Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ സാരിയുടെ നൂറു വർഷങ്ങൾ; വിഡിയോ കാണാം

Indian sari

ഇന്ത്യൻ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണു സാരി.ആഘോഷവേളകളിലായാലും കാഷ്വൽ സന്ദർഭങ്ങളിലായാലും സാരി തന്നെ പലരുടെയും പ്രിയ വേഷം. സാരിയിൽ അണിഞ്ഞൊരുങ്ങി വരുന്നതിന്റെ അഴകൊന്നു വേറെതന്നെയാണ്. സാരി പ്രേമികൾക്കൊരു സന്തോഷവാർത്തയുമായി ഇതാ ശീമാട്ടിയുടെ ഒരു കിടിലൻ വിഡിയോ. ഇന്ത്യൻ സാരിയുടെ 100 വർഷങ്ങൾ എന്നു പേരിട്ടിരിക്കുന്ന വിഡിയോ ഇന്ത്യയുടെ വസ്ത്രധാരണ പാരമ്പര്യത്തിന് ഒരു ദൃശ്യ-ശ്രവ്യ ഉപഹാരമാണ്.

1910 മുതൽ 2010 വരെയുള്ള കാലഘട്ടത്തിലെ ഇന്ത്യൻ സാരിയുടെ പരിണാമം ദൃശ്യവിരുന്നായി തെളിയുമ്പോൾ കാലഘട്ടങ്ങൾക്ക് അനുസൃതമായ സംഗീതമാണ് പശ്ചാത്തലത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്നത്. സാരിയുടുക്കുന്ന രീതികൾ, കാലഘട്ടത്തിനനുസൃതമായ സംഗീതവും നൃത്തഭാവങ്ങളും ചാരുതയോടെ അവതരിപ്പിച്ചിരിക്കുന്നത് 2007ലെ മിസ് എർത്ത് ആയ അമൃത പറ്റ്കി എന്ന മറാഠി/ ഹിന്ദി നടിയും മോഡലുമാണ്.

വിഡിയോയുടെ തുടക്കത്തിലുള്ള ശബ്ദം നൽകിയിരിക്കുന്നത് ശീമാട്ടിയു‌ടെ സാരഥിയും ലീഡ് ഡിസൈനറുമായ ബീന കണ്ണനാണ്. സെൻട്രൽ അഡ്വർടൈസിംഗ് ഏജൻസിയിലെ ശിവകുമാർ രാഘവ് ആണ് ശീമാട്ടിയിക്കു വേണ്ടി ഈ വിഡിയോയു‌ടെ ആശയവും ആവിഷ്കാരവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. 6 മാസത്തെ നിതാന്ത പരിശ്രമഫലമാണത്രേ ഈ വിഡിയോ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.