏറെ സന്തോഷവതിയാണ് എന്ന് സാറാ പറയുന്നു .

Rapunzel

ജന്മനാ വലിയ കണ്ണുകളുള്ള സാറയെ കണ്ടാൽ കാർട്ടൂൺ കഥാപാത്രമാണ് എന്ന് പറയും എന്ന പറച്ചിൽ കേട്ടാണ് സാറാ വളർന്നു വന്നത്. ബന്ധുക്കളുടെയും പരിചയക്കാരുടെയും ഈ വാക്കുകൾ തന്നെയാണ് സാറാ എന്ന ഈ യുവതിയെ വ്യത്യസ്തമായ ഈ ഹോബിക്ക് അടിമയാക്കിയത്.

Your Rating: