Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാ മലരിനെ പോലെ ഒരുവൾ

Justice and Jeremy Stamper അംനേഷ്യ ബാധിച്ച ജസ്റ്റിസ് സ്റ്റാംപർ ഭർത്താവ് ജെറിമി സ്റ്റാംപർക്കൊപ്പം

ഒരു വാഹനാപകടത്തിനു ശേഷം ഓർമകളെല്ലാം നശിക്കുന്ന കഥാപാത്രങ്ങളെ നമ്മൾ നിരവധി സിനിമകൾ കണ്ടിട്ടുണ്ട്. പ്രേമത്തിലെ മലരിനും സംഭവിച്ചത് അങ്ങനെയൊന്നായിരുന്നു. വാഹനാപകടത്തിനൊടുവിൽ ജോർജിനെയും പഴയകാല ഓർമകളും എല്ലാം അവൾ മറന്നു. ഇത്തരത്തിലൊരു സംഭവം യഥാർത്ഥത്തിൽ നടന്നിരിക്കുകയാണ്. ഇവിടെയും വാഹനാപകടത്തിന്റെ രൂപത്തിലാണ് അംനേഷ്യ വില്ലനായി എത്തിയത്. അമേരിക്കയിലെ ടെന്നീസിലാണ് സംഭവം. വിവാഹം കഴിഞ്ഞ് ഒരുമാസം തികഞ്ഞപ്പോഴാണ് വിധി വാഹനാപകടമായി ജസ്റ്റിസ് സ്റ്റാംപർ എന്ന യുവതിയ്ക്കു മുന്നിലെത്തിയത്. വാഹനാപകടത്തിനു ശേഷം വിവാഹമോ ജീവനുതുല്യം സ്നേഹിച്ച ഭർത്താവിനെയോ ഓർത്തെടുക്കാൻ ജസ്റ്റിസിനു കഴിഞ്ഞില്ല. ഇതോടെ ഭർത്താവ് ജെറിമി സ്റ്റാംപർ ആണ് ഭാര്യയ്ക്കു വേണ്ടി ഒരിക്കൽക്കൂടി വിവാഹവേഷമണിഞ്ഞത്.

Justice and Jeremy Stamper

അപകടത്തിനു ശേഷം തങ്ങൾ ഭാര്യാഭർത്താക്കന്മാർ ആണെന്നു പോലും ജസ്റ്റിസിനു ഓർമയുണ്ടായിരുന്നില്ല. ഏറെ വിഷമിച്ച് വിവാഹദിനം പോലും തനിക്കോർമ്മയില്ലെന്ന കാര്യം അവൾ അറിയിച്ചു. വിവാഹദിനത്തിലെ ഫോട്ടോയും വിഡിയോയും കാണിച്ചെങ്കിലും ഒന്നും ഓർത്തെടുക്കാനാകാതെ ജസ്റ്റിസ് തകർന്നു. ഇതോടെയാണ് ഭാര്യയുടെ ഓർമ്മയിൽ നിൽക്കുന്നതിനായി ഒന്നാംവിവാഹ വാർഷിക ദിനത്തിൽത്തന്നെ ഒരിക്കൽ കൂടി വിവാഹിതരാകാൻ ഇരുവരും തീരുമാനിച്ചത്. നിറഞ്ഞ പിന്തുണയുമായി ബന്ധുക്കളും സുഹൃത്തുക്കളും കൂടെ നിൽക്കുകയും ചെയ്തു. അങ്ങനെ ഓഗസ്റ്റ് ഒന്നിന് ഒരിക്കൽക്കൂടി ജെറിമി സ്റ്റാംപറിന്റെ കഴുത്തിൽ മിന്നണിഞ്ഞ് ഒരിക്കലും മറക്കാത്ത ഒരു വിവാഹദിനം സമ്മാനിച്ചു. ഹൈസ്കൂൾ കാലം തൊട്ട് പ്രണയിക്കുന്ന ഇരുവരും 2014 ഓഗസ്റ്റ് ഒന്നിനാണ് വിവാഹിതരായത്. അപകടത്തിനു ശേഷം സംസാര വൈകല്യവും ഓർമ്മക്കുറവും നേരിടുന്ന ജസ്റ്റിസ് ഇപ്പോഴും ചികിത്സയിലാണ്.

Jeremy Stamper
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.