Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

99ാം വയസ്സിൽ ജയിലിൽ കിടക്കാൻ ആഗ്രഹം, ഒടുവിൽ  അമ്മൂമ്മ അറസ്റ്റിൽ !

Grandmother ആനി അമ്മൂമ്മയെ വിലങ്ങു വെക്കുന്ന പൊലീസ്

ജീവിതത്തിൽ പലവിധ ആഗ്രഹങ്ങളും നാം കണ്ടിട്ടും കേട്ടിട്ടും ഉണ്ട്.  മരിക്കുന്നതിന് മുൻപ്, എനിക്കത് സാധിക്കണം ഇതു സാധിക്കണം, ചില പ്രത്യേക സ്ഥലങ്ങളിൽ പോകണം, ചില പ്രത്യേക വ്യക്തികളെ കാണണം തുടങ്ങി പ്രായമായ അമ്മൂമ്മമാരും അപ്പൂപ്പന്മാരും നിരത്തുന്ന നിരവധി ആഗ്രഹങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ഇതിൽ കുറെയൊക്കെ നമ്മൾ സാധിച്ചു കൊടുക്കാൻ ശ്രമിക്കുകയും ചെയ്യും. എന്നാൽ ഇംഗ്ലണ്ട് സ്വദേശിനിയായ ആനി എന്ന ഈ അമ്മൂമ്മയുടെ ആഗ്രഹം ഒരല്‍പം കൂടിപ്പോയില്ലേ? 

99 കാരിയായ ആനിയുടെ ആഗ്രഹം പൂർത്തിയാക്കി വന്നപ്പോൾ, കക്ഷിയെ പോലീസ് അറസ്റ്റു ചെയ്ത് ജയിലിലാക്കി. ആനി അമ്മൂമ്മയുടെ ആഗ്രഹവും അതുതന്നെയായിരുന്നു. ജയിൽ, പോലീസ് , അറസ്റ്റ് എന്നിങ്ങനെയെല്ലാം ചെറുപ്പം മുതൽ കേൾക്കുന്നുണ്ട് എങ്കിലും ഒരിക്കൽ പോലും ജയിലിൽ കിടക്കാനോ പോലീസിനെക്കൊണ്ടു കയ്യിൽ വിലങ്ങു വെപ്പിക്കാനോ സാധിച്ചിട്ടില്ല. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് അറസ്റ്റ് ചെയ്യപ്പെട്ടു ജയിലിൽ പോകുന്നത് എന്ന് ആനി പറഞ്ഞപ്പോൾ മരുമകൾ പിന്നെ വേറെ ഒന്നും ആലോചിച്ചില്ല. അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ചെന്ന്, പരിചയമുള്ള പോലീസുകാരനോട് കാര്യം അങ്ങുപറഞ്ഞു.

Grandmother ജയിൽ, പോലീസ് , അറസ്റ്റ് എന്നിങ്ങനെയെല്ലാം ചെറുപ്പം മുതൽ കേൾക്കുന്നുണ്ട് എങ്കിലും ഒരിക്കൽ പോലും ജയിലിൽ കിടക്കാനോ പോലീസിനെക്കൊണ്ടു കയ്യിൽ വിലങ്ങു വെപ്പിക്കാനോ സാധിച്ചിട്ടില്ല...

നൂറു വയസിനോടടുക്കുന്ന അമ്മൂമ്മയുടെ ആഗ്രഹവും മരുമകളുടെ ആവശ്യവും കൂടി കേട്ടപ്പോൾ പോലീസുകാരൻ ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നീട് ആലോചിച്ചപ്പോൾ അമ്മൂമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്നതല്ലേ ശരി എന്നുതോന്നി. പിന്നെ ഒട്ടും വൈകിയില്ല നേരെ ആനിയുടെ വീട്ടിലേക്ക്. വീട്ടിലെത്തിയ പോലീസുകാർ കയ്യിൽ വിലങ്ങു വച്ച്, ആനിയെ അറസ്റ്റ് ചെയ്തു. അതിനുശേഷം ജീപ്പിൽ കയറ്റി ജയിലിലേക്ക്. അവിടെ എത്തിയ ആനിയെ ഒരു ദിവസം തടവിൽ പാർപ്പിക്കുകയും ചെയ്തു. അതോടെ ആനിയമ്മൂമ്മ ഹാപ്പി.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നുസാധിച്ച സന്തോഷത്തിൽ ജയിലിൽ വച്ചു നിറയെ ചിത്രങ്ങളും എടുത്തു കക്ഷി. കയ്യിൽ വിലങ്ങുമായി ജയിലഴികൾക്കുള്ളിൽ ചിരിച്ചുകൊണ്ടിരിക്കുന്ന 99  കാരിയുടെ ചിത്രം ഇപ്പോൾ സമൂഹമാ‌ധ്യമത്തിൽ ചിരി പടർത്തുകയാണ്. മരുമകളുടെ ആവശ്യപ്രകാരം ആനിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് തന്നെയാണ് ഫേസ്‌ബുക്കിലൂടെ വിചിത്രമായ ഈ ആഗ്രഹത്തിന്റെയും അറസ്റ്റിന്റെയും കഥ പങ്കുവച്ചത്. കേട്ടവർ കേട്ടവർ ആദ്യം മൂക്കത്തു വിരൽ വച്ചെങ്കിലും അമ്മൂമ്മയുടെ ആഗ്രഹം സാധ്യമായല്ലോ എന്നോർത്തു മനസു നിറഞ്ഞു ചിരിക്കുകയാണ് ഇപ്പോൾ.