Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാമുകനൊപ്പം ജങ്ക്‌ഫുഡ് ശീലമാക്കി 120 കിലോ, ഇപ്പോൾ മെലിഞ്ഞ സുന്ദരി!

Kate കേറ്റ് റൈറ്റർ വണ്ണം കുറയ്ക്കും മുമ്പും ശേഷവും

ഇതു ജങ്ക് ഫുഡിന്റെ കാലമാണ്. വീട്ടിൽ ഉണ്ടാക്കിയ ഭകഷണം കഴിക്കുക എന്നത് ഇപ്പോൾ സ്വദേശത്തും വിദേശത്തുമെല്ലാം ഒരു പോലെ അരോചകമായ കാലം. അങ്ങനെയുള്ള അവസ്ഥയിൽ ഭക്ഷണപ്രിയനായ ഒരുവനെ കാമുകനായി കൂടി കിട്ടിയാലോ? ഭാരം കൂടാൻ വേറെ ഒന്നും വേണ്ടാ. അതു സ്വന്തം ജീവിതം കൊണ്ടു തെളിയിച്ചിരിക്കുകയാണ് 25 കാരിയായ കേറ്റ് റൈറ്റർ എന്ന യുവതി. 

കേറ്റിന്റെ കാമുകൻ എന്നും കേറ്റുമൊത്ത് ഭക്ഷണം കഴിക്കുമായിരുന്നു. പുറത്തു നിന്നുള്ള ആഹാരം അങ്ങനെ രണ്ടുപേർക്കും ശീലമായി. ഭക്ഷണത്തോടുള്ള ഇഷ്ടവും പ്രേമവും കാരണം തന്റെ ഭാരം കൂടി വരുന്നത് കേറ്റ് ഒട്ടു ശ്രദ്ധിച്ചുമില്ല. ഒടുവിൽ ഇരട്ടിയായി പ്രതിവർഷം 10 കിലോ ഭാരം വർദ്ധിക്കുക എന്ന രീതിയിലെത്തി. വസ്ത്രങ്ങൾ ഒന്നും പാകമാകാതെയായി. പണ്ടു കണ്ട സുഹൃത്തുക്കൾ ഇപ്പോൾ കാണുമ്പോൾ തന്നെ തിരിച്ചറിയാത്ത അവസ്ഥ.

Kate കേറ്റ് റൈറ്റർ കാമുകനൊപ്പം

അതിനൊപ്പം ശാരീരികമായ അസ്വസ്ഥതകൾ വേറെയും. ഒടുവിൽ തന്റെ ഭാരമൊന്നു പരിശോധിക്കാൻ കേറ്റ് തീരുമാനിച്ചു. 120 കിലോ ! കാര്യങ്ങൾ ഇങ്ങനെ പോയാൽ ശരിയാവില്ല ഉടനടി എന്തെങ്കിലും മാർഗം ഉപയോഗിച്ചു തന്റെ ഭാരം കുറച്ചേ കഴിയൂ എന്നു കേറ്റ് ഉറപ്പിച്ചു. അതിന്റെ ഭാഗമായി ജങ്ക് ഫുഡ് പൂർണമായും കക്ഷി ഉപേക്ഷിച്ചു. കാമുകനായ നിക്കും ഈ ഉദ്യമത്തിനായി കേറ്റിന്റെ കൂടെ നിന്നു. ചിട്ടയായ ആഹാരക്രമം, വ്യായാമം എന്നിവയാണ് തന്റെ ഭാരം കുറയ്ക്കുന്നതിനായി കേറ്റ് തെരെഞ്ഞെടുത്തത്. 

ആദ്യം ഭക്ഷണം കുറയ്ക്കാനും വ്യായാമം ചെയ്യാനുമെല്ലാം ബുദ്ധിമുട്ടുണ്ടായിരുന്നു എങ്കിലും കേറ്റ് പതിയെ തന്റെ പുതിയ ജീവിത ക്രമത്തിന്റെ ഭാഗമാകുകയായിരുന്നു. ഒടുവിൽ കേറ്റിന്റെ ശ്രമങ്ങൾ വിജയിച്ചു തുടങ്ങി. ഭാരം കുറയാൻ തുടങ്ങിയതോടെ ആത്മവിശ്വാസവും വർധിച്ചു. ഒടുവിൽ തന്റെ ദീർഘനാളത്തെ പരിശ്രമ ഫലമായി 9 മാസം കൊണ്ടു ഈ യുവതി 55 കിലോ ശരീരഭാരം കുറച്ചു. ഈ കാലയളവിൽ എനർജി ഡ്രിങ്കും ഒരു ചോക്കലേറ്റും മാത്രമായിരുന്നു കേറ്റിന്റെ പ്രഭാത ഭക്ഷണം.  ഇപ്പോൾ കേറ്റിനെ ഒന്നു കാണണം, സുന്ദരി എന്ന് ആരും പറഞ്ഞു പോകും.