Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിന്നുകൾ സത്യമോ കെട്ട് കഥയോ? കത്തെഴുതിയാൽ ആഗ്രഹം സഫലം!

jinn1 എല്ലാ വ്യാഴാഴ്ചയും ഇവിടം പ്രവർത്തന നിരതമാകും. നിരവധി ആളുകൾ തങ്ങളുടെ വേദനകൾ പേപ്പറുകളിൽ എഴുതി ഇവിടെ സമർപ്പിച്ചിട്ട്‌ പോകും.

രാജ്യ തലസ്ഥാനത്തെ ഏറ്റവും ഹൃദയഭാഗത്ത്‌ ജിന്നുകളുടെ കൊട്ടാരം. എന്താ കേട്ടിട്ട് വിശ്വസിയ്ക്കാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടോ? സംഭവം സത്യമാണെ... ഡൽഹിയുടെ ഹൃദയ ഭാഗത്താണ് ജിന്നുകൾ താമസമാക്കിയിരിക്കുന്ന ആ ഇടം. ഡൽഹി ഭരിച്ചിരുന്ന സുൽത്താൻ ആയ ഫിറോസ്‌ ഷാ തുഗ്ലക്കിന്റെ കൊട്ടാരമായിരുന്ന സ്ഥലത്താണ് ജിന്നുകളുടെ വാസസ്ഥലം. ബി സി മൂന്നാം നൂറ്റാണ്ടിൽ അശോക ചക്രവർത്തിയുടെതായിരുന്ന തൂണുകൾ പോളിഷ് ചെയ്തെടുത്ത് നിർമ്മിച്ച കൊട്ടാരമാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഇപ്പോൾ ഫിറോസ്‌ ഷായുടെ ഈ കൊട്ടാരം ആ പഴയ കാലത്തിന്റെ ഓർമ്മപ്പെടുത്തൽ മാത്രമാണ്. പക്ഷേ എല്ലാ വ്യാഴാഴ്ചയും ഇവിടം പ്രവർത്തന നിരതമാകും. നിരവധി ആളുകൾ തങ്ങളുടെ വേദനകൾ പേപ്പറുകളിൽ എഴുതി ഇവിടെ സമർപ്പിച്ചിട്ട്‌ പോകും. ആ ദുഃഖങ്ങൾ എഴുതിയ കത്തുകൾ ജിന്നുകൾ വായിച്ചു ബുദ്ധിമുട്ടുകൾ പരിഹരിച്ചു നല്കും എന്നാണു നാട്ടുകാരുടെ വിശ്വാസം.

അറേബ്യൻ രാവുകളുമായി ബന്ധപ്പെട്ടാണ് ജിന്നുകളെ നമുക്കൊക്കെ പരിചയം. അവർക്ക് സ്വപ്‌നങ്ങൾ എന്തുണ്ടെങ്കിലും അത് നടത്തി തരാനുള്ള കഴിവ് ഉണ്ടെന്നു പലരും ഇപ്പോഴും വിശ്വസിക്കുന്നു എന്നതിന്റെ തെളിവാണ് ഈ കോട്ടയിൽ വ്യാഴാഴ്ചകളിൽ ഉണ്ടാകുന്ന തിരക്ക് കാണിക്കുന്നത്. നിരവധി കഥകൾ ഇത്തരം ജിന്നുകളെയും ഈ കോട്ടയും ബന്ധപ്പെടുത്തി ഈ പ്രദേശത്ത് പ്രചരിക്കപ്പെടുന്നുമുണ്ട്. ജിന്നുകൾക്ക്‌ പ്രത്യേക ഗന്ധം ഉണ്ടെന്ന പ്രചാരണവും ഇവിടെ നടന്നിട്ടുണ്ട്.

fort അറേബ്യൻ രാവുകളുമായി ബന്ധപ്പെട്ടാണ് ജിന്നുകളെ നമുക്കൊക്കെ പരിചയം. അവർക്ക് സ്വപ്‌നങ്ങൾ എന്തുണ്ടെങ്കിലും അത് നടത്തി തരാനുള്ള കഴിവ് ഉണ്ടെന്നു പലരും ഇപ്പോഴും വിശ്വസിയ്ക്കുന്നു എന്നതിന്റെ തെളിവാണ് ഈ കോട്ട.

പതിനാലാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ കോട്ട ഇന്ന് ദൽഹി ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെയും റിംഗ് റോഡിന്റെയും അടുത്താണ്. ഇവിടെ അന്നേ ദിവസങ്ങളിൽ വരുന്നവർ, വിളക്കുകൾ തെളിയിക്കുന്നു, കത്തുകൾ എഴുതി സമർക്കുന്നു, പ്രാർത്ഥനകളും ഭക്തർ നടത്തുന്നുണ്ട് ഇവിടെ. പലപ്പോഴും ആളുകളുടെ ജീവിത സാഹചര്യങ്ങൾ പോലും ഇവിടെ പ്രശ്നമാകുന്നില്ല.

കോട്ടയ്ക്കുള്ളിലുള്ള ഒരു ചെറിയ പള്ളി ഏതാണ്ട് 13 മീറ്റർ പൊക്കമുള്ള ഒരു മൺ തൂണാണ്. ഇതാണ് അശോക ചക്രവർത്തിയുടെതായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നതും. ഈ തൂണിനോട് ചേർത്താണ് കത്തുകൾ കെട്ടിയിടുന്നത്. അതിനു ശേഷം തൂണിൽ കൈ ചേർത്ത് വച്ച ഇവർ പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഇതോടെ തങ്ങളുടെ പ്രാർഥനകൾ സഫലം ആകും എന്ന് തന്നെ ഇവർ വിശ്വസിക്കുന്നു.

jinn3

ലട്ടൂ ഷാ എന്നാ പേരുള്ള ഒരു ഫക്കീർ ഇവിടെ താമസിച്ചിരുന്നപ്പോഴാണ് ജിന്നുകളുടെ കഥകളാൽ ഇവിടം നിറഞ്ഞതെന്നു വിശ്വസിക്കപ്പെടുന്നു. 1970കളിലായിരുന്നു അദ്ദേഹം ഈ കാലപ്പഴക്കം ചെന്ന കോട്ടയിൽ താമസിച്ചിരുന്നത്. അദ്ദേഹം വഴിയാണ് ജിന്നുകൾക്ക്‌ കത്തുകൾ എഴുതി കൊടുക്കുന്ന ശീലം ഡൽഹി നിവാസികൾക്ക് ഉണ്ടായതും.

ജിന്നുകൾ സത്യമോ കെട്ട് കഥയോ? എന്ത് തന്നെയായാലും തങ്ങളുടെ ദുഃഖങ്ങൾ നിറഞ്ഞ ഭാന്ധവും തൂക്കി ജനങ്ങൾ ഇപ്പോഴും എല്ലാ വ്യാഴാഴ്ചയും കത്തുകൾ ഇവിടെ സമർപ്പിക്കും. അലാവുദ്ദീനെ ജിന്ന് സഹായിച്ചത് പോലെ ദയാലുവായ ജിന്ന് തങ്ങളെയും സഹായിക്കും എന്നവർ ഉറച്ചങ്ങു വിശ്വസിയ്ക്കും. അതിനു തെളിവായി നിരവധി കഥകളും ഇവർക്ക് പറയാനുമുണ്ട്. കത്തുകളിൽ എഴുതിയത് നടന്ന കഥകൾ. വിശ്വാസവും വിശ്വാസികളും ഒടുങ്ങുന്നേയില്ല.

Your Rating: