Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൊഹാന്ന ആഡംസിന്റെ ക്രിസ്റ്റൽ ലിപ്സ് വൈറൽ !

Joanna Adams മേക്കപ് ആർട്ടിസ്റ്റ് ജൊഹാന്ന ആഡംസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ക്രിസ്റ്റൽ ലിപ്സ് ആണ് വൈറലായിരിക്കുന്നത്.

മേക്കപ് ഒരു കലയാണെന്നു പറയാറില്ലേ. ഈ ക്രിസ്റ്റൽ ലിപ്സ് കാണുന്നവർ പറയും മേക്കപ് ഒരു മരണമാസ് ആണെന്ന്. മേക്കപ് ആർട്ടിസ്റ്റ് ജൊഹാന്ന ആഡംസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ക്രിസ്റ്റൽ ലിപ്സ് ആണ് വൈറലായിരിക്കുന്നത്.

റെയിൻബോ തലമുടിയും ഗാലക്സി മേക്കപ്പും പാറ്റ് മാക്ഗ്രാത്തിന്റെ ലിപ് കിറ്റുമെല്ലാം കണ്ട ഇൻസ്റ്റഗ്രാമിലാണ് ജൊഹാന്നയും ക്രിസ്റ്റൽ ലിപ്സ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. കണ്ടവർ കണ്ടവർ പറഞ്ഞു. ഇതുവരെ കണ്ടതൊന്നും അല്ല, ഇതാണു യഥാർഥ മേക്കപ്പ്. കടലിനുള്ളിലെ പവിഴപ്പുറ്റു പോലെയോ ക്രിസ്റ്റലുകളുടെ നിധിശേഖരം പോലെയോ ഒക്കെ തോന്നും ക്രിസ്റ്റൽ ലിപ്സ് കണ്ടാൽ. ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ ആയിരക്കണക്കിനു പേരാണ് പേജ് ലൈക്ക് ചെയ്തിരിക്കുന്നുത്.

Joanna Adams കടലിനുള്ളിലെ പവിഴപ്പുറ്റു പോലെയോ ക്രിസ്റ്റലുകളുടെ നിധിശേഖരം പോലെയോ ഒക്കെ തോന്നും ക്രിസ്റ്റൽ ലിപ്സ് കണ്ടാൽ.

കട്ടിയിലുള്ള ഗ്ലിറ്ററും കളർ ബേസും ലിപ് ഗ്ലോസും ചേർത്താണ് ഈ ക്രിസ്റ്റൽ ലിപ് മേക്കപ് ചെയ്തിരിക്കുന്നത്. ഇവ മാറി മാറി ലേയറിങ് ചെയ്യുന്നതാണു സംഭവം. സീക്കൻസും ബോഡി പെയിന്റും ഇതിൽ ഉപയോഗിക്കും. നല്ല കട്ടിയിൽ ലിപ് ലൈനറിട്ട് ക്രിസ്റ്റലുകളെ കൂടുതൽ ഹൈലൈറ്റ് ചെയ്യും. സംഗതി സിംപിൾ എന്നു തോന്നും. പക്ഷേ ഒരു ലിപ് മേക്കപ് ചെയ്യാൻ ഒരു മണിക്കൂറെടുക്കും.

പലതരം നിറം കൊടുത്ത ജീയൊഡ് ലിപ്സ് സോഷ്യൽ മീഡിയയിലാണ് കൂടുതല്‍ൽ ട്രെൻഡ് ആയിരിക്കുന്നത്. നല്ല നിറമുള്ള ക്രിസ്റ്റൽ പോലെയാണു ലിപ്സ് തിളങ്ങുന്നത്. ജീയൊഡുകള്‍ എന്നാല്‍ പാറയിലും മറ്റും വെട്ടിത്തിളങ്ങുന്ന സ്ഫടികത്തരികള്‍ എന്നാണര്‍ഥം. കാലപ്പഴക്കമാണു സ്ഫടികശോഭ നൽകുന്നത്. നീല, ചുവപ്പ്, പിങ്ക്, ബ്രൗൺ എന്നിങ്ങനെ നിറങ്ങൾ പലതുണ്ട്. ഇതിനു സമാനമായാണു മേക്കപ്പിടുന്നതും.

പക്ഷേ ഈ മേക്കപ്പ് ദിവസം മുഴുവൻ ഉപയോഗിക്കാനാകുമോ. ഇല്ല എന്നു തീർച്ചയല്ലേ. ഓഫിസിലും ക്ലാസിലും ഡേറ്റിങ്ങിനും പോകാനുമൊന്നും ഇതു പറ്റില്ല. പാർട്ടിക്കു പോകുമ്പോൾ പരീക്ഷിക്കാം. പിന്നെ സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാം. അതിലാണല്ലോ കാര്യം. ആയിരക്കണക്കിനു പേരല്ലേ ഇതു ഷെയർ ചെയ്യുന്നത്.

Joanna Adams കട്ടിയിലുള്ള ഗ്ലിറ്ററും കളർ ബേസും ലിപ് ഗ്ലോസും ചേർത്താണ് ഈ ക്രിസ്റ്റൽ ലിപ് മേക്കപ് ചെയ്തിരിക്കുന്നത്. ഇവ മാറി മാറി ലേയറിങ് ചെയ്യുന്നതാണു സംഭവം.

ചിത്രങ്ങൾക്കു കടപ്പാട്: ഇൻസ്റ്റഗ്രാം

Your Rating: