Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെറൈറ്റി ഹീൽസ് 5 എണ്ണം...

high-heels

പെൺകുട്ടികളായാൽ അൽപ സ്വൽപം ഹീൽസൊക്കെ ഇടുന്നത് സാധാരണയാണ്. അതിനു വേണ്ടിയാണ് കല്യാണം കഴിക്കുമ്പോൾ പല ചുളളത്തികളും പൊക്കം കൂടുതലുളള പയ്യനെ മസ്റ്റായി വേണമെന്ന് പറയുന്നത് തന്നെ. രണ്ടിഞ്ച് ഹീലിട്ടാലും പയ്യൻസിന് അതിലും പൊക്കം കാണുമല്ലോ! പക്ഷേ, എന്നും ഒരേതരം ഹീൽസിട്ടാൽ നിങ്ങൾ ട്രെൻഡിയാ കില്ല.

ഷെൽഫിൽ ഉറപ്പായും വേണ്ട അഞ്ചു തരം ഹീൽസ് ഏതൊ ക്കെയെന്ന് അറിഞ്ഞിരിക്കൂ.

1). കിറ്റി ഹീൽസ്

ചെറിയ പോയിന്റഡ് ഹീൽസ് ആണിത്. കാഷ്വലായും ധരിക്കാമെന്ന ഗുണമുണ്ട്. സ്റ്റൈലിഷ് മാത്രമല്ല, എലഗന്റും കൂടിയാണിത്. നടുവേദന പേടി സ്വപ്നമായവർക്കു പോലും ഇത് ധരിച്ചാൽ പ്രശ്നമുണ്ടാകണമെന്നില്ല.

2). പ്ലാറ്റ്ഫോം ഹീൽസ്

ബാലൻസ് തെറ്റി പോയിന്റഡിൽ നിന്ന് ചെരിഞ്ഞു വീണ് മാനം കെടുമെന്ന ഭയം വേണ്ട ഇതിൽ. ഹീൽസിന്റെ തലത്തിന് വീതിയും നീളവുമേറും.

3). സ്റ്റിലെറ്റോസ്

പോയിന്റഡ് ഹൈ ഹീൽസ്. പാർട്ടികൾക്കോ വിവാഹാഘോ ഷങ്ങൾക്കോ മാത്രം ഇതിടുക.

4). വെഡ്ജ് ഹീൽസ്

മുൻവശത്തും പുറകുവശത്തും മൂടിയിരിക്കുകയും വശങ്ങളിൽ തുറന്ന് കിടക്കുകയും ചെയ്യുന്ന തരം പാറ്റേണിലെ ഷൂവാണി ത്.

5). കോൺ ഹീൽസ്

ഹീൽസിന്റെ ആകൃതി പിരമിഡ് രൂപത്തിലായിരിക്കും ഇതിൽ. പോയിന്റഡിന്റെ സ്റ്റൈലും പ്ലാറ്റ്ഫോം ധരിക്കുന്നതിന്റെ സുഖവും ഇത് ധരിക്കുന്നത് വഴി കിട്ടും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.