Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വധുവിനെ തൊഴിച്ചിട്ട് വരന്റെ കിടിലൻ ഡാൻസ്

Bride Dance

വിവാഹനൃത്തങ്ങൾ ഒട്ടേറെ കണ്ടിട്ടുണ്ട്. പക്ഷേ ഇതുപോലൊന്ന് ആദ്യമായിരിക്കും. കേട്ടിട്ട് പരസ്യവാചകമാണെന്നൊന്നും തോന്നേണ്ട. ഇൗ വെഡിങ് ഡാൻസിനെ ഇത്രയും വിശേഷിപ്പിച്ചാൽ പോരാ. ആവേശം അമിതമായി വരൻ വധുവിനെ തള്ളിയിടുന്നതിന്റെ വിഡിയോ ആണ് ഇപ്പോൾ യൂട്യൂബിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നീളൻ ഗൗണും കയ്യിൽ ബൊക്കെയും പിടിച്ച വധുവും കോട്ടും സ്യൂട്ടും ധരിച്ച വരനും വാതിൽ തുറന്ന് കൈകോർത്ത് പിടിച്ചു വേദിയിലേക്കു വരുന്ന രംഗത്തോടെയാണ് മുപ്പതു സെക്കൻഡ് ഉള്ള വിഡിയോ ആരംഭിക്കുന്നത്. സാധാരണ വിവാഹങ്ങളിലേതുപൊലെ നാണംകുണുങ്ങി പരിഭ്രമിച്ചൊന്നുമല്ല വധു വേദിയിലേക്ക് കടന്നുവരുന്നത്, തുള്ളിച്ചാടി ആഘോഷിച്ചാണ്. പ്രത്യേകിച്ച് തയാറെടുപ്പുകളൊന്നുമില്ലാതെ മനസിലെ സന്തോഷം മതിമറന്നു പ്രകടിപ്പിക്കുകയാണ് ഇരുവരും.

അതിഥികൾക്ക് മുന്നിൽ മിന്നുന്ന പ്രകടനം നടത്താനുള്ള മൽസരത്തിൽ വരൻ വധുവിനെ മറന്നു. കോട്ട് ഉൗരി ആവേശഭരിതനായ വരൻ തലകുത്തിമറിഞ്ഞ് തന്റെ പ്രാഗത്ഭ്യം തെളിയിക്കാൻ ശ്രമിച്ചതായിരുന്നു, പക്ഷേ ഒന്നൊന്നര ഡാൻസ് ആയിപ്പോയെന്ന് ഈ വിഡിയോ കണ്ടാൽ ആരും പറയും. ഒന്നുമറിയാതെ നൃത്തം ചെയ്യുകയായിരുന്ന വധുവിന്റെ തലയ്ക്കിട്ടൊരു ചവിട്ടു നൽകി തള്ളിവീഴ്ത്തുന്നതിലാണ് നിർഭാഗ്യകരമായ ആ കരണംമറിയൽ അവസാനിച്ചത്. ഒന്നുവീണ വധുവിനെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ദാ വീണ്ടും കിടക്കുന്നു വധു തലയുംകുത്തി താഴെ. ചുരുക്കം പറഞ്ഞാൽ തള്ളിയിട്ടു കളിക്കലാണോ നൃത്തമാണോ അരങ്ങേറിയതെന്നു സംശയം തോന്നും.

സംഗതി വരൻ മന:പ്പൂർവ്വം ചെയ്തതല്ലെങ്കിലും ഇതിലും വലിയൊരു പണി വധുവിന് കിട്ടാനുണ്ടോ? വിവാഹദിവസം എല്ലാവരുടെയും ജീവിതത്തിൽ മറക്കാനാവാത്ത ദിവസം തന്നെയായിരിക്കും, പക്ഷേ ഇൗ ദമ്പതികൾക്ക് അതു മരണംവരെ ഓർത്തോർത്ത് പൊട്ടിച്ചിരിക്കാനുള്ള ദിവസം കൂടിയായിരിക്കുമെന്നതിൽ സംശയമില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.